തമിഴ് നടന്‍ യോഗി ബാബു വിവാഹിതനായി
Published on
തമിഴിലെ മുൻനിര ഹാസ്യതാരം യോഗി ബാബു വിവാഹിതനായി. മഞ്ജു ഭാർഗവിയാണ് വധു. ചെന്നൈ തിരുട്ടാനിയിലെ അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മാര്‍ച്ചില്‍ ചെന്നൈയില്‍ വച്ച് റിസപ്ഷൻ നടത്തും
ദർബാറിലാണ് യോഗി അവസാനമായി അഭിനയിച്ചത്. ധനുഷ് നായകനാകുന്ന കർണൻ, താനാ എന്നിവയാണ് റിലീസിനൊരുങ്ങുന്ന മറ്റു സിനിമകൾ.
2009ല്‍ പുറത്തു വന്ന യോഗി എന്ന ചിത്രത്തിനു ശേഷമാണ് യോഗി ബാബു എന്ന പേര് വന്നത്. മാന്‍ കരാട്ടെ, കൊളമാവ് കോകില, പരിയേറും പെരുമാള്‍ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍
Yogi Babu
Continue Reading
You may also like...
Related Topics:kollywood news
