Connect with us

നീ എന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ചു! നീ വലുതാകുമ്പോൾ ഞാൻ എപ്പോഴും നിന്റെ ഏറ്റവും നല്ല സുഹൃത്തായിരിക്കും… നിലബേബിയോട് റേച്ചൽ

Actress

നീ എന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ചു! നീ വലുതാകുമ്പോൾ ഞാൻ എപ്പോഴും നിന്റെ ഏറ്റവും നല്ല സുഹൃത്തായിരിക്കും… നിലബേബിയോട് റേച്ചൽ

നീ എന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ചു! നീ വലുതാകുമ്പോൾ ഞാൻ എപ്പോഴും നിന്റെ ഏറ്റവും നല്ല സുഹൃത്തായിരിക്കും… നിലബേബിയോട് റേച്ചൽ

പേളിമാണിയും കുടുംബത്തിന് ആരാധകർ ഏറെയാണ്. ബിഗ്‌ബോസിൽ തുടങ്ങിയ പ്രണയം ഇപ്പോഴും ഒരു മാറ്റവുമില്ലാതെ തുടരുകയാണ്. ഇപ്പോഴിതാ രണ്ടാമത്തെ കുഞ്ഞിന്റെ വരവിനായുള്ള കാത്തിരിപ്പിലാണ് പേളിയും ശ്രീനിഷും. എട്ടാം മാസത്തിലേക്ക് കടന്നിരിക്കുകയാണ് പേളി. ഗർഭിണി ആണെന്ന് അറിയിച്ചതിൽ പിന്നെ ഗർഭകാലത്തെ വിശേഷങ്ങളുമായാണ് പേളി ആരാധകർക്ക് മുന്നിലേക്ക് എത്താറുള്ളത്. ദിവസങ്ങൾക്ക് മുൻപ് പേളിയും കുടുംബവും വളക്കാപ്പ് ആഘോഷമായി നടത്തിയിരുന്നു. ഇപ്പോഴിതാ ബേബി ഷവറും നടത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം പങ്കെടുത്ത ബേബി ഷവർ നടന്നത്. ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് പേളിയും ശ്രീനിഷും എത്തിയിരുന്നു. പേളിയുടെ സഹോദരി റേച്ചലും ചിത്രങ്ങൾ പങ്കിട്ടിരുന്നു.

അതിനൊപ്പം നിലയെ കുറിച്ച് റേച്ചൽ എഴുതിയ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുന്നത്. എന്റെ സൺഷൈൻ, എന്റെ ഹൃദയമാണ് ഈ ചിത്രത്തിൽ നിങ്ങൾക്ക് കാണാൻ കഴിയുക. എന്നെന്നും ഞാൻ എന്റെ ഹൃദയത്തെ കാത്തുസൂക്ഷിക്കും. നീ വന്നപ്പോൾ ഞങ്ങളുടെ വീട്ടിൽ ഒരുപാട് സന്തോഷം കൂടിയാണ് കൊണ്ടുവന്നത്. നീ എന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ചു. ഇപ്പോൾ നാലാമത്തെ കുഞ്ഞ് വരാൻ പോകുന്നു, നീ വന്നതോടെ ഒരു മാജിക്ക് ആണ് സംഭവിച്ചത് എന്നെന്നും അത് അങ്ങനെ ആയിരിക്കും.

നീ എന്നും ഞങ്ങളുടെ രാജകുമാരിയായിരിക്കും. നീ എന്നെ കാണാത്തപ്പോഴും മേമ നിന്റെ കൂടെയുണ്ടാവും. നീ വലുതാകുമ്പോൾ ഞാൻ എപ്പോഴും നിന്റെ ഏറ്റവും നല്ല സുഹൃത്തായിരിക്കും. നീ അതിസുന്ദരമായ ഒരു ഹൃദയത്തിന്റെ ഉടമയാണ്. ആ ഹൃദയത്തെ സംരക്ഷിക്കാൻ ഞാൻ എപ്പോഴും ഉണ്ടാകും,” റേച്ചൽ കുറിച്ചു. നിലയ്‌ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു റേച്ചലിന്റെ കുറിപ്പ്. ഒരു അമ്മയുടെ നിറഞ്ഞ മനസോടെയുള്ള കുറിപ്പ് എന്നാണ് ആരാധകർ റേച്ചലിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്. തന്റെ മൂത്തമകളായാണ് റേച്ചൽ നിലയെ വിശേഷിപ്പിക്കാറുള്ളത്.

Continue Reading
You may also like...

More in Actress

Trending