Malayalam
ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി
ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി
ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളികള്‍ക്കേറെ സുപരിചിതനായ നടനാണ് ഉല്ലാസ് പന്തളം. കോമഡികളിലൂടെയും സിനിമകളിലൂടെയുമെല്ലാം അദ്ദേഹം തിളങ്ങിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുകയാണ് എന്നുള്ള വാര്‍ത്തയാണ് പുറത്തെത്തുന്നത്.
ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 28 വയസായിരുന്നു. ഭാര്യയെ കാണാനില്ലെന്നറിയിച്ച് ഉല്ലാസ് പന്തളം പോലീസിനെ വിളിച്ചിരുന്നു. തുടര്‍ന്ന് പോലീസ് സംഘം വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് വീടിന്റെ മുകളിലത്തെ നിലയില്‍ ആശയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ഉല്ലാസ് വീട്ടിലുണ്ടായിരുന്നപ്പോള്‍ തന്നെയാണ് മരണം നടന്നത് എന്നാണ് പോലീസില്‍ നല്‍കുന്ന വിവരം. കഴിഞ്ഞ ദിവസം ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിലാണ് ഉറങ്ങിയതെന്നും പോലീസ് പറയുന്നു. അടുത്ത കാലത്താണ് പുതിയ വീടുവെച്ച് ഉല്ലാസും കുടുംബവും താമസം മാറിയത്.
സംഭവത്തെ കുറിച്ച് പ്രാഥമികമായ വിവരങ്ങളാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസ്. സംഭവത്തെ കുറിച്ച് കൂടുതല്‍ വവിരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയാന്‍ കഴിയുമെന്നാണ് വിവരം.
