Malayalam Breaking News
പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി
പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി
By
പെരിയയിൽ നടന്ന ഇരട്ടകൊലപാതകത്തിൽ അനുശോചനമറിയിക്കാൻ നടനും എം പി യുമായ സുരേഷ് ഗോപി എത്തി. കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം അനിവാര്യമാണ്. കൊലപാതകത്തിലെ സത്യാവസ്ഥ പുറത്ത് വരണമെന്നും സുരേഷ് ഗോപി പറഞ്ഞു.
കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഐജി ശ്രീജിത്ത് നല്ല ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിൽ വിശ്വാസമുണ്ട്. പക്ഷേ, അദ്ദേഹത്തെ അന്വേഷണത്തിന് നിയോഗിച്ച രാഷ്ട്രീയ തിമിരം ബാധിച്ചവരിൽ യാതൊരു വിശ്വാസവും തനിക്കില്ലെന്നും സുരേഷ്ഗോപി പറഞ്ഞു.
ടി പി വധക്കേസില്‍ ഗൂഡാലോചന പുറത്ത് വരണം. കുഞ്ഞനന്തന്‍ ഒരു ഉറുമ്പിനെ പോലും കൊല്ലാത്ത ആളാണെങ്കില്‍ ഞാന്‍ ഷംസീറിനൊപ്പമാണെന്നും സിപിഎമ്മിനെ സുരേഷ് ഗോപി പരിഹസിച്ചു. സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതാണ് സിപിഎമ്മിന് രക്ഷാ മാര്‍ഗമെന്നും കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിച്ച ശേഷം പറഞ്ഞു. ഞായറാഴ്ച രാവിലെയാണ് സുരേഷ്ഗോപി കൊല്ലപ്പെട്ടവരുടെ വീടുകളിലെത്തിയത്.
suresh gopi visits house periya murder victims
