Malayalam Articles
മഞ്ജുവിന് ഈ കാര്യത്തിൽ ഒന്നും പ്രതികരിക്കാൻ കഴിയില്ല; കാരണം ആ രണ്ട് പേർ !!
മഞ്ജുവിന് ഈ കാര്യത്തിൽ ഒന്നും പ്രതികരിക്കാൻ കഴിയില്ല; കാരണം ആ രണ്ട് പേർ !!
മഞ്ജുവിന് ഈ കാര്യത്തിൽ ഒന്നും പ്രതികരിക്കാൻ കഴിയില്ല; കാരണം ആ രണ്ട് പേർ !!
മലയാള സിനിമയിൽ വലിയൊരു മാറ്റത്തിന് തുടക്കമായി മാറിയിരിക്കുകയാണ് പുതിയ വനിതാ സംഘടനയുടെ നിലപാടുകൾ. താരസംഘടനയായ അമ്മയുടെ ഇരട്ടത്താപ്പിനെതിരെ നടിമാർ രംഗത്തെത്തിയതോടെ വെട്ടിലായിരിക്കുകയാണ് ചില സീനിയർ താരങ്ങൾ.
രേവതി, പാർവതി, പത്മപ്രിയ, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ എന്നിവരെല്ലാം അമ്മയ്ക്കെതിരെ നിലയുറപ്പിക്കുമ്പോഴും WCC യുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായ മഞ്ജു വാര്യർ മൗനത്തിലാണ്. ഈ സാഹചര്യത്തിൽ മഞ്ജുവിന്റെ പ്രതികരണം ഏറെ നിർണ്ണായകമാണ്. ഇന്നലെ നടന്ന പത്ര സമ്മേളനത്തിൽ ഗീതു മോഹൻദാസും മഞ്ജുവും മാത്രമാണ് പങ്കെടുക്കാതിരുന്നത്.
എന്നാൽ, സംഘടനയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗീതു തന്റെ അഭിപ്രായങ്ങൾ വളരെ കൃത്യമായി തന്നെ അറിയിക്കാറുണ്ട്. എല്ലാ തവണത്തേയും പോലെ ഇത്തവണയും മഞ്ജു മൗനം തുടരുകയാണ്. ആദ്യമായിട്ടല്ല മഞ്ജു ഈ വിഷയത്തിൽ മൗനം പലിക്കുന്നത്.
അമ്മയിലേയ്ക്കുള്ള ദിലീപിന്റെ രണ്ടാം വരവിന് കളമൊരുങ്ങിയപ്പോൾ മഞ്ജു ഒരു പുരസ്കാര സ്വീകരണ ചടങ്ങുമായി ബന്ധപ്പെട്ട വിദേശത്തായിരുന്നു. അതേസമയം, അമ്മയ്ക്കെതിരെ മഞ്ജു രംഗത്ത് വരാത്തത് പ്രസിഡന്റ് മോഹൻലാലുമായുള്ള അടുത്ത ബന്ധമാണെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു. മോഹൻലാലിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലായിരുന്നു ഡബ്ല്യുസിസിയുടെ പത്ര സമ്മേളനം.
എന്നാൽ, മോഹൻലാലിനെതിരെ മഞ്ജുവിന് ഒരിക്കലും ശക്തമായി പ്രതികരിക്കാൻ കഴിയില്ലെന്ന് വ്യക്തമാണ്. രണ്ടാം വരവിൽ നടിക്ക് പൂർണ പിന്തുണ നൽകിയിരുന്നത് മോഹൻലാൽ ആയിരുന്നു. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയനിൽ മഞ്ജുവാണ് നായിക. സിനിമ റിലീസ് ആകാൻ നിൽക്കുന്ന ഈ സാഹചര്യത്തിൽ അമ്മയ്ക്കെതിരെ വാ തുറക്കാൻ മഞ്ജുവിന് കഴിയില്ലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
Why Manju is silent ?!
