Connect with us

ആദ്യം തിരിഞ്ഞ് നിക്കണം നായകൻറെ ആ ഇഷ്ടം ! ഞെട്ടിച്ച് ഹിമ

Movies

ആദ്യം തിരിഞ്ഞ് നിക്കണം നായകൻറെ ആ ഇഷ്ടം ! ഞെട്ടിച്ച് ഹിമ

ആദ്യം തിരിഞ്ഞ് നിക്കണം നായകൻറെ ആ ഇഷ്ടം ! ഞെട്ടിച്ച് ഹിമ

സൂപ്പര്‍ സ്റ്റാർ മോഹൻലാൽ അവതാരകനായി എത്തുന്ന ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോആണ് ബിഗ് ബോസ്. സീസൺ ഒന്നിലെ മത്സരാർത്ഥികളെ ആരും തന്നെ മറക്കാനിടയില്ല. അത്തരത്തിൽ ഒരു താരമാണ് ഹിമ ശങ്കർ. എന്നാല്‍ അന്ന് താരത്തിന് അത്ര വലിയ പിന്തുണ ലഭിച്ചിരുന്നില്ല.

എങ്കിലും ഇന്ന് ബിഗ് ബോസ് ആരാധകർ ഓർത്തുവെക്കുന്ന ഒരു മത്സരാർത്ഥിയാണ് ഹിമ ശങ്കർ. ഷോയില്‍ സാബുമോനും ഹിമയും തമ്മിലുള്ള ഏറ്റുമുട്ടലിനും ഇന്നും ആരാധകർ ഓർത്തുവെക്കുന്നു. ഇരുവരും തമ്മില്‍ കായികമായി ഏറ്റുമുട്ടുന്നതിന്റെ വക്കിലേക്ക് വരെ കാര്യങ്ങള്‍ എത്തി. ഇപ്പോഴിതാ പഴയ ബിഗ് ബോസ് വിശേഷങ്ങളെക്കുറിച്ചും സാബുമോനുമായുള്ള ബദ്ധത്തെക്കുറിച്ചും ഒരിക്കല്‍ കൂടി ഓർക്കുകയാണ് ഹിമ. ലാലേട്ടന്റെ കൂടെ റാം എന്ന ചിത്രത്തില്‍ ഒരു വേഷം ചെയ്തിട്ടുണ്ട്.

അദ്ദേഹത്തിന് എന്റെ മുടി ഭയങ്കര ഇഷ്ടമാണ്. ആദ്യം തന്നെ എന്നോട് പറയുന്നത് തിരിഞ്ഞ് നില്‍ക്കാനാണ്. എന്താണ് ഈ പറയുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. മുടി വളർന്നോയെന്ന് നോക്കുയായിരുന്നു അദ്ദേഹം. അത്രത്തോളം എന്റെ മുടി പലർക്കും ഇഷ്ടമാണ്. പ്രത്യേകിച്ച് ചുരുളന്‍ മുടി. ആളുകളുടെ കമന്റുകളോട് പ്രതികരിക്കുന്നതില്‍ നിന്നൊക്കെ ഒരുപാട് മാറി. മുടിയില്‍ ഇത്തരം പരീക്ഷണങ്ങള്‍ നേരത്തെ തന്നെ തുടങ്ങിയത് ഞാനാണ്. ഫിലിം ഇന്‍ഡസ്ട്രിയില്‍ ഒരു പക്ഷെ ആദ്യമായി ആളുകള്‍ തെറിവിളിച്ച് തുടങ്ങിയത് എന്നെയാണെന്ന് തോന്നുന്നു.

കേട്ടും തിരിച്ച് പറഞ്ഞും നമുക്ക് ഒരു പതം വരുമെന്നും ഹിമ പറയുന്നു. ഇപ്പോള്‍ കമന്റുകളൊക്കെ വായിച്ച് ഞാന്‍ ചിരിക്കും. ഒരു മാറ്റവും ഇല്ലല്ലോയെന്ന് ചിന്തിക്കും. പുതിയ പിള്ളേര് മികച്ച രീതിയില്‍ ഇതൊക്കെ ഡീല്‍ ചെയ്യുന്നുണ്ട്. നമ്മള്‍ തുടങ്ങിക്കൊടുത്തു. എന്നെ സംബന്ധിച്ച് ഇതൊന്നും ഞാന്‍ ഇപ്പോള്‍ നോക്കാറില്ല. ഇപ്പോഴും പലരും കുറ്റമൊക്കെ പറയാറുണ്ട്. ഇത്തരം കല്ലേറൊക്കെ ഏറ്റുവാങ്ങേണ്ടി വരും. എന്നിലെ കലാകാരി എന്താണെന്ന് പ്രൂവ് ചെയ്യാന്‍ മാത്രമുള്ള വർക്കുകളൊന്നും സിനിമയില്‍ ഞാന്‍ ചെയ്തിട്ടില്ല. എന്റെ സാധ്യതകള്‍ കാണിക്കുന്ന ഒരു സിനിമയായിരിക്കും ഒച്ച്. വേറേയും ചിത്രങ്ങള്‍ വരുന്നുണ്ട്. അതൊക്കെ വരുമ്പോള്‍ ആളുകളുടെ ചിന്താഗതിയും മാറിയേക്കും. ബിഗ് ബോസ് കഴിഞ്ഞിട്ട് അഞ്ച് വർഷമായി. എല്ലാവരോടും ബന്ധമുണ്ട്. എന്ന് വെച്ച് ഒരു ഗ്യാങ് ആയിട്ടൊന്നുമില്ല.

എന്തെങ്കിലും ആവശ്യമൊക്കെ ഉണ്ടെങ്കില്‍ വിളിക്കും. എന്റെ വഴിക്ക് മാത്രം സഞ്ചരിക്കുന്ന ആളായിരുന്നു ഞാന്‍. അതിന്റെ ഗുണങ്ങളുമുണ്ട്. ഇപ്പോഴാണ് അധികവും സോഷ്യലാകാന്‍ തുടങ്ങിയതെന്നും താരം പറയുന്നു. സാബു മോനും ഞാനും തമ്മില്‍ ഭയങ്കര കൂട്ടുമാണ് അടിയുമാണ്. നേരിട്ട് അധികം കണ്ടിട്ടില്ല. വിളിച്ച് സംസാരിച്ചാല്‍ പിന്നീട് വാട്സാപ്പ് ബ്ലോക്കൊക്കെ ചെയ്യും. പിന്നീട് വീണ്ടും വിളിക്കും. കുറച്ച് മുമ്പ് ഒരു വർക്കിന് വേണ്ടി വിളിച്ചിരുന്നു. പുള്ളി എന്നേയും ചൊറിയും ഞാന്‍ പുള്ളിയേയും ചൊറിയും. അതുകൊണ്ട് തന്നെ ഞങ്ങള്‍ തമ്മില്‍ അടികൂടാനുള്ള സാധ്യത കൂടുതലാണ്. അടിച്ച് പിരിഞ്ഞു എന്ന രീതിയിലേക്ക് വരെ എത്തും. എന്നാല്‍ പിന്നീട് വിളിച്ച് ‘ചേട്ടാ പറ’ എന്നതിലേക്ക് കാര്യങ്ങള്‍ എത്തുമെന്നും ഹിമ പറയുകയാണ്.

More in Movies

Trending

Recent

To Top