Connect with us

ഫെയ്‌സ്ബുക്കില്‍ തെറി പറഞ്ഞവരോട് പാര്‍വ്വതി OMKV പറഞ്ഞതിന് പിന്നില്‍….

Malayalam Breaking News

ഫെയ്‌സ്ബുക്കില്‍ തെറി പറഞ്ഞവരോട് പാര്‍വ്വതി OMKV പറഞ്ഞതിന് പിന്നില്‍….

ഫെയ്‌സ്ബുക്കില്‍ തെറി പറഞ്ഞവരോട് പാര്‍വ്വതി OMKV പറഞ്ഞതിന് പിന്നില്‍….

ഫെയ്‌സ്ബുക്കില്‍ തെറി പറഞ്ഞവരോട് പാര്‍വ്വതി OMKV പറഞ്ഞതിന് പിന്നില്‍….

പാര്‍വ്വതിയുടെ OMKV പോസ്റ്റ് സിനിമയ്ക്കകത്തും പുറത്തും വലിയ ചര്‍ച്ചയായിരുന്നു. ഫെയ്‌സ്ബുക്കില്‍ തെറി പറഞ്ഞവരെ OMKV ( ഓടെടാ മലരേ കണ്ടം വഴി) എന്ന് പറയാന്‍ പാര്‍വ്വതിയ്‌ക്കൊരു കാരണം ഉണ്ടായിരുന്നു. 22ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഓപ്പണ്‍ ഫോറം വേദിയാണ് പാര്‍വ്വതിയുടെ ഈ പോസ്റ്റിന് ആസ്പദമായ സംഭവം നടന്നത്. അവിടെ വെച്ച് പാര്‍വ്വതി മമ്മൂട്ടി നായകനായ കസബയെയും മമ്മൂട്ടിയെയും വിമര്‍ശിച്ചിരുന്നു. കസബയിലെ മമ്മൂട്ടിയുടെ സ്ത്രീവിരുദ്ധ സംഭാഷണങ്ങളെയാണ് പാര്‍വ്വതി വിമര്‍ശിച്ചത്. ചിത്രത്തില്‍ വനിതാ പൊലീസുകാരിയുടെ കഥാപാത്രത്തോട് മമ്മൂട്ടി പറയുന്ന സംഭാഷണങ്ങളില്‍ കടുത്ത സ്ത്രീവിരുദ്ധത ഉണ്ടായിരുന്നുവെന്നും മമ്മൂട്ടിയുടെ ഈ ഡയലോഗുകള്‍ തന്നെ വേദനിപ്പിച്ചതായും ഒരു മഹാനടന്‍ ഇപ്രകാരം പറയുമ്പോള്‍ മറ്റ് പുരുഷന്‍മാര്‍ക്കും ഇതേ കാര്യങ്ങള്‍ ചെയ്യാനുള്ള ലൈസന്‍സ് നല്‍കുകയാണെന്നും പാര്‍വ്വതി പറഞ്ഞിരുന്നു.

ചിത്രത്തിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങളെ വിമര്‍ശിച്ചതിന് പാര്‍വ്വതിയ്‌ക്കെതിരെ മമ്മൂട്ടിയുടെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് പാര്‍വ്വതിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ കടുത്ത ആക്രമണത്തിന് ഇരയാകേണ്ടിവന്നു. ആരാധകരില്‍ നിന്ന് മാത്രമല്ല സിനിമയില്‍ നിന്നും പാര്‍വ്വതിയ്ക്ക് അവഹേളനം ഏറ്റുവാങ്ങേണ്ടി വന്നു. അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരില്‍ പാര്‍വ്വതിയ്ക്ക് നിരവധി അവഹേളനം നേരിടേണ്ടി വന്നിരുന്നു. തുടര്‍ന്ന് പാര്‍വ്വതിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ വിമര്‍ശകര്‍ക്ക് മറുപടിയുമായി പാര്‍വ്വതി രംഗത്തെത്തുകയായിരുന്നു.


സിനിമയ്ക്കകത്തും പുറത്തും വലിയ ചര്‍ച്ചയായ OMKV പോസ്റ്റിനെ കുറിച്ച് പാര്‍വ്വതി പറയുന്നു. ആരെയെങ്കിലും ഒരാളെ മുദ്രകുത്തി അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല ആ പോസ്‌റ്റെന്ന് തുടക്കത്തില്‍ തന്നെ പാര്‍വ്വതി വ്യക്തമാക്കിയിരുന്നു. ഇപ്പോഴും പാര്‍വ്വതിയ്ക്ക് അതുതന്നെയാണ് പറയാനുള്ളത്. പറഞ്ഞകാര്യം മനസ്സിലാക്കാതെ അക്രമിക്കാന്‍ വരുന്നവരോട് സംസാരിക്കാന്‍ പറ്റില്ലെന്നും അതൊരു ആള്‍ക്കൂട്ടമാണെന്നും അവരുടെ മനശാസ്ത്രം വേറെയാണെന്നും പാര്‍വ്വതി പറയുന്നു. അവരോട് എങ്ങനെ സംസാരിക്കുമെന്നും സംസാരിക്കാന്‍ പറ്റിയാല്‍ അവര്‍ പറയുന്നത് എനിക്കും ഞാന്‍ പറയുന്നത് അവര്‍ക്കും കേള്‍ക്കാമെന്നും താരം പറയുന്നു. ഒരു പക്ഷേ ബഹുമാനത്തോടെ വിയോജിക്കാം, അല്ലെങ്കില്‍ സമ്മതിക്കാം. പക്ഷേ അവര്‍ സംസാരിക്കാനേ തയ്യാറല്ലെങ്കിലോ? അങ്ങനെയുള്ളവരില്‍ ഫോക്കസ് ചെയ്യാന്‍ ഞാനില്ല. അവരെ ബഹുമാനത്തോടെ അവഗണിക്കാനേ പറ്റൂ.. ഇതാണ് OMKV പോസ്റ്റിനെ കുറിച്ച് പാര്‍വ്വതിയ്ക്ക് പറയാനുള്ളത്.

Parvathy about her OMKV post

More in Malayalam Breaking News

Trending

Recent

To Top