നടി കാട്ടിക്കൂട്ടിയതെല്ലാംവി വെറും പ്രഹസനമെന്ന് വിമര്‍ശകര്‍; എന്നാൽ ആ ഫോട്ടോയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം പുറത്ത്
സ്‌കൈ ഈസ് പിങ്കിന്റെ ട്രെയിലര്‍ റിലീസ് ചെയ്തതോടെ സൈറക്കെതിരെ വിമര്‍ശനങ്ങളുയര്‍ന്നു. പറഞ്ഞതെല്ലാം മറന്നോ എന്നും അന്ന് നടത്തിയ പ്രഖ്യാപനം വെറും പ്രഹസനമായിരുന്നുവെന്നും ചിലര്‍ പറയുന്നു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട സൈറ സജീവമാണെന്നും പ്രചാരണങ്ങളുണ്ട്.
എന്നാൽ സത്യത്തിൽ അഭിനയം നിര്‍ത്തുന്നുവെന്ന് പ്രഖ്യാപിക്കുന്നതിന് മുൻപ് ചിത്രീകരിച്ച ചിത്രമാണ് സ്‌കൈ ഈസ് പിങ്ക്. റിലീസ് ചെയ്യുന്നത് ഇപ്പോഴാണെന്ന് മാത്രം. ബിച്ചില്‍ പ്രിയങ്കയോടൊപ്പം നില്‍ക്കുന്ന ചിത്രം പകര്‍ത്തിയതും ജൂണിന് മുമ്ബ്. ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങുകളിലും സൈറ പങ്കെടുക്കുന്നില്ല. ഇതാണ് വാസ്തവം.സൈറക്കൊപ്പം പ്രിയങ്ക ചോപ്ര, ഫര്‍ഹാന്‍ അക്തര്‍ എന്നിവരാണ് സ്‌കൈ ഈസ് പിങ്കിലെ അഭിനേതാക്കള്‍. മോട്ടിവേഷണല്‍ സ്പീക്കര്‍ ആയിഷ ചൗധരിയുടെയും കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണിത്.
അഭിനയ ജീവിതം തന്നെ മതത്തില്‍ നിന്ന് അകറ്റിയെന്നും അതിനാല്‍ സിനിമ പൂര്‍ണമായും ഉപേക്ഷിക്കുകയാണെന്നുമുള്ള നടി സൈറ വസീമിന്റെ പ്രഖ്യാപനം വലിയ വാര്‍ത്തയായിരുന്നു. ഈ വര്‍ഷം ജൂണിലാണ് സൈറ തന്റെ നിലപാട് തുറന്നു പറഞ്ഞത്.
zaira wasim – social media critizes
