Bollywood
മാസ് നായകനൊപ്പം ഇനി കെജിഎഫ് രണ്ടാം ഭാഗത്തില്‍ കൊലമാസ് വില്ലന്‍ !
മാസ് നായകനൊപ്പം ഇനി കെജിഎഫ് രണ്ടാം ഭാഗത്തില്‍ കൊലമാസ് വില്ലന്‍ !
By
ലോകമെബാടും ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് കെജിഫ് . വിവിധ ഭാഷകളിലായി ഇറങ്ങിയ ഈ ചിത്രം ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല . ഇപ്പോൾ ഇതാ ഏവരും കാത്തിരുന്ന കെജിഫ് രണ്ടാം ഭാഗം എത്തിയിരിക്കുകയാണ് . കന്നഡ ബാഹുബലി എന്നറിയപ്പെട്ട കെജിഎഫിന്റെ രണ്ടാം ഭാഗത്തില്‍ അധീര എന്ന വില്ലനായെത്തുന്നത് സഞ്ജയ് ദത്ത് തന്നെ.
200 കോടി ക്ലബ്ബില്‍ ഇടം നേടിയ കെ ജി എഫ് കന്നഡ സിനിമയിലെ എക്കാലത്തേയും ഏറ്റവും വലിയ വിജയം ആണ്. ഇതിന്റെ മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി ഡബ്ബിങ് വേര്‍ഷനുകള്‍ ഒക്കെ വലിയ വിജയം നേടിയിരുന്നു. കെ ജി എഫ് 2 റിലീസ് ചെയ്യാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍. യാഷിനൊപ്പം സഞ്ജയ് ദത്ത്കൂടി എത്തുന്നതോടെ കെ ജി എഫ് 2 വിനായി വലിയ പ്രതീക്ഷയില്‍ ആണ് ആരാധകര്‍.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശാന്ത് നീല്‍, ചന്ദ്രമൗലി എം, വിനയ് ശിവാംഗി എന്നിവര്‍ ചേര്‍ന്നാണ്. ഹോമബില് ഫിലിംസിന്റെ ബാനറില്‍ വിജയ് കിരാഗണ്ടൂര്‍ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ ആദ്യ ഭാഗം കേരളത്തില്‍ വിതരണം ചെയ്തതു ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ ആണ്.
കോളാറിലെ സ്വര്‍ണ്ണ ഖനിയുടെ പശ്ചാത്തലത്തില്‍ ആണ് ഈ ചിത്രത്തിന്റെ കഥ നമ്മുടെ മുന്നില്‍ അവതരിപ്പിച്ചത്. ആദ്യ ഭാഗത്തില്‍ യാഷിനൊപ്പം ശ്രീനിധി ഷെട്ടി, അച്യുത് കുമാര്‍, മാളവിക അവിനാശ്, അനന്ത് നാഗ്, വസിഷ്ഠ എന്‍ സിംഹ, മിത വസിഷ്ട എന്നിവരും തങ്ങളുടെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടിയിരുന്നു.
Yash reveals he has approached Sanjay Dutt for KGF Chapter 2
