Tamil
രജനിയുടെ 168-ാമത്തെ ചിത്രത്തിൽ നായികയായി വീണ്ടും നയൻതാര
രജനിയുടെ 168-ാമത്തെ ചിത്രത്തിൽ നായികയായി വീണ്ടും നയൻതാര
രജനികാന്തിന്റെ 168-ാം ചിത്രത്തിൽ നായികയായി ലേഡി സൂപ്പർ സ്റ്റാർ നയൻതാര. ദര്‍ബാറിന് പിന്നാലെയാണ് വീണ്ടും രജനികാന്തിന്റെ നായികയായി നയൻതാര എത്തുന്നത് സംവിധായകന്‍ ശിവ ഒരുക്കുന്ന ചിത്രത്തിന് ഇതുവരെ പേര് നൽകിയിട്ടില്ല . നയൻതാരയാണ് നായികയായി എത്തുന്നതെന്ന് സണ്‍ പിക്‌ച്ചേഴ്‌സ് ആണ് ട്വിറ്ററിലൂടെ ഔദ്യോഗികമായി അറിയിച്ചത്
പുതിയ ചിത്രം തമിഴ്‌നാടിന്റെ ഗ്രാമീണ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നതെന്നാണ് സൂചന. നടി മീന 24 വര്‍ഷത്തിനു ശേഷം രജനിയുമായി സ്‌ക്രീന്‍ പങ്കിടുന്നുവെന്ന പ്രത്യകതയും ചിത്രത്തിനുണ്ട്. കീര്‍ത്തി സുരേഷ് രജനിയുടെ മകളായി എത്തുന്നുണ്ട്
25 വര്‍ഷത്തിനു ശേഷം രജനീകാന്ത് പൊലീസ് വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു ദർബാർ. രജനിയുടെ ഭാര്യയായിട്ടായിരുന്നു നയൻതാര വേഷമിട്ടത് . തുപ്പാക്കി’,’ഗജിനി’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ മുരുഗദോസ്’സര്‍ക്കാറി’നു ശേഷം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായിരുന്നു ‘ദര്‍ബാര്‍’.
nayanthara
