Connect with us

തെലുങ്കില്‍ മമ്മൂട്ടിയടെ ആദ്യ യാത്ര കലക്കി…ട്രെന്‍ഡിംഗിലും നമ്പര്‍ 1

Malayalam Breaking News

തെലുങ്കില്‍ മമ്മൂട്ടിയടെ ആദ്യ യാത്ര കലക്കി…ട്രെന്‍ഡിംഗിലും നമ്പര്‍ 1

തെലുങ്കില്‍ മമ്മൂട്ടിയടെ ആദ്യ യാത്ര കലക്കി…ട്രെന്‍ഡിംഗിലും നമ്പര്‍ 1

തെലുങ്കില്‍ മമ്മൂട്ടിയടെ ആദ്യ യാത്ര കലക്കി…ട്രെന്‍ഡിംഗിലും നമ്പര്‍ 1

തെലുങ്കിലെ മമ്മൂട്ടിയുടെ ആദ്യ യാത്ര പരാജയമാില്ല. അന്തരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥ പറയുന്ന ചിത്രം യാത്രയിലെ ആദ്യ ഗാനം പുറത്തിറങ്ങി. സമര ഷംഘം എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. വെഎസ്ആര്‍ നടത്തിയ പദയാത്രയെക്കുറിച്ചാണ് ഗാനത്തിന്റെ വരികള്‍ സൂചിപ്പിക്കുന്നത്.

സീതാ രാമ ശാസ്ത്രിയുടെ വരികള്‍ക്ക് യുവ സംഗീത സംവിധായകന്‍ കെ.കൃഷ്ണ കുമാറാണ് സംഗീതം. കാലഭൈരവയാണ് ഗാനാലാപനം. വൈ.എസ് ആറിന്റെ ചരമവാര്‍ഷിക ദിനം കൂടിയാണ് സെപ്റ്റംബര്‍ 2. ഈ ദിനത്തില്‍ തന്നെ ഗാനം പുറത്തുവിട്ടതും ശ്രദ്ധേയമാണ്. സെപ്റ്റംബര്‍ രണ്ട് ആണ് ഗാനം റിലീസ് ചെയ്തത്. 3.39 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഗാനം ഇപ്പോള്‍ ട്രെന്‍ഡിംഗിലും ഒന്നാമതാണ്. ഗാനം ഇതിനോടകം തന്നെ 224,385 പേര്‍ കണ്ടു കഴിഞ്ഞു.


മമ്മൂട്ടിയെ നായകനാക്കി മഹി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് യാത്ര. 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ വൈഎസ്ആര്‍ വഹിച്ച പങ്കും മൂന്നു മാസം നീണ്ട അദ്ദേഹത്തിന്റെ പദയാത്രയുമാണ് ചിത്രപശ്ചാത്തലം.


70 എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയും ചേര്‍ന്നാണ് നിര്‍മ്മാണം. ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ മമ്മൂട്ടിയുടെ അച്ഛനായി എത്തുന്നത് പുലിമുരുകനിലൂടെ മലയാളത്തിലെത്തിയ സൂപ്പര്‍ വില്ലന്‍ ജഗപതി ബാബുവാണ്. മമ്മൂട്ടിയുടെ മകനായി തമിഴ് നടന്‍ കാര്‍ത്തിയും എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Mammootty movie Yathra song goes on trending

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top