അത് രൺവീർ ആയിരുന്നില്ല ; ഞാനായിരുന്നു ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി താര പുത്രൻ
ഇന്ത്യൻ സിനിമ മേഖലയിലും രാഷ്ട്രീയ മേഖലയിലും വൻ കോളിളക്കം സൃഷ്ടിച്ച
സിനിമയാണ് കഴിഞ്ഞ വർഷം ജനുവരിയിൽ പുറത്തിറങ്ങിയ പദ്മാവത് . വിവാദങ്ങളുടെ ഘോഷയാത്രയുമായാണ് ചിത്രം തീയറ്റുറുകളിലേക്ക് എത്തിയത് . വൻ ജനപ്രീതിയാണ് ചിത്രത്തിന് ലഭിച്ചത് . ചിത്രത്തിന്റെ പേര് തന്നെ തുടക്കത്തിൽ വലിയ പ്രശ്നങ്ങൾക്ക് ഇടയാക്കിയിരുന്നു. പദ്മാവതി എന്നുള്ള പേര് മാറ്റിയതിനു ശേഷമാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. തിയേറ്ററുകളിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു ചിത്രം.
ചിത്രത്തിൽ അലാവുദ്ദീൻ ഖിൽജി എന്ന കഥാപാത്രം പ്രേക്ഷകർ ഒന്നടങ്കം ഞെട്ടിപ്പിച്ചു . അത് മറ്റൊന്നും കൊണ്ടല്ല, അത് തകർത്ത് അഭിനയിച്ചത് രൺവീർ സിങ്ങായിരുന്നു . താരത്തിന്റെ കരിയറിൽ തന്നെ മികച്ച കഥാപാത്രമായിരുന്നു അത് . ഈ ഒരൊറ്റ കഥാപാത്രത്തോടെ തന്നെ താരം കരിയർ തന്നെ മാറ്റി മറിച്ചു
ചിത്രത്തിലെ പ്രകടനത്തിൽ താരത്തെ തേടി നിരവധി പുരസ്കാരങ്ങളും ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ കഥാപാത്രത്തെ കുറിച്ച് ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ മീസാൻ . ചിത്രത്തിന്റെ പല ഭാഗത്തും അലവുദ്ദീൻ ഖിൽജിയായി രൺവീർ ആയിരുന്നില്ലെന്നാണ് മീസാൻ പറയുന്നത് . പദ്മാവദിലെ ചില രംഗങ്ങളിൽ രൺവീറിനു പകരം എത്തിയത് താൻ ആയിരുന്നു എന്നാണ് മീസാന്റെ വെളിപ്പെടുത്തൽ. നടൻ ജാവേദ് ജാഫെറിയുടെ മകനാണ് മീസാൻ.
ചിത്രം ചെയ്യുമ്പോൾ രൺവീറിന് ചില കമിറ്റമെന്റുകൾ ഉണ്ടായിരുന്നു. അതിനാൽ തന്നെ ചിത്രത്തിന്റെ ചില സീനുകളുടെ ചിത്രീകരണം പ്രതിസന്ധിയിലാവുകയായിരുന്നു. എന്നാൽ ആ രംഗങ്ങൾ തങ്ങൾ ഷൂട്ട് ചെയ്യും എന്നായിരുന്നു സഞ്ജയ് ലീലബൻ സാലിയ പറഞ്ഞത്. അതിനായുള്ള അദ്ദേഹത്തിന്റെ ചുവട് വെയ്പ്പ് തന്നെ ഞെട്ടിപ്പിക്കുകയായിരുന്നു.
അദ്ദേഹം ആ കഥാപാത്രമാകാൻ തന്നോട് ആവശ്യപ്പെടുകയായിരുന്നു. തൊട്ടടുത്ത ദിവസം ഷൂട്ടിനായി സെറ്റിൽ എത്തിയപ്പോൾ രൺവീറിന്റെ ചലനങ്ങളും പെരുമാറ്റങ്ങളുമെല്ലാം ഓർത്തെടുക്കാൻ പറയുകയായിരുന്നു. രണ്ട് രംഗങ്ങളിലാണ് രൺവീറായി താൻ ആ ചിത്രത്തിൽ അഭിനയിച്ചതെന്നും മീസാൻ പറഞ്ഞു. ബൻസാലിയയുടെ അടുത്ത ചിത്രമായ മലാലിലൂടെ ബോളിവുഡിലേയ്ക്ക് നായകനായി അരങ്ങേറാൻ തയ്യാറെടുക്കുകയാണ് മീസാൻ. പദ്മാവദിൽ സഞ്ജയ് ലില ബൻസാലിയുടെ അസിസ്റ്റന്റ് ആയിരുന്നു മീസാൻ.
രൺവീറിന്റെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു പദ്മാവദ്. അതുവരെ നായികനായി തിളങ്ങി നിന്നിരുന്ന രൺവീർ സിങ്ങിന്റെ നെഗറ്റീവ് ഷെയ്ഡ് ആയിരുന്നു പദ്മാവദിൽ കണ്ടത്. ഈ പ്രേക്ഷകരിൽ ആകാംക്ഷ തീർത്തിരുന്നു. ഇതുവരെ കണ്ട രൺവീറിനെയായിരുന്നു ചിത്രത്തിൽ കണ്ടത്. 2018 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു പദ്മാവദ്. ദീപിക പദുകോൺ, ഷാഹിദ് കപൂർ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
its not ranvir singh – its me – reveals a shocking news- actor