Connect with us

നിരന്തരം വിഡ്ഢിത്തരങ്ങൾ വിളിച്ച് പറഞ്ഞ് ഒരു കോമാളി ഇമേജാണ് ബാലയ്ക്ക്, കൂടെയുള്ള കൊച്ചിന് 24 വയസ്സേയുള്ളു. അതിന്റെ സമാധാനം കൂടെ ഇല്ലാതാകും; സിജോ

Social Media

നിരന്തരം വിഡ്ഢിത്തരങ്ങൾ വിളിച്ച് പറഞ്ഞ് ഒരു കോമാളി ഇമേജാണ് ബാലയ്ക്ക്, കൂടെയുള്ള കൊച്ചിന് 24 വയസ്സേയുള്ളു. അതിന്റെ സമാധാനം കൂടെ ഇല്ലാതാകും; സിജോ

നിരന്തരം വിഡ്ഢിത്തരങ്ങൾ വിളിച്ച് പറഞ്ഞ് ഒരു കോമാളി ഇമേജാണ് ബാലയ്ക്ക്, കൂടെയുള്ള കൊച്ചിന് 24 വയസ്സേയുള്ളു. അതിന്റെ സമാധാനം കൂടെ ഇല്ലാതാകും; സിജോ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയുടെ വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. നടന്റെ അമ്മാവന്റെ മകളായ കോകിലയെയാണ് ബാല വിവാഹം ചെയ്തത്. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. ഇരുവരും കഴിഞ്ഞ കുറേക്കാലമായി ഒരുമിച്ചായിരുന്നു ജീവിച്ചിരുന്നതെന്നാണ് ചില റിപ്പോർട്ടുകൾ. കോകിലയെക്കെതിരെയും കടുത്ത വിമർശനമാണ് ഉയരുന്നത്.

ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് സോഷ്യൽമീഡിയ ഇൻഫ്ളുവൻസറും ബി​ഗ് ബോസ് താരവുമായ സിജോ. എല്ലാത്തിനും കാരണം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ബാല തന്നെയാണെന്നാണ് സിജോ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നത്.

നിരന്തരം വിഡ്ഢിത്തരങ്ങൾ വിളിച്ച് പറഞ്ഞ് ഒരു കോമാളി ഇമേജാണ് ബാലയ്ക്ക് ഇന്നുള്ളത്. ഒരു പുതിയ കുടുംബ ജീവിതത്തിലേയ്ക്ക് കടക്കുമ്പോഴും ബാല അനാവശ്യ വിവാദമുണ്ടാക്കാൻ നോക്കുകയാണ്. അതിന്റെയൊന്നും ആവശ്യമില്ല. കൂടെയുള്ള കൊച്ചിന് 24 വയസ്സേയുള്ളു. അതിന്റെ സമാധാനം കൂടെ ഇല്ലാതാകും.

ബാല നാല് കെട്ടിയെന്ന് ആരും ചുമ്മാ പറഞ്ഞതല്ല. ആദ്യ വിവാഹത്തിന്റെ കാര്യം മറച്ചു വെച്ചാണ് തന്നെ വിവാഹം കഴിച്ചതെന്ന് മുൻഭാര്യയായിരുന്ന അമൃത തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതുകൂടെ കൂട്ടുമ്പോൾ നാലായില്ലേ. കേരളത്തിൽ പെണ്ണ് കിട്ടാത്ത ആണുങ്ങളുണ്ടാകും. എന്ത് തന്നെയായാലും ബാല ചേട്ടനോടുള്ള അസൂയ മൂത്തിട്ട് ആരും ബാല നാല് കെട്ടി എന്നും പറഞ്ഞ് നടക്കുന്നില്ല.

അത് ഉള്ള കാര്യമാണ്. നാല് കെട്ടുന്നതും പത്ത് കെട്ടുന്നതും നിങ്ങളുടെ വ്യക്തിപരമായ കാര്യമാണ്. എന്നാൽ ഉള്ള കാര്യം പറയുമ്പോഴേക്കും അവരുടെ വാ മൂടികെട്ടുന്നത് നടക്കുന്ന കാര്യമല്ല. ബാല തന്നെ പറയുന്നുണ്ട് ഭാര്യയ്ക്ക് മാധ്യമങ്ങൾക്ക് മുമ്പിൽ സംസാരിക്കുന്നത് അത്ര ഇഷ്ടമല്ലെന്ന്. പിന്നെ എന്തിനാണ് മാധ്യമങ്ങളെയൊക്കെ വീട്ടിലേക്ക് വിളിച്ച് വരുത്തി ഇതുപോലെ കാര്യങ്ങൾ സംസാരിക്കുന്നത്.

വിവാഹത്തിന്റെ അന്ന് തന്നെ വലിയ തോതിലുള്ള വാർത്താ പ്രാധാന്യം കിട്ടിയതാണ്. അന്ന് തന്നെ പുതിയ ഭാര്യയ്ക്കെതിരായ മീഡിയ അറ്റാക്കുമുണ്ടായി. പ്രായം വെച്ചൊക്കെയായിരുന്നു വിമർശനം. അതുപോലെ തന്നെ ആ പെൺകുട്ടി ഗർഭിണിയാണെന്ന തരത്തിലുള്ള അനാവശ്യ സംസാരങ്ങളുമുണ്ടായി.

കമന്റിടാൻ മുട്ടി നിൽക്കുന്ന സോഷ്യൽ മീഡിയയിലെ ഒരുപാട് ഊളകളെകുറിച്ച് ബാലയ്ക്ക് നല്ലപോലെ അറിയാം. മാധ്യമങ്ങളെ വീട്ടിൽ വിളിച്ച് വരുത്തി ഇത് തന്നെ വീണ്ടും പറയുമ്പോൾ ആ കളിയാക്കലുകൾ തുടരുമെന്ന് ബാലയ്ക്ക് അറിയാം. പുതിയൊരു ജീവിതത്തിലേയ്ക്ക് കടന്ന അവരെ എന്തിനാണ് അനാവശ്യമായി ട്രോളിലേയ്ക്കും ഇത്തരം കമന്റുകളിലേക്കുമൊക്കെ വലിച്ചിടുന്നത്. അതിന്റെ ആവശ്യം എന്താണ്.

ഭാര്യയുടെ പ്രായം എത്രയാണെന്ന് പറ എന്നാവശ്യപ്പെട്ട് ബാലയെ ആരും നിർബന്ധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് ഓൺലൈൻ മാധ്യമങ്ങൾ അനാവശ്യമായി ഇടിച്ച് കയറി ചെന്നിട്ടില്ല. അദ്ദേഹം തന്നെയാണ് അവരെ വിളിച്ച് വരുത്തുന്നത്. എന്ത് കാര്യത്തിനാണ് ഇങ്ങനെ ചെയ്യുന്നത്. അത് തന്നെയാണ് ഞാൻ നേരത്തെ പറഞ്ഞത് പുള്ളി തന്നെ അനാവശ്യമായി ഒരു പ്രശ്നം ക്രിയേറ്റ് ചെയ്തെടുക്കും. ഒരു ഇഷ്യൂ ഇല്ലാതെ പുള്ളിയ്ക്ക് പറ്റില്ലെന്നും സിജോ പറയുന്നു.

ങ്ങൾക്ക് ഉടനെ ഒരു കുഞ്ഞു ജനിക്കുമെന്നും കോകിലയുടെ പ്രണയം തിരിച്ചറിയാതെ പോയ താനൊരു പൊട്ടനാണെന്നുമാണ് മാധ്യമങ്ങൾക്ക് നൽകിയ പുതിയ പ്രതികരണത്തിലൂടെ ബാല കഴിഞ്ഞ ദിവസം പറഞ്ഞത്. 2018 ൽ ഡയറി മാത്രമല്ല, എനിക്ക് വേണ്ടി കോകില ഒരു ചിത്രം വരയ്ക്കുകയും ചെയ്തിരുന്നു.

കേരളം ഞെട്ടുന്നൊരു ഫോട്ടോ എന്റെ കയ്യിൽ ഉണ്ട്. എപ്പോഴും ഞാൻ പറയാറുണ്ട് ദൈവം ഉണ്ടെന്ന്. അത് സത്യമാണ്. കാരണം ആ ഫോട്ടോയാണ്. ഇത്രയധികം ആളുകൾ ഉണ്ടായിരുന്നെങ്കിലും ഇതൊക്കെ വിധിച്ചത് ആർക്കാണെന്നാണ് ഭാര്യയെ ചുണ്ടിക്കാണിച്ചു ബാല ചോദിച്ചിരുന്നു.

More in Social Media

Trending

Uncategorized