Hollywood
രുദ്രാക്ഷമണിഞ്ഞു കൈകൾ കൂപ്പി ഹോളിവുഡ് താരം വിൽസ്മിത് ഹരിദ്വാറിൽ
രുദ്രാക്ഷമണിഞ്ഞു കൈകൾ കൂപ്പി ഹോളിവുഡ് താരം വിൽസ്മിത് ഹരിദ്വാറിൽ
ഹോളിവുഡ് നടന് വിൽ സ്മിത്തിന്റെ ഇപ്പോഴത്തെ ഇൻസ്റ്റാഗ്രാം ഫോട്ടോസ് വൈറൽ ആകുകയാണ് .
വില്‍ സ്മിത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഹരിദ്വാറിലെത്തിയ സ്മിത്ത് പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുന്ന ചിത്രമാണ് പങ്കുവച്ചിട്ടുള്ളത്. കഴുത്തില്‍ രുദ്രാക്ഷമണിഞ്ഞ് കൈകള്‍ കൂപ്പിയിരിക്കുന്ന സ്മിത്തിനെയാണ് ചിത്രത്തില്‍ കാണാനാകുക.
തന്നിലെ കലാകാരന് ലോകസത്യങ്ങളിലേക്കു പുതിയ വെളിച്ചം പകരുന്നതായിരുന്നു ഇന്ത്യയിലേക്കുള്ള യാത്രയെന്ന് സ്മിത്ത് ചിത്രത്തോടൊപ്പം കുറിച്ചു.
“ദൈവം അനുഭവങ്ങളിലൂടെയാണ് പാഠങ്ങള്‍ പഠിപ്പിക്കുന്നതെന്ന് എന്റെ മുത്തശ്ശി എപ്പോഴും പറയാറുണ്ട്. ഇന്ത്യയിലേക്കുള്ള യാത്രയും ഇവിടുത്തെ നിറങ്ങള്‍, പ്രക്യതി ഭംഗി, വ്യത്യസ്തരായ മനുഷ്യര്‍ ഇവയെല്ലാം അടുത്തറിഞ്ഞതുംവഴി എനിക്ക് എന്നെക്കുറിച്ചും എന്നിലെ കലാകാരനെക്കുറിച്ചും ലോകസത്യങ്ങളിലേക്കും ഒരു പുതിയ ഉണര്‍വ് നേടിയെടുക്കാനായി”, സ്മിത്ത് ചിത്രത്തോടൊപ്പം കുറിച്ചു.
will smith in haridwar
