Tamil
ഇനി നായകനാകാൻ ഞാൻ ഇല്ല – കടുത്ത തീരുമാനവുമായി യോഗി ബാബു
ഇനി നായകനാകാൻ ഞാൻ ഇല്ല – കടുത്ത തീരുമാനവുമായി യോഗി ബാബു
By
കോമഡി വേഷങ്ങളിലൂടെ സജീവമായ നടനാണ് യോഗി ബാബു . നയൻതാര നായികയായ കൊലമാവ് കോകിലയിലാണ് യോഗി ബാബു ശ്രദ്ധേയമായ വേഷത്തിൽ എത്തിയത് . നായകതുല്യമായ കഥാപാത്രമായിരുന്നു ഇത്. ചിത്രത്തില്‍ നയന്‍താരയെ പ്രണയിച്ച് പിറകെ നടക്കുന്ന കഥാപാത്രമായാണ് യോഗി എത്തിയത്.
അതിന് ശേഷമാണ് അദ്ദേഹം കേന്ദ്രകഥാപാത്രമായെത്തിയ ധര്‍മപ്രഭു എന്ന ചിത്രം പുറത്തിറങ്ങുന്നത്. ചിത്രം ഇറങ്ങിയതിന് പിന്നാലെ നായകവേഷം ചെയ്യാന്‍ തനിക്ക് താല്പര്യമില്ലെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന് യോഗി ബാബു.
ധര്മപ്രഭുവിന്റെ ആദ്യ ഷോ കാണാന്‍ യോഗി ബാബുവും തിയേറ്ററില്‍ എത്തിയിരുന്നു. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തെക്കുറിച്ച് പുറത്ത് വന്നത്. ഷോ കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് യോഗി ബാബു താന്‍ ഇനി നായക കഥാപാത്രത്തെ അവതരിപ്പിക്കാനില്ലെന്ന് വ്യക്തമാക്കിയത്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജനങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളെ ഞാന്‍ മാനിക്കുന്നു. തെറ്റുകള്‍ മനസ്സിലാക്കാനും അവ തിരുത്താനും ഞാന്‍ തയ്യാറാണ്. ഇനി മുതല്‍ ഹാസ്യ കഥാപാത്രങ്ങളില്‍ മാത്രമായിരിക്കും എന്റെ ശ്രദ്ധ’- യോഗി ബാബു പറഞ്ഞു.
മുത്തുകുമരന്‍ ഒരുക്കിയ ധര്‍മപ്രഭു ഒരു ഫാന്റസി ത്രില്ലറാണ്. ജനനി അയ്യര്‍, രാധാ രവി, രാജേന്ദ്രന്, മേഘ്ന നായിഡു എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
yogi babu about his lead role
