Connect with us

പേർളിയുടെ അച്ഛനും ശ്രീനിഷും ബിഗ്‌ബോസ് ഫിനാലക്കിടെ കണ്ടുമുട്ടിയപ്പോൾ !!

Malayalam Breaking News

പേർളിയുടെ അച്ഛനും ശ്രീനിഷും ബിഗ്‌ബോസ് ഫിനാലക്കിടെ കണ്ടുമുട്ടിയപ്പോൾ !!

പേർളിയുടെ അച്ഛനും ശ്രീനിഷും ബിഗ്‌ബോസ് ഫിനാലക്കിടെ കണ്ടുമുട്ടിയപ്പോൾ !!

പേർളിയുടെ അച്ഛനും ശ്രീനിഷും ബിഗ്‌ബോസ് ഫിനാലക്കിടെ കണ്ടുമുട്ടിയപ്പോൾ !!

മലയാളം ബിഗ്‌ബോസിലെ ഏറ്റവും വിവാദമായ ഒന്നായിരുന്നു പേർളി – ശ്രീനിഷ് പ്രണയം. ബിഗ്‌ബോസിൽ തളിരിട്ട പ്രണയം വിവാഹത്തിൽ എത്തുമെന്ന് തന്നെയാണ് ഇരുവരുടെയും ആരാധകരുടെ പ്രതീക്ഷ. ഇവരുടെ വിവാഹം നടന്നു കാണാൻ ആരാധകർ അതിയായി ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാൽ ഇരുവരുടെയും വീട്ടുകാർക്ക് ഈ ബന്ധത്തിൽ അത്ര താല്പര്യമില്ലെന്നാണ് അറിയുന്നത്. ഇന്നലെ ഗ്രാൻഡ് ഫിനാലക്കിടെ പേർളിയുടെ അച്ഛൻ മാണി പോളും ശ്രീനിഷും തമ്മിൽ കണ്ടു മുട്ടുകയുണ്ടായി.

ഈ പ്രണയം അറിഞ്ഞ അന്ന് തന്നെ ശ്രീനിഷിന്റെ വീട്ടുകാർ അതിനെ എതിർത്ത് രംഗത്ത് വന്നിരുന്നു. പേർളിയുടെ അച്ഛൻ ആദ്യം എതിർത്തെങ്കിലും പിന്നീട് പേർളിയുടെ ഇഷ്ടം അതാണെങ്കിൽ നടത്തി കൊടുക്കുമെന്നും അറിയിച്ചിരുന്നു. ഇന്നലെ ബിഗ് ബോസ് ഫിനാലക്കിടെ പരസ്പരം കണ്ടു മുട്ടിയെങ്കിലും ഇരുവരും സംസാരിക്കാൻ തയ്യാറായില്ല എന്നാണ് റിപ്പോർട്ടുകൾ.

ബിഗ്‌ബോസിൽ നിന്ന് പുറത്തു വന്നെങ്കിലും പ്രണയം ശക്തമാണെന്ന് തന്നെയാണ് പേർളിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. ഒരുമിച്ചു ഭക്ഷണം കഴിച്ചുവെന്നും അവന്റെ കൂടെ ആയിരുന്നു ഇത്ര നേരമെന്നും ഇന്ന് രാവിലെ ഫേസ്‌ബുക്ക് ലൈവിനിടെ പേർളി പറഞ്ഞിരുന്നു. ഈ പ്രണയം എന്താകുമെന്ന് ആകാംക്ഷയിലാണ് ആരാധകരെല്ലാം ഇപ്പോൾ.

When Sreenish met Pearle’s father

More in Malayalam Breaking News

Trending

Recent

To Top