Connect with us

കാമുകനൊപ്പം ജീവിക്കാൻ മക്കളെ വിഷം കൊടുത്തു കൊന്നു !! ഭർത്താവ് രക്ഷപ്പെട്ടത് തലനാരിഴക്ക്…..

Malayalam Breaking News

കാമുകനോടൊപ്പം ജീവിക്കാന്‍ സ്വന്തം മക്കളെ യുവതി വിഷം ചേര്‍ത്ത ഭക്ഷണം നല്‍കി കൊലപ്പെടുത്തി. ചെന്നൈ കുന്‍ഡ്രത്തൂരില്‍ താമസിക്കുന്ന വിജയിയുടെ ഭാര്യ അഭിരാമിയാണ് (33) പോലീസ് പിടിയിൽ. കാമുകനൊപ്പം ജീവിക്കാനാണ് താൻ ഇതൊക്കെ ചെയ്തതെന്ന് യുവതി മൊഴി നൽകിയതായും, കുറ്റം ഏറ്റെടുത്തതായും പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

ഭര്‍ത്താവിനെയും വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചെങ്കിലും ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെടുകയായിരുന്നു. ചെന്നൈയിലെ കുന്‍ഡ്രത്തൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കാമുകന്‍ സുന്ദരത്തിനൊപ്പം ജീവിക്കുന്നതിനാണ് സ്വന്തം മക്കളെ കൊലപ്പെടുത്തിയതെന്ന് യുവതി പൊലീസിനോട് സമ്മതിച്ചുകഴിഞ്ഞു. മകന്‍ അജയ് (ഏഴ്), മകള്‍ കര്‍ണിക (നാല്) എന്നിവരെ പാലില്‍ വിഷം കൊടുത്തുകൊന്നശേഷം കാമുകനോടൊപ്പം ഒളിച്ചോടുകയായിരുന്നു.. ശനിയാഴ്ച രാത്രിയോടെ നാഗര്‍കോവിലിൽ വെച്ചാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്‌തത്‌. ചെന്നൈയില്‍നിന്ന് കാമുകനും അറസ്റ്റിലായി.

വീടിന് സമീപത്തെ ബിരിയാണി കടയില്‍ ജോലി ചെയ്യുന്ന സുന്ദരം എന്ന യുവാവുമായ യുവതി അടുപ്പത്തിലായിരുന്നു. ഇയാളോടൊപ്പം ജീവിക്കുന്നതിന് ഭര്‍ത്താവും മക്കളും തടസ്സമാകുമെന്ന് കണ്ടാണ് യുവതി അരുംകൊല ചെയ്‌തത്‌.

Woman arrested for murdering her children

More in Malayalam Breaking News

Trending

Recent

To Top