Connect with us

തീപ്പൊരി അല്ല. ഇപ്പൊ ഞാൻ വന്നിരിക്കുന്നത് ഒരു കാട്ടുതീയുമായാണ്. അതു ഞാൻ കത്തിച്ചു കത്തിച്ചു കത്തിച്ചിട്ടേ ഇവിടുന്നു ഞാൻ ഇറങ്ങു.. കളിമാറ്റി പിടിക്കാൻ സിജോ എത്തി, ഞെട്ടി മത്സരാർത്ഥികൾ

Bigg Boss

തീപ്പൊരി അല്ല. ഇപ്പൊ ഞാൻ വന്നിരിക്കുന്നത് ഒരു കാട്ടുതീയുമായാണ്. അതു ഞാൻ കത്തിച്ചു കത്തിച്ചു കത്തിച്ചിട്ടേ ഇവിടുന്നു ഞാൻ ഇറങ്ങു.. കളിമാറ്റി പിടിക്കാൻ സിജോ എത്തി, ഞെട്ടി മത്സരാർത്ഥികൾ

തീപ്പൊരി അല്ല. ഇപ്പൊ ഞാൻ വന്നിരിക്കുന്നത് ഒരു കാട്ടുതീയുമായാണ്. അതു ഞാൻ കത്തിച്ചു കത്തിച്ചു കത്തിച്ചിട്ടേ ഇവിടുന്നു ഞാൻ ഇറങ്ങു.. കളിമാറ്റി പിടിക്കാൻ സിജോ എത്തി, ഞെട്ടി മത്സരാർത്ഥികൾ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസൺ ഇപ്പോൾ അൻപതാം ദിവസത്തിലേക്ക് അടുക്കുകയാണ്. ഇതിനോടകം പല മത്സരാർത്ഥികളും പ്രേക്ഷക പ്രീയം നേടിയപ്പോൾ മറ്റു ചിലർ നെ​ഗറ്റീവ് ഇംപ്രഷനും നേടി. ഇക്കൂട്ടത്തിൽ ഷോയുടെ ആദ്യദിനം മുതൽ ശ്രദ്ധനേടിയ ആളായിരുന്നു സിജോ. ബി​ഗ് ബോസിന് പറ്റിയ മത്സരാർത്ഥിയാണെന്ന് പ്രേക്ഷകർ വിധിയെഴുതിയ സിജോയ്ക്ക് പക്ഷേ കുറച്ച് നാൾ മാറി നിൽക്കേണ്ടി വന്നിരുന്നു. ഒടുവിൽ ഇദ്ദേഹത്തിന്റെ റീ എൻട്രിക്കായി ഓരോരുത്തരും കാത്തിരിക്കുക ആയിരുന്നു. ഇതിന്ന് സംഭവിക്കാൻ പോകുകയാണ്. ബി​ഗ് ബോസ് സീസൺ ആറിന്റെ നാല്പത്തി അഞ്ചാം ദിവസത്തിൽ സിജോ വീണ്ടും ബി​ഗ് ബോസിലേക്ക് എത്തുകയാണ്. ഇതിന്റെ പ്രമോ ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുമുണ്ട്. വലിയൊരു വരവേൽപ്പ് ആയിരുന്നു ബി​ഗ് ബോസ് സിജോയ്ക്ക് ആയി ഒരുക്കിയത്. കൺഫെഷൻ റൂം വഴിയാണ് സിജോ എത്തിയത്. അപ്രതീക്ഷിതമായി സിജോയെ കണ്ട പല മത്സരാർത്ഥികളും ഒന്ന് ഞെട്ടിയിട്ടുണ്ട് എന്നത് പ്രമോയിൽ നിന്നും വ്യക്തമാണ്.

ശേഷം സിജോയെ വീട്ടിലേക്ക് ബി​ഗ് ബോസ് സ്വാ​ഗതം ചെയ്യുന്നുമുണ്ട്. ശേഷം “ലാലേട്ടൻ എന്റെ കയ്യിൽ അമർത്തിയൊരു പിടി പിടിച്ചു. അന്നെനിക്ക് കിട്ടിയ ഒരു എൻജി ഉണ്ട്. എന്റെ ലൈഫിൽ അവസാനം വരെ അതുണ്ടാവും! തീപ്പൊരി അല്ല. ഇപ്പൊ ഞാൻ വന്നിരിക്കുന്നത് ഒരു കാട്ടുതീയുമായാണ്. അതു ഞാൻ കത്തിച്ചു കത്തിച്ചു കത്തിച്ചിട്ടേ ഇവിടുന്നു ഞാൻ ഇറങ്ങു“, എന്നാണ് സിജോ മത്സരാർത്ഥികൾക്ക് മുന്നിൽ നിന്നും പറയുന്നത്. സിജോയുടെ വരവിനായി കാത്തിരുന്ന പ്രേക്ഷകർക്ക് വൻ ആവേശം ആണ് പ്രമോ കണ്ടതോടെ ലഭിച്ചിരിക്കുന്നത്. എന്തായാലും വെറുതെ അല്ല സിജോയുടെ വരവ് എന്നത് വ്യക്തമാണ്. ഏതാനും നാളുകൾക്ക് മുൻപ് ആണ് ചികിത്സയ്ക്ക് ആയി സിജോയ്ക്ക് ബി​ഗ് ബോസ് വിടേണ്ടി വന്നത്. മുൻ മത്സരാർത്ഥിയായ റോക്കിയുമായുള്ള തർക്കത്തിൽ ഇയാൾ സിജോയെ കവിളത്ത് ഇടിക്കുക ആയിരുന്നു. ചെറിയ പൊട്ടലും ഉണ്ടായി. ഇതോടെ ബി​ഗ് ബോസ് ടീമിന്റെ കീഴിൽ തന്നെ വിശ്രമത്തിൽ ആയിരുന്നു സിജോ. ഈ പ്രശ്നത്തിന് പിന്നാലെ റോക്കിയെ ഷോയിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.

എന്തായാലും പുറത്ത് നിന്ന് ഷോ കണ്ട ശേഷമായിരിക്കാം സിജോ വീണ്ടും വീട്ടിലേക്കെത്തുന്നത്. അതിനാൽ സിജോയുടെ നീക്കങ്ങൾ എന്തായിരിക്കുമെന്ന് പ്രവചനാതീതമാണ്. പുറത്തേക്ക് പോകുന്നത് വരെയും അടുത്ത സൗഹൃദങ്ങളൊന്നും സിജോയ്ക്ക് ബി​ഗ് ബോസ് വീട്ടിൽ ഉണ്ടായിരുന്നില്ല. ആരുമായി സിജോ സൗഹൃദത്തിലാകുമെന്നറിയാൻ പ്രേക്ഷകർക്കും താൽപര്യമുണ്ട്.ഇത്തവണത്തെ ബി​ഗ് ബോസ് സീസണിൽ പുറത്തേക്ക് പോകലും റീ എൻട്രിയുമൊക്കെ പതിവായിരിക്കുകയാണ്. ആരോ​ഗ്യ പ്രശ്നം കാരണം പൂജ താൽക്കാലികമായി പുറത്തേക്ക് പോയിട്ടുണ്ട്. മാനസികമായി തകർന്നെന്ന് പറഞ്ഞ് സിബിനും പുറത്താണുള്ളത്. ജാസ്മിൻ പനി ബാധിച്ച് കിടപ്പിലാണ്. ചിലപ്പോൾ ജാസ്മിനെയും ചികിത്സയ്ക്ക് പുറത്തേക്ക് കൊണ്ട് പോകാൻ സാധ്യതയുണ്ട്. നേരത്തെ രസ്മിൻ പനി കാരണം പുറത്ത് പോയി വന്നതാണ്. പുറത്ത് പോകുന്നവർ ഷോയെക്കുറിച്ചുള്ള പ്രേക്ഷക അഭിപ്രായങ്ങൾ അറിയുന്നെന്ന് ആക്ഷേപമുണ്ട്. ഇക്കഴിഞ്ഞ എപ്പിസോഡിൽ ജിന്റോ ഇതേക്കുറിച്ച് സംസാരിച്ചു. രസ്മിൻ പുറത്തെ വിവരങ്ങൾ വീട്ടിൽ വന്ന് പറഞ്ഞെന്ന് ജിന്റോയ്ക്ക് സംശയമുണ്ട്. രണ്ട് ദിവസമാണ് ബി​ഗ് ബോസിൽ നടന്ന സംഭവങ്ങൾ പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു. എന്നാലിപ്പോൾ സിജോ വരുന്ന സാ​ഹചര്യത്തിൽ പ്രേക്ഷകരും ആവേശത്തിലാണ്. പൊതുവെ റീ എൻട്രികൾ ബി​ഗ് ബോസ് മലയാളത്തിൽ അത്ര പതിവുള്ളതല്ല. എന്നാൽ സിജോ പുറത്തായ സാഹചര്യം കണക്കിലെടുത്ത് ഇദ്ദേഹം തിരിച്ച് വരണമെന്ന് ഭൂരിഭാ​ഗം പ്രേക്ഷകരും ആ​ഗ്രഹിച്ചിരുന്നു.

More in Bigg Boss

Trending