കവ്യാമാധവന്റെ ലക്ഷ്യയുടെ മോഡലായി മീനാക്ഷി; ലൈക്ക് ചെയ്ത് മഞ്ജുവാര്യർ!
താരങ്ങളോടുള്ള സ്നേഹത്തിന്റെ ഒരു പങ്ക് അവരുടെ മക്കൾക്കും ലഭിക്കുന്നത് സ്വാഭാവികമാണ്. അച്ഛന്റെയും അമ്മയുടേയുമൊക്കെ പാത പിന്തുടർന്ന് അവർ സിനിമയിലേക്ക് എത്തിയാൽ ആ സ്നേഹം ഇരട്ടിയാകും. ഇങ്ങനെ സിനിമയിലേക്ക് എത്തിയ താരങ്ങൾ മലയാള സിനിമയിൽ ഒരുപാടുണ്ട്. അതേസമയം ഇനിയും സിനിമയിലേക്ക് എത്താത്ത ചിലരുമുണ്ട്. അതിൽ ഇന്നല്ലെങ്കിൽ നാളെ സിനിമയിലെത്തും എന്ന പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന താരപുത്രിയാണ് ദിലീപ്-മഞ്ജു വാര്യർ ദമ്പതികളുടെ മകൾ മീനാക്ഷി ദിലീപ്. അച്ഛനും അമ്മയ്ക്കും ഉള്ളതുപോലെ തന്നെ ആരാധകർ മീനാക്ഷിക്കുമുണ്ട്. എന്നാൽ പൊതുവേദികളിൽ നിന്നും മാധ്യമങ്ങൾക്ക് മുന്നിൽ നിന്നൊക്കെ മീനാക്ഷി മാറി നടക്കാറാണ് പതിവ്. കുറച്ച് കാലമായി സോഷ്യൽ മീഡിയയിൽ സജീവമാണ് മീനാക്ഷി ദിലീപ്. ഇപ്പോൾ മീനാക്ഷി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് വൈറൽ ആവുന്നത്. കവ്യാമാധവന്റെ ലക്ഷ്യയുടെ മോഡൽ ആയാണ് മീനാക്ഷി എത്തിയിരിക്കുന്നത്. ഈ ഫോട്ടോയ്ക്ക് മഞ്ജു വാര്യരും ലൈക്ക് ചെയ്തിട്ടുണ്ട്.
മഞ്ജു വാര്യരുടെ ലൈക്ക് തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. കാവ്യയുടെ സ്ഥാപനത്തിന്റെ മോഡാലായി മീനൂട്ടി എത്തിയപ്പോൾ മഞ്ജു അതാെന്നും നോക്കാതെ ലൈക്കടിച്ചല്ലോ എന്നാണ് ആരാധകർ പറയുന്നത്. നിരവധി കമന്റുകളാണ് ഈ ഫോട്ടോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. മഞ്ജുവിനൊപ്പം ഉള്ള ഫോട്ടോ കാണാൻ ആഗ്രഹിക്കുന്നുവെന്നും ആരാധകർ പറയുന്നു. കാവ്യ മാധവനൊപ്പമുള്ള മീനാക്ഷിയുടെ ഫോട്ടോകൾ കാണാറുണ്ടെങ്കിലും മഞ്ജുവിനൊപ്പം മീനൂട്ടിയുടെ ഫോട്ടോകളൊന്നും കാണാറില്ല. 1998 ൽ ആണ് ദിലീപും മഞ്ജുവും വിവാഹിതരാകുന്നത്.
2014 ൽ ആണ് ഔദ്യോഗികമായി ഇരുവരും വേർ പിരിഞ്ഞത്. ഇതിന് പിന്നാലെയാണ് ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്തത്. ദിവസങ്ങൾക്ക് മുമ്പായിരുന്നു താരപുത്രിയുടെ ബിരുദദാന ചടങ്ങ്. മകൾ ഡോക്ടർ ആയതിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം ദിലീപും കാവ്യയും പങ്കുവെച്ചിരുന്നു. ചെന്നൈയിലെ ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിൽ നിന്നാണ് മീനാക്ഷി എംബിബിഎസ് പഠിച്ചത്.