Connect with us

പെരുമ്പാവൂരിൽ വീണ്ടും വിദ്യാർത്ഥിനിയെ അന്യ സംസ്ഥാന തൊഴിലാളി കൊലപ്പെടുത്തി ..

Malayalam Breaking News

പെരുമ്പാവൂരിൽ വീണ്ടും വിദ്യാർത്ഥിനിയെ അന്യ സംസ്ഥാന തൊഴിലാളി കൊലപ്പെടുത്തി ..

പെരുമ്പാവൂരിൽ വീണ്ടും വിദ്യാർത്ഥിനിയെ അന്യ സംസ്ഥാന തൊഴിലാളി കൊലപ്പെടുത്തി ..

പെരുമ്പാവൂരിൽ വീണ്ടും വിദ്യാർത്ഥിനിയെ അന്യ സംസ്ഥാന തൊഴിലാളി കൊലപ്പെടുത്തി ..

പെരുമ്പാവൂരിൽ വീണ്ടും കൊലപാതകം . ഡിഗ്രി വിദ്യാർത്ഥിനിയെ അന്യ സംസ്ഥാന തൊഴിലാളി കഴുത്തറുത്ത് കൊലപ്പെടുത്തി . വീട്ടിലേക്ക് അതിക്രമിച്ച് കയറിയ തൊഴിലാളി വിദ്യാർത്ഥിനിയായ നിമിഷയെ അച്ഛന്റെ മുൻപിൽ വച്ചാണ് കൊലപ്പെടുത്തിയത്.

കൊലപാതക ശ്രമം തടയാൻ പിതാവ് ശ്രേമിച്ചെങ്കിലും അക്രമി ഇയാളെയും പരിക്കേൽപിച്ചു. വാഴക്കുളം എം ഇ എസ് കോളജ് വിദ്യാർത്ഥിനിയാണ് നിമിഷ. പെരുമ്പാവൂരില്‍ തന്നെ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയാണ് കൊലപാതകം നടത്തിയത്. രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പ്രകോപനത്തിന് ഇടയാക്കിയ കാരണം വ്യക്തമായിട്ടില്ല.

 

പരുക്കേറ്റ പിതാവിന്റെ നില ഗുരുതരമല്ലെന്നാണ് വിവരം. നിമിഷയെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറായ പിതാവ് പുറ്ത്ത് പോയപ്പോഴാണ് അക്രമം നടന്നത്. 22കാരിയായ നിമിഷയുടെ മൃതദേഹം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കേരളത്തില്‍ വൻ വിവാദമായ ജിഷ കൊലക്കേസും പെരുമ്പാവൂരിലായിരുന്നു. ജിഷയെ കൊലപ്പെടുത്തിയതും അമീറുള്‍ ഇസ്ലാം എന്ന ഇതര സംസ്ഥാന തൊഴിലാളിയായിരുന്നു. ഈ സംഭവത്തിന് ശേഷം പ്രദേശത്തെ ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് പൊലീസ് പരിശോധനകളും സുരക്ഷയും ശക്തമാക്കിയിരുന്നു.

 

women murdered in perumbavoor

More in Malayalam Breaking News

Trending

Recent

To Top