Social Media
യുവന് ഭക്ഷണം വാരികൊടുത്ത് ഇളയരാജ; വൈറലായി മൗറീഷ്യസ്സില്‍ നിന്നുള്ള ചിത്രങ്ങള്‍
യുവന് ഭക്ഷണം വാരികൊടുത്ത് ഇളയരാജ; വൈറലായി മൗറീഷ്യസ്സില്‍ നിന്നുള്ള ചിത്രങ്ങള്‍
ഇന്ത്യന്‍ സംഗീത രംഗത്തെ പകരം വെക്കാനാവാത്ത വ്യക്തിയാണ് ഇളയരാജ. 80ാം വയസിലും സംഗീത ലോകത്ത് സജീവമാണ് അദ്ദേഹം. ഇപ്പോള്‍ മകനും സംഗീത സംവിധായകനുമായ യുവന് ശങ്കര്‍ രാജയ്ക്കൊപ്പമുള്ള ഇളയരാജയുടെ ചിത്രമാണ് വൈറലാവുന്നത്.
മകന് ഭക്ഷണം നല്കുന്ന ഇളയരാജയെ ആണ് ചിത്രത്തില്‍ കാണുന്നത്. മൗറീഷ്യസ്സില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. യുവന് മൗറീഷ്യസിലേക്ക് വന്നു എന്ന അടിക്കുറിപ്പിലാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്.
അച്ഛന് ഭക്ഷണം വാരി നല്കുന്ന ചിത്രം യുവന് ശങ്കര്‍ രാജയും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ചിത്രം. അച്ഛന്റേയും മകന്റേയും ആത്മബന്ധത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്.
സംഗീത പരിപാടിയുടെ ഭാഗമായാണ് ഇളയരാജ മൗറിഷ്യസില്‍ എത്തിയത്. മൗറീഷ്യസിലെ മനോഹരമായ ബീച്ചില്‍ ഇരിക്കുന്ന ചിത്രം അദ്ദേഹം നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. മൗറീഷ്യസിലെ പൈലസില് ഇന്നാണ് ഇളയരാജയുടെ സംഗീത പരിപാടി.
