Connect with us

എക്സൈറ്റ് ചെയ്യിച്ച സിനിമകൾ കൈയിൽ നിന്ന് പോയിട്ടുണ്ട്, ഇപ്പോൾ അത് ശീലമായി’; അനന്യ

Movies

എക്സൈറ്റ് ചെയ്യിച്ച സിനിമകൾ കൈയിൽ നിന്ന് പോയിട്ടുണ്ട്, ഇപ്പോൾ അത് ശീലമായി’; അനന്യ

എക്സൈറ്റ് ചെയ്യിച്ച സിനിമകൾ കൈയിൽ നിന്ന് പോയിട്ടുണ്ട്, ഇപ്പോൾ അത് ശീലമായി’; അനന്യ

മലയാളികളുടെ ‘സ്വന്തം കുട്ടി’ ഇമേജാണ് അനന്യക്കുള്ളത്. അതേ പരിഗണനയും സ്നേഹവും അന്യഭാഷയിലെ സിനിമാ പ്രേക്ഷകർക്കിടയിലും ഉണ്ടാക്കിയെടുക്കാൻ സാധിച്ചു എന്നതാണ് അനന്യയുടെ പ്രത്യേകതയും. ഭ്രമം, അപ്പൻ എന്നീ സിനിമകളിലൂടെ മലയാള സിനിമയിലേക്ക് ഒരിടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് അനന്യ. നീണ്ട ഇടവേളയ്ക്ക് ശേഷം ചെയ്ത രണ്ട് സിനിമകളിലും മികച്ച വേഷമാണ് അനന്യക്ക് ലഭിച്ചത്. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച്

സംസാരിച്ചിരിക്കുകയാണ് അനന്യ. മിർച്ചി മലയാളവുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.’സിനിമയിൽ നിന്ന് വന്നില്ലായിരുന്നെങ്കിൽ എന്തായേനെ എന്ന് അറിയില്ല. പക്ഷെ കുറേ നല്ല കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. കുറേ ഉയർച്ച, താഴ്ചകളിലൂടെ കടന്ന് പോയിട്ടുണ്ട്. ഇതെല്ലാം ഒരു പാഠമായിട്ടാണ് കാണുന്നത്. സിനിമകളുടെ കഥകൾ കേൾക്കുന്നുണ്ടായിരുന്നു. പക്ഷെ എക്സൈറ്റ് ചെയ്യിച്ച കഥകൾ വന്നിരുന്നില്ല’

‘എക്സൈറ്റ് ചെയ്യിച്ച സിനിമകൾ കൈയിൽ നിന്ന് പോയിട്ടുണ്ട്. ജീവിതത്തിലൂടെ കടന്ന് പോവുന്ന എല്ലാ കാര്യങ്ങളും പഠിക്കാനുള്ള സാഹചര്യങ്ങൾ ആണ് ഒരുക്കുന്നത്. തയ്യാറെടുത്തോളു പടം തുടങ്ങുകയാണെന്ന് പറഞ്ഞിട്ട് നമ്മളോട് വിളിച്ച് പോലും പറയാതെ ഷൂട്ടിം​ഗ് വേറെ ആളെ വെച്ച് നടന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ശീലമായി’

‘ഇടവേള വന്നപ്പോഴും മലയാളത്തിൽ സിനിമ ചെയ്തില്ലെന്നേ ഉള്ളൂ. വർഷം ഒരു സിനിമ എങ്കിലും മറ്റ് ഭാഷകളിൽ ചെയ്തിരുന്നു. ഇന്നും എന്നെ അറിയുന്നവർക്കും ഇഷ്ടപ്പെടുന്നവർക്കും നാടോടികളും എങ്കേയും എപ്പോതും ആണ് മനസ്സിൽ. മലയാളത്തിൽ അങ്ങനെ ലഭിച്ച ഒരു സിനിമ ശിക്കാർ ആണ്. അന്ന് മലയാളത്തിൽ നിന്നും തമിഴിലേക്ക് പോവുമ്പോൾ ഭാഷ അറിയില്ല. അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു’

‘അത് പഠിച്ചെടുത്തു. ആദ്യമായി ഡബ് ചെയ്തത് തമിഴിന് വേണ്ടി ആണ്. മലയാളത്തിൽ വർക്ക് ചെയ്യുന്ന സമയത്തും തമിഴ് സിനിമയോട് കൂടുതൽ ഇഷ്ടം ഉണ്ടായിരുന്നു. അവിടത്തെ കംഫർട്ട് ലെവലായിരിക്കാം കാരണം’

റിലാക്സ് ചെയ്ത് വർക്ക് ചെയ്യാമായിരുന്നു. ഇന്ന് അങ്ങനെ അല്ല. മലയാളത്തിലും തമിഴിലും അതിന്റേതായ മാറ്റങ്ങൾ വന്നു. ഇന്ന് മലയാളം സിനിമ ചെയ്യാൻ താൽപര്യം ഉണ്ട്. ഇന്ന് മലയാളത്തിൽ നല്ല കണ്ടന്റുള്ള സിനിമകൾ വരുന്നുണ്ട്. ഓരോ കഥാപാത്രം ഡീറ്റേയ്ൽ ആണ്’

‘പണ്ടത്തെ പോലെ നായികയ്ക്ക് കുറച്ച് ഡാൻസും സീനുകളും അല്ല. അന്യഭാഷകളിൽ സിനിമ ചെയ്യുമ്പോൾ മലയാളം സിനിമയെക്കുറിച്ച് അവർ പറയുന്നത് കേൾക്കുന്നത് ഭയങ്കര സന്തോഷം ആണ്. കാരണം അത്രയും നല്ല സ്ക്രിപ്റ്റ് വരുന്നു’

‘അതിന്റെ ഭാ​ഗമായി അപ്പൻ പോലുള്ള സിനിമകളിൽ ഭാ​ഗമാവാൻ കഴിയുമ്പോൾ നമുക്കും സന്തോഷം’ഉണ്ണി മുകുന്ദൻ അഭിനയത്തിലേക്ക് വരുന്നത് തമിഴ് സിനിമയിലൂടെ ആണ്. നന്ദനത്തിന്റെ റീമേക്ക് ആയിരുന്നു സിനിമ. പൃഥി അവതരിപ്പിച്ച കഥാപാത്രം ഉണ്ണിയും നവ്യ ചേച്ചി ചെയ്ത കഥാപാത്രം ഞാനും ചെയ്തു. ഭ്രമം ചെയ്യുമ്പോൾ ഉണ്ണി ഇൻഡസ്ട്രിയിലെത്തിയിട്ട് പത്ത് വർഷം ആയി’

‘ഭ്രമത്തിൽ ഞങ്ങളുടെ സീൻ വർക്ക് ആയതിന് കാരണം സംവിധായകൻ ആണ്. ഭ്രമത്തിന്റെ ഹിന്ദി ഒറിജിനൽ പതിപ്പിൽ ആ കഥാപാത്രം സീരിയസ് ആണ്. മലയാളത്തിലെത്തിയപ്പോൾ ആ കഥാപാത്രത്തെ മലയാളീകരിച്ചു,’ അനന്യ പറഞ്ഞു.
‘അപ്പനിലേക്ക് തയ്യാറെടുപ്പോടെ ആയിരുന്നു പോയത്. പക്ഷെ ആദ്യ ഡയലോ​ഗ് പറഞ്ഞപ്പോൾ തന്നെ സിനിമാറ്റിക് സാധനം കയറി വന്നു. നമുക്കൊരു കാര്യം ചെയ്യാം ഈ പടത്തിൽ അഭിനയിക്കേണ്ട ജീവിച്ചാൽ മതി അടുത്ത പടത്തിൽ അഭിനയിക്കാം എന്ന് പറഞ്ഞു. എനിക്കാകെ വിഷമം ആയി. ടേക്കുകൾ പോയിക്കൊണ്ടിരിക്കുമ്പോൾ ആർട്ടിസ്റ്റും ഡൾ ആവുമല്ലോ, പിന്നെ ശരിയായി,’ അനന്യ പറഞ്ഞു.

More in Movies

Trending

Recent

To Top