Connect with us

മറ്റനേകം കഴിവുകള്‍ ഉണ്ടായിട്ടും ചര്‍മ്മത്തിന്റെ പേരിലെന്തിനാണ് വിലയിരുത്തുന്നത്; നിറത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം അങ്ങേയറ്റം അസംബന്ധമാണ്; നിറത്തിന്റെ പേരില്‍ സിനിമയില്‍ വിവേചനം അനുഭവിച്ചിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞു നടി

Malayalam

ചേരിയിലെ കഥാപാത്രമായോ, ഗ്രാമത്തിലെ കഥാപാത്രമായോ അഭിനയിക്കുമ്ബോള്‍ ആര്‍ക്കും പ്രശ്‌നമില്ല. എന്നാല്‍ പരിഷ്‌ക്കാരിയായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്ബോള്‍ തൊലിക്ക് കുറച്ചു കൂടി നിറവും തിളക്കവും വേണമെന്ന് സിനിമാ രംഗത്തുള്ളവര്‍ ആവശ്യപ്പെടുമെന്ന് നന്ദിത പറഞ്ഞു. നാനാത്വത്തില്‍ ഏകത്വമെന്നാണ് നമ്മള്‍ പറയുന്നത്. എന്നാല്‍, നമ്മള്‍ അത് ശീലിക്കുന്നില്ല. മതത്തിന്റെ പേരില്‍, നിറത്തിന്റെ പേരില്‍, ഭാഷയുടെ പേരില്‍ ഇവിടെ വൈവിധ്യമുണ്ട്. ഇത്തരം വൈവിധ്യങ്ങള്‍ സമൂഹത്തിലുണ്ടെന്ന ധാരണയുണ്ടാക്കുക മാത്രമാണ് നമ്മള്‍ ചെയ്യുന്നത്. എന്നാല്‍, ഇത്തരം വൈവിധ്യങ്ങളെയെല്ലാം ആഘോഷിക്കുകയാണ് വേണ്ടതെന്ന് നന്ദിത ദാസ് പറഞ്ഞു. നിറത്തിന്റെ പേരില്‍ സിനിമയില്‍ വിവേചനം അനുഭവിച്ചിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രശസ്ത നടിയും സംവിധായകയുമായ നന്ദിത ദാസ്.

മറ്റനേകം കഴിവുകള്‍ ഉണ്ടായിട്ടും ചര്‍മ്മത്തിന്റെ പേരിലെന്തിനാണ് വിലയിരുത്തുന്നതെന്ന് നന്ദിതാ ദാസ് ചോദിക്കുന്നു. ‘ഡാര്‍ക് ഈസ് ബ്യൂട്ടിഫുള്‍’ എന്ന ക്യാംപയിനോടനുബന്ധിച്ചാണ് നന്ദിത ഇക്കാര്യങ്ങള്‍ പറഞ്ഞത്. 2013 ല്‍ ആരംഭിച്ച ക്യാംപെയിനാണിത്. സമൂഹത്തില്‍ നിന്ന് നിറത്തിന്റെ പേരില്‍ പലരും അവഗണന നേരിടാറുണ്ട്. അതിനേക്കാള്‍ കൂടുതലാണ് സിനിമ മേഖലയിൽ.

നിറം ഏതായാലും അത് ആഘോഷിക്കുകയാണ് വേണ്ടതെന്നും വൈവിധ്യങ്ങളെ ആഘോഷമാക്കാന്‍ നമുക്ക് സാധിക്കണമെന്നും നന്ദിത പറഞ്ഞു. ഇരുണ്ട ചര്‍മ്മമുള്ള 90 ശതമാനം പേരും വിശ്വസിക്കുന്നത് തങ്ങള്‍ക്ക് സൗന്ദര്യമില്ല എന്നാണെന്ന് നന്ദിത പറയുന്നു. നിറത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം അങ്ങേയറ്റം അസംബന്ധമാണ്. നിറത്തിന്റെ പേരില്‍ എന്തിനാണ് വിവേചനം നേരിടുന്നതെന്ന് നന്ദിത ചോദിക്കുന്നു.

അടുത്തിടെ ഗായിക സയനോര ഫിലിപ്പും നിറത്തിന്റെ പേരില്‍ അവഗണന നേരിട്ടതിനെ കുറിച്ച്‌ വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. സ്റ്റേജ് പരിപാടിക്കിടെ ഒരു കുഞ്ഞിനെ എടുത്തപ്പോള്‍ കുഞ്ഞ് കരഞ്ഞതിന്റെ കാരണം തിരക്കിയ് സയനോരയ്ക്ക് ലഭിച്ച മറുപടി ഞെട്ടിക്കുന്നതായിരുന്നു. കറുത്തവരെ കുട്ടിക്കിഷ്ടമല്ലെന്നാണ് കുഞ്ഞിന്റെ അമ്മ സയനോരയോട് പറഞ്ഞത്. അ്മ്മയുടെ മറുപടി വല്ലാതെ വിഷമിപ്പിച്ചെന്ന് സയനോര വെളിപ്പെടുത്തിയിരുന്നു.

nandhita das

Continue Reading
You may also like...

More in Malayalam

Trending

Recent

To Top