Malayalam Breaking News
അമ്മ മീറ്റിംഗില്‍ രാജിവെച്ച 4 നടിമാരും എത്തി… ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണില്ല!
അമ്മ മീറ്റിംഗില്‍ രാജിവെച്ച 4 നടിമാരും എത്തി… ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണില്ല!
അമ്മ മീറ്റിംഗില്‍ രാജിവെച്ച 4 നടിമാരും എത്തി… ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണില്ല!
താര സംഘടനയായ അമ്മയുടെ യോഗത്തില്‍ രാജിവെച്ച നാലു നടിമാരും പങ്കെടുക്കുവാനായി എത്തിക്കഴിഞ്ഞു. സംഘടനയ്‌ക്കെതിരെ ആരോപണമുന്നയിച്ച അംഗങ്ങളുമായി അമ്മ ചര്‍ച്ച തുടങ്ങി. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പടെ നാലുപേര്‍ സംഘടനയില്‍ നിന്നും രാജിവച്ച സാഹചര്യത്തിലാണ് എക്‌സിക്യൂട്ടീവ് ചേുന്നത്.
അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്ന ശേഷം ആദ്യം അമ്മയ്ക്ക് കത്ത് നല്‍കിയ അംഗങ്ങളും നടിമാരുമായ രേവതി, പാര്‍വ്വതി, പത്മപ്രിയ എന്നിവരുമായും ചര്‍ച്ച നടത്തും. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം പുന:പരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് നടിമാര്‍ അമ്മയ്ക്ക് കത്ത് നല്‍കിയത്.
തിലകനെ വിലക്കിയ വിഷയത്തില്‍ ആക്ഷേപമുന്നയിച്ച ഷമ്മി തിലകന്‍, സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയ ജോയ് മാത്യു എന്നിവരുമായും ചര്‍ച്ച നടത്തും. എന്നാല്‍ ഡബ്യൂസിസിയുമായല്ല ചര്‍ച്ചയെന്നും ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നുമാണ് അമ്മയുടെ നിലപാട്.
ആക്രമിക്കപ്പെട്ട നടിയ്ക്ക് അനുകൂലമായ സംഘടനാ തീരുമാനങ്ങള്‍ ദിലീപ് അനുകൂലികള്‍ അട്ടിമറിക്കുന്നതില്‍ സെക്രട്ടറി മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് അതൃപ്തിയുണ്ട്. ജനറല്‍ ബോഡി യോഗത്തില്‍ കുറ്റാരോപിതനായ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച ശേഷം വലിയ തോതിലുള്ള വിമര്‍ശനമാണ് സംഘടനയും പുതിയ പ്രസിഡന്റ് മോഹന്‍ലാലും നേരിടേണ്ടി വന്നത്.
WCC with AMMA meeting
