Malayalam Breaking News
“ഞാന്‍ വളരെ വെറുക്കപ്പെട്ട ഒരുത്തനാണ്! ഭയങ്കരമായി പേടിച്ചിട്ടുണ്ട്…..” സ്വന്തം മക്കളെ സത്യമിട്ട് സാബു ആ സത്യം പറയുന്നു
“ഞാന്‍ വളരെ വെറുക്കപ്പെട്ട ഒരുത്തനാണ്! ഭയങ്കരമായി പേടിച്ചിട്ടുണ്ട്…..” സ്വന്തം മക്കളെ സത്യമിട്ട് സാബു ആ സത്യം പറയുന്നു
“ഞാന്‍ വളരെ വെറുക്കപ്പെട്ട ഒരുത്തനാണ്! ഭയങ്കരമായി പേടിച്ചിട്ടുണ്ട്…..” സ്വന്തം മക്കളെ സത്യമിട്ട് സാബു ആ സത്യം പറയുന്നു
സാബുമോന്‍ അബ്ദു സമദാണ് ബിഗ് ബോസ് സീസന്‍ 1 വിജയി. 100 ദിവസത്തെ ബിഗ് ബോസ് ജീവിതത്തിന് ശേഷം പുറത്തുവന്ന സാബു തന്റെ ബിഗ് ബോസ് അനുഭവങ്ങള്‍ ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചിരിക്കുകയാണ്. ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തു വന്നിട്ടും തനിക്കിനിയും നോര്‍മല്‍ ആവാന്‍ പറ്റിയിട്ടില്ലെന്ന് സാബു പറയുന്നു. തനിക്ക് സിനിമയിലേക്ക് അവസരം ലഭിച്ചിട്ടുണ്ടെങ്കിലും അതൊന്നും തനിക്ക് തലയില്‍ കയറിയിട്ടില്ലെന്നും എന്തൊക്കെ നടന്നുവെന്നറിയാന്‍ തനിക്ക് കുറച്ചു സമയം വേണമെന്നും സാബു പറയുന്നു.
ബിഗ് ബോസിന്റെ ആദ്യത്തെ ഘട്ടത്തില്‍ തന്നെ പുറത്താകും എന്നാണ് കരുതിയിരുന്ന ആളാണ് താനെന്നും ഒരോ എലിമിനേഷനിലും പുറത്തുപോകാന്‍ തയ്യാറായിട്ടാണ് ഇരുന്നതെന്നും എന്നാല്‍ പ്രേക്ഷകരുടെ പിന്തുണ തന്നെ ഞെട്ടിച്ചുകളഞ്ഞെന്നും സാബു പറയുന്നു. ബിഗ്‌ബോസ് ഒരു മത്സരമായിട്ട് കണ്ടിട്ടില്ല. അവിടം ഒരു അനുഭവമായിരുന്നു. 100 ദിവസങ്ങള്‍ക്ക് ശേഷം പുറത്ത് വന്നപ്പോള്‍ മനസ് ശൂന്യമാണ്. ഒരു ചെറിയ കുട്ടിയെ പോലെയാണ് ലാലേട്ടന്റെ കൈപിടിച്ച് ബിഗ്‌ബോസ് വീട്ടില്‍ നിന്ന് പുറത്തു വന്നത്. ഒരിക്കല്‍ പോലും ഈ മത്സരം വിജയിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. ഇതിന്റെ സമ്മാനത്തുക എന്താണെന്ന് കൂടി നോക്കിയിട്ടില്ല. അധോലോകത്ത് വച്ച് ആരോ പറഞ്ഞപ്പോഴാണ് ഒരു കോടി രൂപയാണ് സമ്മാനത്തുക എന്ന് തന്നെ അറിഞ്ഞതെന്നും സാബു പറഞ്ഞു.
മലയാളികളായ പ്രവാസികളാണ് ബിഗ്‌ബോസ് ജീവിതത്തിലെ റോള്‍മോഡലുകള്‍. മലയാളികള്‍ കരയില്ല, എല്ലാവരും ഒരോ അവസരത്തിലും കരയുമ്പോഴും ഞാന്‍ പിടിച്ചു നിന്നത് അവരെ കുറിച്ച് ഓര്‍ത്തിട്ടാണ്. എനിക്ക് വികാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ അത് മാറ്റികളയുകയായിരുന്നു. ബിഗ്‌ബോസ് വീട്ടില്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന വ്യക്തിത്വമാണ് പേളിയുടേത്. വായില്‍ വരുന്നത് എന്താണെന്ന് പോലും ആലോചിക്കാതെ പറയുന്ന ആളാണ് ഷിയാസ്. മത്സരിക്കുകയും അഭിനയിക്കുകയും ചെയ്ത ഒരു വ്യക്തിയാണ് ഷിയാസ് എന്ന് ചിലപ്പോള്‍ തോന്നിയിട്ടുണ്ട്. സുരേഷ് ഒരു നാടന്‍ വ്യക്തിയാണ്. വളരെ ആഗ്രഹങ്ങള്‍ ഉള്ള വ്യക്തികളാണ് ശ്രീനിഷ്. ബിഗ്‌ബോസില്‍ നിന്ന് കിട്ടിയ വലിയയൊരു സൗഹൃദമായിരുന്നു രഞ്ജിനിയുടേത്.
എനിക്ക് തോന്നുന്നത് എന്നെ ബിഗ് ബോസ് വിളിച്ചത് രഞ്ജിനി ഹരിദാസ് ഉള്ളത് കൊണ്ടാണ്. രഞ്ജിനിയെ ഞാന്‍ മുന്‍പ് കണ്ടിട്ടില്ല. ബിഗ് ബോസ് പോലൊരു ഷോയ്ക്ക് അകത്ത് രഞ്ജിനി ഹരിദാസുണ്ടെങ്കില്‍ സാബുവിനെ കൂടിയിട്ടാല്‍ കിട്ടുന്ന ആ കണ്ടന്റ് അത് ബിഗ് ബോസ് കണക്കിലെടുത്തിട്ടുണ്ടാവും. ഞാന്‍ വഴക്കിടുന്നതൊക്കെ ഫണ്‍ ആയിട്ടാണ്. രഞ്ജിനി ബിഗ് ബോസിലോട്ട് കേറി വരുന്നത് കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു.. ഞാനില്ല ഞാന്‍ പോയ്‌ക്കോള്ളാം എന്ന്. ആദ്യത്തെ കുറേ ആഴ്ച്ചകളില്‍ ഞാന്‍ കുറേ അലമ്പാണ്. പിന്നെ എപ്പോഴോ ലാലേട്ടന്‍ എന്നോട് ചോദിക്കുന്നത് സാബു നിനക്ക് നന്നായിക്കൂടെ എന്നാണ്.. ഇങ്ങനെയെല്ല ചോദിച്ചത് പക്ഷേ ഞാന്‍ അത് കേട്ടത് അങ്ങനെയാണ്. ഞാന്‍ പറഞ്ഞല്ലോ മറ്റുള്ളവര്‍ എന്നെപ്പറ്റി എന്തു വിചാരിക്കും എന്ന് ചിന്തിക്കാത്ത ആളാണ് ഞാന്‍. ആദ്യത്തെ കുറേ എപ്പിസോഡിലൊക്കെ നോമിനേഷന്‍ വരുമ്പോ ഞാന്‍ നേരത്തെ എണീച്ചു നില്‍ക്കുമായിരുന്നു എനിക്കാര് വോട്ടു ചെയ്യും എന്നാണ് എന്റെ ചിന്ത. പക്ഷേ എല്ലാ കണക്കുകൂട്ടലും തെറ്റിപ്പോയി. പേളി നല്ലൊരു വ്യക്തിയാണ് എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ആളാണ് പേളി അവളുടെ മുന്നില്‍ ചെന്നുനിന്നാല്‍ ഞാന്‍ ജയിക്കില്ല. ബിഗ് ബോസ് എനിക്കൊരു പരീക്ഷമായിരുന്നു. അതിലൂടെ ഞാന്‍ എന്നെ തന്നെ കടത്തി വിടുകയായിരുന്നു. കടന്നു പോയ പല അവസ്ഥകളും എന്തൊക്കെ ആയിരുന്നുവെന്ന് വാക്കുകള്‍ കൊണ്ടു പോലും പറഞ്ഞറിയിക്കാന്‍ എനിക്കാവില്ല.
ഞാന്‍ വളരെ വെറുക്കപ്പെട്ട ഒരുത്തനാണ്. എന്റെ പേരില്‍ ഒരുപാട് ഇഷ്യൂസ് വന്നിട്ടുണ്ട്. സോഷ്യല്‍മീഡിയയിലൊക്കെ വളരെ വെറുപ്പ് എനിക്ക് നേരെയുണ്ടെങ്കിലും എന്റെ സുഹൃദ് വലയത്തില്‍ ഹൃദയം കൊണ്ട് സംസാരിക്കുന്ന ഒരാളാണ് ഞാന്‍. എന്നെ അറിയുന്നവര്‍ക്ക് എന്നെ അറിയാം ബാക്കിയുള്ളവര്‍ വേണമെങ്കില്‍ അംഗീകരിച്ചാല്‍ മതി എന്നതായിരുന്നു എന്റെ നിലപാട്. ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചപ്പോള്‍ ഞാന്‍ വളരെ കണ്‍ഫ്യൂസ്ഡ്ഡ് ആയിരുന്നു. അനൂപ്, സ്റ്റീഫന്‍ തുടങ്ങിയ സുഹൃത്തുകളോടൊക്കെ ഞാന്‍ ബിഗ് ബോസില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് ചോദിച്ചു. നിങ്ങള്‍ നമ്മളോടൊക്കെ ഇടപെടുന്ന പോലെ അവിടെയും പെരുമാറിയാല്‍ മതിയെന്നായിരുന്നു അവരുടെ അഭിപ്രായം. വേറെ ഒരുപാട് പേര്‍ എന്നോട് ബിഗ്‌ബോസിന് പോകരുതെന്നാണ് പറഞ്ഞത്. കോളേജില്‍ എന്റെ ജൂനിയറാണ് രാഹുല്‍ ഈശ്വര്‍ അവന്‍ എന്നെ വിളിച്ചു പറഞ്ഞത് നിര്‍ബന്ധമായും ഷോയ്ക്ക് പോകണമെന്നായിരുന്നു. നിങ്ങള്‍ക്ക് നിങ്ങളാരാണെന്ന് കാണിക്കാനുള്ള അവസരമാണിതെന്നാണ് രാഹുല്‍ പറഞ്ഞത്.
എന്തായാലും പിന്നെ കൂടുതല്‍ പേരോടൊന്നും അഭിപ്രായം ചോദിക്കാന്‍ നിന്നില്ല ഉമ്മയോട് പറഞ്ഞു നേരെ ബിഗ് ബോസിലേക്ക് ഇറങ്ങി. രണ്ടാഴ്ച്ച കൊണ്ട് തിരിച്ചു വരാം എന്നായിരുന്നു എന്റെ കണക്കുകൂട്ടല്‍. എന്നോട് ആളുകള്‍ക്കുള്ള ഒരു പൊതുവികാരം വച്ചായിരുന്നു അങ്ങനെ വിചാരിച്ചത്. കാരണം ആളുകള്‍ക്ക് പൊതുവേ എന്നോടൊരു വെറുപ്പാണല്ലോ. ബിഗ് ബോസിലെ സാബു ആരാണെന്ന് ചോദിച്ചാല്‍ ഞാന്‍ തന്നെയാണ്… ഒരുപാട് സുഹൃത്തുകള്‍ എനിക്കുണ്ട് എന്നെ അറിയുന്നവര്‍ക്ക് എന്നെ ഇഷ്ടമാണ്. എന്റെ സുഹൃത്തുകള്‍ ആരും എന്നെ വിട്ടു പോയിട്ടില്ല. പക്ഷേ എന്നെ വെറുക്കുന്നവര്‍ക്ക് അങ്ങനെ തന്നെ നില്‍ക്കും ഞാനത് മാറ്റാന്‍ മെനക്കെടാറില്ല. ഞാന്‍ എല്ലാവരുടെ അടുത്തും സംസാരിക്കും കൂട്ടുകാരെ പറ്റിക്കുന്നതും വട്ടം കറക്കുന്നതുമൊക്കെ കുട്ടിക്കാലം തൊട്ടേ എന്റെ സ്ഥിരം പരിപാടിയാണ്. ഞാന്‍ എല്ലാവരേയും നന്നായി വിശ്വസിക്കുന്ന ഒരാളാണ്. എനിക്കിഷ്ടമാണ് ആളുകളെ പഠിക്കാനും അവരില്‍ നിന്നും കാര്യങ്ങള്‍ അറിയാനുമൊക്കെ എനിക്ക് ഇഷ്ടമാണ്. ഇപ്പോള്‍ ഞാന്‍ നിങ്ങളോട് സംസാരിക്കുമ്പോള്‍ എനിക്കറിയാതെ കാര്യം നിങ്ങള്‍ പറഞ്ഞാല്‍ അതു മുഴുവന്‍ ഞാന്‍ തോണ്ടിയെടുക്കും.
ഞാന്‍ ഭയങ്കരമായി പേടിച്ചിട്ടുണ്ട്. എന്നെക്കുറിച്ച് ഓര്‍ത്തല്ല. എന്റെ കുടുംബത്തിന് ഞാനൊരു ബാധ്യതയാവുമോ എന്നോര്‍ത്ത്. ഞാന്‍ എന്റെ കുടുംബത്തെ പൊതുവെ പബ്ലിക് പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടു വരാറില്ല. എനിക്ക് രണ്ട് ചെറിയ പെണ്‍കുട്ടികളാണ് നേരത്തെ ഒരു വിഷയത്തില്‍ എന്റെ കുടുംബത്തിന്റെ ഫോട്ടോയൊക്കെ വച്ച് എനിക്കൊരു ഭീഷണിയൊക്കെ വന്നിരുന്നു. സാധാരണ രീതിയില്‍ അതൊക്കെ വാ നോക്കാം എന്ന മട്ടില്‍ എടുക്കുന്ന ആളാണ് ഞാന്‍ പക്ഷേ കുടുംബത്തെയൊക്കെ വലിച്ചിടുമ്പോള്‍ ഞാന്‍ അവര്‍ക്കൊരു ബാധ്യതയായി മാറുമോ എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്.
ബിഗ് ബോസ് പ്രിസണ്‍ എക്‌സപിരിമെന്റ് ആയിരുന്നു അതില്‍ നിന്നും പുറത്തു വരാന്‍ എനിക്ക് സമയമെടുക്കും. ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് വരുന്ന സമയത്ത് സാബു എന്ത് തോന്നുന്നു എന്ന് ലാലേട്ടന്‍ ചോദിച്ചു എനിക്കൊരക്ഷരം വായില്‍ വന്നില്ല പേളി എന്തൊക്കെയോ പറയുന്നത് കണ്ട് ഞാന്‍ അന്തം വിട്ടു. കാരണം ആകെ അന്തം വിട്ടു മരവിച്ച ഒരവസ്ഥയിലായിരുന്നു ഞാന്‍. കുട്ടികളെ കൊണ്ടു പോകുന്ന പോലെ കൈ പിടിച്ചു കൊണ്ടു പോകുകയായിരുന്നു ലാലേട്ടന്‍. ബിഗ് ബോസ് വിജയിക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടില്ല. എന്റെ മക്കളെ സത്യമിട്ടു പറയുകയാണ്. വായിച്ചു നോക്കാതെയാണ് കരാര്‍ ഒപ്പിട്ടത് എന്താണ് പ്രൈസ് മണി എന്നു പോലും ഞാന്‍ നോക്കിയിട്ടില്ല. ബിഗ് ബോസ് വീട്ടില്‍ വന്ന് കുറേ കഴിഞ്ഞ ശേഷം ആണ് അതിനകത്ത് നിന്ന് ആരോ പറയുന്നത് കേള്‍ക്കുന്നത് ജയിക്കുന്ന ആള്‍ക്ക് ഒരു കോടിയുടെ സമ്മാനം ഉണ്ടെന്നൊക്കെ. അങ്ങനെയുള്ള എനിക്ക് ഒന്നാം സമ്മാനം കിട്ടിയാല്‍ ഉണ്ടാവുന്ന അവസ്ഥ ഊഹിക്കാമല്ലോ. സാബു ആര്‍മിയിലെ എല്ലാ യോദ്ധാക്കള്‍ക്കും നന്ദി പറയാനും സാബു മറന്നില്ല.
Sabu Mon about Bigg Boss experience
