Connect with us

രണ്‍വീറിനെ വാനോളം പുകഴ്ത്തി ഹോളിവുഡ് താരം വില്‍ സ്മിത്ത്

Malayalam Breaking News

രണ്‍വീറിനെ വാനോളം പുകഴ്ത്തി ഹോളിവുഡ് താരം വില്‍ സ്മിത്ത്

രണ്‍വീറിനെ വാനോളം പുകഴ്ത്തി ഹോളിവുഡ് താരം വില്‍ സ്മിത്ത്

മികച്ച വിജയവുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് രൺവീർ നായകനായ ഗല്ലി ബോയി. ചിത്രത്തിൽ റാപ്പ് ഗായകനായാണ് രൺവീർ എത്തുന്നത്. ഗല്ലി ബോയിയെയും അതിലെ നായകന്‍ രണ്‍വീര്‍ സിങിനെയും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സിനിമാ ലോകം. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച്‌ ഹോളിവുഡ് താരം വില്‍ സ്മിത്തും രംഗത്തെത്തി.

ചിത്രത്തില്‍ രണ്‍വീര്‍ മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചതെന്നും ലോകം മുഴുവന്‍ റാപ്പ് സംഗീതം വളരുമ്പോൾ തനിക്ക് അതിയായ സന്തോഷം ഉണ്ടെന്ന് റാപ്പ് ഗായകന്‍ കൂടിയായ വില്‍ സ്മിത്ത് പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് വില്‍ സ്മിത്ത് രണ്‍വീറിനെ അഭിനന്ദിച്ചത്. വില്‍ സ്മിത്തിന് നന്ദി പറഞ്ഞുകൊണ്ട് രണ്‍വീറും പ്രതികരിച്ചു.

സോയ അക്തര്‍ സംവിധാനം ചെയ്ത ‘ഗല്ലി ബോയ്’ എന്ന ചിത്രം ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന റാപ്പ് ഗായകനായ മുറാദിന്റെ കഥയാണ് പറയുന്നത്. ചിത്രത്തിലെ അപ്ന ടൈം ആയേഗാ എന്ന റാപ്പ് യുവാക്കള്‍ക്കിടയില്‍ ഇതിനകം ഹിറ്റായി കഴിഞ്ഞു. ആലിയ ഭട്ട് ആണ് ചിത്രത്തിലെ നായിക.

will smith congrats ranveer singh

More in Malayalam Breaking News

Trending

Recent

To Top