Connect with us

അവരെ ഇപ്പോള്‍ അടിക്കും എന്നുള്ള രീതിയിലാണ്… സ്ത്രീകളുടെ മുമ്പില്‍ നിന്നും തുപ്പുന്നു… റോക്കിയ്‌ക്കെതിരെ കത്തി സോഷ്യൽമീഡിയ

Bigg Boss

അവരെ ഇപ്പോള്‍ അടിക്കും എന്നുള്ള രീതിയിലാണ്… സ്ത്രീകളുടെ മുമ്പില്‍ നിന്നും തുപ്പുന്നു… റോക്കിയ്‌ക്കെതിരെ കത്തി സോഷ്യൽമീഡിയ

അവരെ ഇപ്പോള്‍ അടിക്കും എന്നുള്ള രീതിയിലാണ്… സ്ത്രീകളുടെ മുമ്പില്‍ നിന്നും തുപ്പുന്നു… റോക്കിയ്‌ക്കെതിരെ കത്തി സോഷ്യൽമീഡിയ

ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ ആദ്യത്തെ എവിക്ഷന്‍. തുടക്കത്തില്‍ തന്നെ കളം നിറഞ്ഞു കളിച്ച രതീഷ് പുറത്താകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ബിഗ് ബോസ് മലയാളം സീസണ്‍ 6 ആദ്യത്തെ ആഴ്ച പിന്നിട്ടിരിക്കുകയാണ്. ഇതിനോടകം തന്നെ ബിഗ് ബോസ് വീട് ഉണര്‍ന്നിട്ടുണ്ട്. താരങ്ങള്‍ തമ്മിലുള്ള അടിയ്ക്കും വഴക്കിനുമെല്ലാം പോയ വാരം ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. ആദ്യത്തെ എവിക്ഷനും ബിഗ് ബോസ് വീട്ടില്‍ അരങ്ങേറി. രതീഷാണ് ആദ്യ ആഴ്ച ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തായത്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു രതീഷിന്റെ പുറത്താകല്‍. ആദ്യ എവിക്ഷന് ശേഷമുള്ള ഇന്നത്തെ ദിവസവും തീപ്പൊരി പ്രകടനങ്ങളുമായാണ് ആരംഭിച്ചിരിക്കുന്നത്. ഇന്നിതാ രാവിലെ തന്നെ റോക്കിയും റസ്മിനും തമ്മില്‍ കൊമ്പു കോര്‍ക്കുകയുണ്ടായി. മോണിംഗ് ടാക്‌സിനെക്കുറിച്ചുള്ള തര്‍ക്കമാണ് ഇരുവരും തമ്മില്‍ വലിയ വാക് പോരിലേക്ക് എത്തിച്ചത്. ഒടുവില്‍ ഇരുവരേയും മറ്റുള്ളവര്‍ക്ക് പിടിച്ചുമാറ്റേണ്ടി വരികയായിരുന്നു. ഇപ്പോഴിതാ റസ്മിനുമായുള്ള റോക്കിയുടെ വഴക്കിനെക്കുറിച്ചും റോക്കിയുടെ പ്രകടനത്തെക്കുറിച്ചുമുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ജോണ്‍ ബ്രിട്ടോ എന്ന അക്കൗണ്ടില്‍ നി്ന്നും പങ്കുവച്ച കുറിപ്പാണ് വൈറലായി മാറുന്നത്. കൂട്ടുകാരെ ഈ റോക്കി എന്ന് പറയുന്നവന്‍ എല്ലാവരെയും കയറി എടി പോടി എന്നൊക്കെ വിളിക്കുന്നത് എന്തിനാണ്? റോക്കി അവിടെ ഉള്ള സ്ത്രീകളെ എടി പോടി എന്ന് വിളിക്കുന്നതിനോട് യോജിക്കുന്നവരുണ്ടോ? എന്നാണ് കുറിപ്പില്‍ ചോദിക്കുന്നത്. റോക്കിക്ക് മാന്യമായി ആരോടും സംസാരിക്കാന്‍ അറിയില്ല. അവന്‍ പറയുന്നത് തന്നെയാണ് ശരി എന്ന് എല്ലാവരും സമ്മതിച്ചു കൊടുക്കണം എന്നുള്ള നിലപാടാണെന്നും കുറിപ്പില്‍ പറയുന്നു.

ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍ ഡ്രസ്സ് കോഡ് ഉപയോഗിച്ച് ബിഗ് ബോസ് ഹൗസിനുള്ളിലെ മോണിംഗ് ആക്ടിവിറ്റീസ് ചെയ്യണം എന്നാണ് ഇവന്‍ പറയുന്നത്. എല്ലാവരും ഇവനെപ്പോലെ കൂടിയ ഷൂവും ഇന്‍സര്‍ട്ട് ചെയ്ത ഡ്രസ്സും ഇടണമെന്ന് പറഞ്ഞാല്‍ നടക്കുന്ന കാര്യമാണോ? എന്നും കുറിപ്പില്‍ ചോദിക്കുന്നു. റോക്കി സ്ത്രീകളോട് സംസാരിക്കുമ്പോള്‍ അവരുടെ ദേഹത്തേക്ക് ചെന്ന് ഇടിക്കാന്‍ പോകുന്ന രീതിയിലാണ് നേരെ ചെന്ന് സംസാരിക്കുന്നത്. അവരെ ഇപ്പോള്‍ അടിക്കും എന്നുള്ള രീതിയിലാണ്. സ്ത്രീകളുടെ മുമ്പില്‍ നിന്നും തുപ്പുന്നു. പുച്ഛിച്ച രീതിയിലുള്ള സംസാരങ്ങള്‍ നടത്തുന്നു എന്നും കുറിപ്പ് ആരോപിക്കുന്നു.

മോണിംഗ് ടാസ്‌ക് ഒരു വ്യക്തിക്ക് കൊടുത്താല്‍ ആ വ്യക്തിയുടേതാണ്. മോണിംഗ് ടാസ്‌ക് അതില്‍ കയറി അനാവശ്യമായ ചര്‍ച്ച അല്ലെങ്കില്‍ അഭിപ്രായം പറഞ്ഞ് വൃത്തികെട്ട സ്‌ക്രീന്‍ സ്‌പേസ് കണ്ടെത്താന്‍ നോക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്. രസ്മിന്‍ ഭായ് നന്നായിട്ട് ടാസ്‌ക് ചെയ്തു. കൂടെയുള്ള സഹമത്സരാര്‍ഥികള്‍ എല്ലാം അതിനെ അഭിനന്ദിച്ചു സംസാരിക്കുകയും ചെയ്തു. അത് കണ്ടിട്ട് വളരെയധികം രോക്ഷാകുലനായി അസൂയപ്പെട്ട് അവരോട് കയര്‍ത്തുകയറി എടീ,പോടീ നീ ആരാടീ എന്നൊക്കെ വിളിച്ചു. ഒരു മര്യാദയും ഇല്ലാതെ സ്ത്രീകളോട് സംസാരിക്കുന്നുവെന്നാണ് കുറിപ്പില്‍ പറയുന്നത്. പുറത്തുള്ള ബിഗ് ബോസ് കാണുന്ന സ്ത്രീകളടക്കം ആപാലവൃത്തം ജനങ്ങളും. റോക്കിയുടെ ഈ പ്രവര്‍ത്തി ഒരിക്കലും അംഗീകരിക്കില്ലെന്നാണ് കുറിപ്പ് എഴുതിയയാള്‍ അഭിപ്രായപ്പെടുന്നത്. റോക്കി ഇങ്ങനെയാണ് നില്‍ക്കാന്‍ തീരുമാനിക്കുന്നതെങ്കില്‍ പുറത്തേക്ക് പോകാന്‍ വളരെയധികം സമയം എടുക്കില്ലെന്നും കുറിപ്പ് പറയുന്നുണ്ട്.

More in Bigg Boss

Trending