Connect with us

എലീറ്റ് ക്ലാസ് കളിയിൽ ഭേദം പുരുഷൻമാർ ആണ്; വിധു വിന്‍സന്റിനൊപ്പം നില്‍ക്കുന്നു..’ ഡബ്ല്യുസിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ഹിമ ശങ്കര്‍

Malayalam

എലീറ്റ് ക്ലാസ് കളിയിൽ ഭേദം പുരുഷൻമാർ ആണ്; വിധു വിന്‍സന്റിനൊപ്പം നില്‍ക്കുന്നു..’ ഡബ്ല്യുസിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ഹിമ ശങ്കര്‍

എലീറ്റ് ക്ലാസ് കളിയിൽ ഭേദം പുരുഷൻമാർ ആണ്; വിധു വിന്‍സന്റിനൊപ്പം നില്‍ക്കുന്നു..’ ഡബ്ല്യുസിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ഹിമ ശങ്കര്‍

സംവിധായിക വിധു വിന്‍സെന്‍റിനെ പിന്തുണച്ച്‌ ഡബ്ല്യുസിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ഹിമ ശങ്കര്‍ രംഗത്ത്. വളരെ ഗൌരവമേറിയ വിഷയങ്ങള്‍ ഉന്നയിച്ചപ്പോഴും ഡബ്ല്യുസിസി കൂടെനില്‍ക്കുകയോ വിളിക്കുകയോ ചെയ്തില്ലെന്ന് ഹിമ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. തന്നെ മൂന്നാംകിട സിനിമക്കാരിയായാണോ കാണുന്നത് എന്നും ഹിമ ചോദ്യം ഉന്നയിക്കുകയാണ്.

ഹിമയുടെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെ..;

ഒരു സംഘടന പ്രത്യേകിച്ചും , സ്ത്രീകള്‍ക്ക് വേണ്ടി നിലകൊള്ളേണ്ടുന്ന സംഘടന എങ്ങനെയായിരിക്കണം എന്ന പരിചയക്കുറവാണ് പലരുടേയും പ്രശ്‌നം എന്ന് ആദ്യം വിചാരിക്കാം .. പ്രിവിലേജിന്റെ , കൈയെത്തിപ്പിടിച്ച സിനിമകളുടെ പോപ്പുലാരിറ്റിയില്‍ ആണ് ആളുകളുടെ നേരെയുള്ള പെരുമാറ്റം ഉണ്ടാവുന്നത് എങ്കില്‍ പുരുഷന്‍മാര്‍ ഉള്ള സംഘടനകളേക്കാളും ശ്വാസംമുട്ടല്‍ സ്ത്രീകള്‍ ഉള്ള സംഘടനയില്‍ ആകും.

എനിക്ക് പാര്‍വതിക്ക് ഒരു മെയില്‍ എന്റെ സിനിമയുടെ വിവരങ്ങള്‍ അയക്കട്ടെ എന്ന് ചോദിച്ച്‌ അയച്ചത് ഓര്‍മ്മ വരുന്നു .. തിരിച്ചറിഞ്ഞ് ഒരു മറുപടി എന്നത് വിരല്‍തുമ്ബത്ത് ആയിട്ടു പോലും ലഭിച്ചില്ല എന്നത് , മോശമായി തോന്നി. ഒരു നോ ആണെങ്കിലും , it was respect.. ചിലപ്പോള്‍ നാളെ നിങ്ങളൊന്നും ആരുമല്ലായിരിക്കും, ഞങ്ങളില്‍ ചിലര്‍ ഇവിടെ ഉണ്ടായിരിക്കാം .. ചിലപ്പോള്‍ തിരിച്ചും .

WCC കാലത്തിന്റെ ആവശ്യമാകട്ടെ, എനിക്കതില്‍ ഇനിയും പ്രതീക്ഷകള്‍ ഉണ്ട് . പക്ഷേ ഒപ്പം സഞ്ചരിക്കാന്‍ ഇന്ന് വരെ ആരെയും സോപ്പിട്ട് നിന്ന് കാര്യം നേടല്‍ ശീലമല്ലാത്തതു കൊണ്ട് സാധ്യമല്ല.. ഒറ്റക്ക് നില്‍ക്കുക . WCC കുറച്ച്‌ പേരുടെ താത്പര്യങ്ങള്‍ അല്ല .. സെലക്ടീവ് ആയ പ്രതികരണങ്ങളും അല്ല .. പുറത്ത് നിന്ന് സപ്പോര്‍ട്ട് ചെയ്യും , അകത്ത് നില്‍ക്കാന്‍ എന്റെ സ്വഭാവം നിങ്ങള്‍ക്കു പറ്റിയതല്ല . എന്ന് പറഞ്ഞു കൊണ്ട് . വിധു വിന്‍സന്റിനൊപ്പം നില്‍ക്കുന്നു,

എനിക്ക് അവരെ വ്യക്തിപരമായി ഒട്ടും അറിയില്ല എന്ന് തന്നെ പറയട്ടെ.. പിന്തുണയ്ക്കാന്‍ ആളുള്ളവര്‍ക്ക് വിധു വിന്‍സന്റിനെ മനസിലാകണം എന്നില്ല . ഞാന്‍ WCC യില്‍ സജീവമായ അംഗം . എന്റെ കൂടെ നിന്നിട്ടില്ല വളരെ സീരിയസ് ആയ പ്രശ്‌നങ്ങള്‍ ഉന്നയിച്ചപ്പോഴും . ഒരു കോള്‍ പോലും വിളിച്ചിട്ടില്ല . എന്ത് കൊണ്ട് എന്നതിന് ഒരു ഉത്തരം പ്രതീക്ഷിക്കുന്നു .. അല്ലെങ്കില്‍ നിരന്തരം പ്രതികരിക്കുന്ന 3ാം കിട സിനിമാക്കാരിയാണോ , കച്ചവട സിനിമയില്‍ കാര്യമായി അഭിനയിക്കാത്ത ഞാന്‍ നിങ്ങള്‍ക്കു.

അത്യാവശ്യം സിനിമകളില്‍ കൂടെ നില്‍ക്കുന്നവരേക്കാള്‍ കൂടുതല്‍ അഭിനയിച്ചിട്ടുണ്ട് ഹേ. എങ്ങനെ ആണെങ്കിലും എലീറ്റ് ക്ലാസ് കളിയില്‍ ഭേദം പുരുഷന്‍മാര്‍ ആണ് . ഒരു സംഘടനയിലും ഇല്ലാതിരിക്കുക ഒരു തരത്തില്‍ കൂടുതല്‍ ക്രിയേറ്റീവ് ആക്കും . ആരുടേയും താത്പര്യങ്ങള്‍ക്ക് വെയിറ്റ് ചെയ്യേണ്ടല്ലോ .. ഒടിടിക്കാലത്ത് പലതിനും പ്രസക്തി കുറയും. കാലം മാറുന്നു .അത് ആണും പെണ്ണും ഓര്‍ത്താല്‍ നന്ന്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top