Connect with us

പൃഥ്വിരാജ് അഭിനയിക്കുന്നുണ്ടെങ്കിൽ ഞങ്ങളുടെ ഒരു നടന്മാരും കൂടെ അഭിനയിക്കില്ല; താൻ പവർ ഗ്രൂപ്പിന്റെ ഇരയാണ്; സംവിധായകൻ പ്രിയനന്ദനൻ

Malayalam

പൃഥ്വിരാജ് അഭിനയിക്കുന്നുണ്ടെങ്കിൽ ഞങ്ങളുടെ ഒരു നടന്മാരും കൂടെ അഭിനയിക്കില്ല; താൻ പവർ ഗ്രൂപ്പിന്റെ ഇരയാണ്; സംവിധായകൻ പ്രിയനന്ദനൻ

പൃഥ്വിരാജ് അഭിനയിക്കുന്നുണ്ടെങ്കിൽ ഞങ്ങളുടെ ഒരു നടന്മാരും കൂടെ അഭിനയിക്കില്ല; താൻ പവർ ഗ്രൂപ്പിന്റെ ഇരയാണ്; സംവിധായകൻ പ്രിയനന്ദനൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമാ രംഗത്തെ പവർ ഗ്രൂപ്പിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു, മാത്രമല്ല, സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ട്. സിനിമ മേഖലയിലുള്ളത് വലിയ ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളാണ് എന്നുമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്.

എന്നാൽ ഇതി നിഷേധിച്ചാണ് പല താരങ്ങളും രം​ഗത്തെത്തിയത്. മോഹൻലാലും മമ്മൂട്ടിയുമെല്ലാം തങ്ങളുടെ പ്രതികരണങ്ങളിൽ ഇത്തരത്തിലൊരു പവർ​ഗ്രൂപ്പ് ഇല്ലെന്നും തങ്ങൾക്ക് അറിവില്ലെന്നുമാണ് പറഞ്ഞത്. എന്നാൽ ഇപ്പോഴിതാ താൻ പവർ ഗ്രൂപ്പിന്റെ ഇരയാണെന്ന് പറയുകയാണ് സംവിധായകൻ പ്രിയനന്ദനൻ.

വിനയന്റെ പടത്തിൽ അഭിനയിച്ചതിനെ തുടർന്ന് പൃഥ്വിരാജിന് ഏർപ്പെടുത്തിയ വിലക്കാണ് തനിക്ക് വിനയായതെന്നും പ്രിയനന്ദനൻ പറയുന്നു. പവർ ഗ്രൂപ്പ് ഇല്ലായിരുന്നെങ്കിൽ ഞാൻ നെയ്തുകാരന് ശേഷം ചെയ്ത പടം പുറത്തു വരേണ്ടതായിരുന്നു. പൃഥ്വിരാജ് അഭിനയിക്കുന്നുണ്ടെങ്കിൽ ഞങ്ങളുടെ ഒരു നടന്മാരും കൂടെ അഭിനയിക്കില്ല എന്ന് അറിയിപ്പ് കിട്ടി.

ഇങ്ങനെയൊരു വിലക്ക് കൊണ്ട് തകർന്ന് പോയത് എന്റെ വലിയ കരിയാറാണ്. പവർ ഗ്രൂപ് സിനിമയിൽ ഉണ്ട്. ബോധപൂർവം പ്രവർത്തിക്കുന്ന ചിലരുടെ അവസരങ്ങൾ ഇല്ലാതാക്കുന്ന കൂട്ടം മലയാള സിനിമയിൽ ഉണ്ട്. നടിമാരുടെ പരാതിയെ കുറിച്ചു ചോദിച്ചപ്പോൾ പറയാൻ ധൈര്യമുള്ളവരെ തടഞ്ഞിട്ട് കാര്യമില്ല, പല വമ്പൻ പേരുകളും പുറത്ത് വരും എന്നും പ്രിയനന്ദനൻ പറഞ്ഞു.

അതേസമയം, പവർ​ഗ്രൂപ്പിനെ കുറിച്ച് അറിവില്ലെന്നാണ് മമ്മൂട്ടിയും മോഹൻലാലും തങ്ങളുടെ പ്രതികരണങ്ങളിലൂടെ അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന പവർ ഗ്രൂപ്പിൽ മമ്മൂട്ടിയും മോഹൻലാലും ഉണ്ടെന്നാണ് ഷക്കീല പറയുന്നത്.

അന്നത്തെ പവർ ഗ്രൂപ്പ് തന്നെയാണ് ഇന്നുമുള്ളത്. മോഹൻലാലും മമ്മൂട്ടിയുമാണ് പ്രധാനികൾ. അവരല്ലാതെ വേറാര്? മുകേഷും സിദ്ദിഖുമൊക്കെയുണ്ട്. പക്ഷെ പ്രധാനപ്പെട്ടവർ അവരാണ് എന്നാണ് ഷക്കീല പറഞ്ഞത്.

ദിലീപ് ഉൾപ്പെടുന്ന പവർ ഗ്രൂപ്പാണ് 2017 വരെ സിനിമാ സംഘടനകളെ നിയന്ത്രിച്ചത് എന്നും പറയപ്പെടുന്നു. ദിലീപിന്റെ ഇടപെടലിൽ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, പാർവതി തിരുവോത്ത്, ഭാവന തുടങ്ങിയ നിരവധി താരങ്ങൾക്ക് അവസരം നഷ്ടമായി. നടി ആക്രമിക്കപ്പെട്ടതിന് ശേഷവും പവർ ഗ്രൂപ്പിന്റെ ഇടപെടലുണ്ടായി. ഡബ്ല്യുസിസി പ്രവർത്തകരെ ഒതുക്കാനും ശ്രമം നടന്നുവെന്നുമാണ് വിവരം.

More in Malayalam

Trending