general
ഇന്ത്യന്‍ 2വില്‍ വിവേകിന്റെ സീനുകള്‍ ഒഴിവാക്കില്ല; അന്തരിച്ച നടനെ ബിഗ് സ്‌ക്രീനുകളില്‍ ഒരിക്കല്‍ കൂടി കാണാനുള്ള ആകാംക്ഷയില്‍ ആരാധകര്‍
ഇന്ത്യന്‍ 2വില്‍ വിവേകിന്റെ സീനുകള്‍ ഒഴിവാക്കില്ല; അന്തരിച്ച നടനെ ബിഗ് സ്‌ക്രീനുകളില്‍ ഒരിക്കല്‍ കൂടി കാണാനുള്ള ആകാംക്ഷയില്‍ ആരാധകര്‍
നിരവധി ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക മനസില്‍ ഇടം നേടിയ നടനായിരുന്നു വിവേക്, അദ്ദേഹത്തിന്റെ മരണം സിനിമാ ലോകത്ത് വലിയൊരു തീരാ നഷ്ടം തന്നെയാണ്. 2021 ഏപ്രില്‍ 17 ന് ആയിരുന്നു വിവേകിന്റെ അപ്രതീക്ഷിത വിയോഗം. ഹൃദയാഘാതം മൂലമായിരുന്നു അദ്ദേഹത്തിന്റെ മരണം.
നിരവധി സിനിമകള്‍ പാതിയില്‍ നിര്‍ത്തിയാണ് വിവേക് യാത്രയായത്. അതില്‍ ഒന്ന് ശങ്കര്‍ ചിത്രം ഇന്ത്യന്‍ 2 ആയിരുന്നു. കമല്‍ഹാസനൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടത് നടന്റെ സ്വപ്ന നിമിഷമായിരുന്നു എങ്കിലും ‘ഇന്ത്യന്‍ 2’വിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ വിവേകിന് കഴിഞ്ഞില്ല. അതിനാല്‍ ഇന്ത്യന്‍ 2 ലെ വിവേകിന്റെ രംഗങ്ങള്‍ മാറ്റി മറ്റൊരാളെ കൊണ്ട് ചെയ്യിക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ എത്തിയിരുന്നു.
എന്നാല്‍, ചിത്രത്തിലെ അദ്ദേഹത്തിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്യുകയോ പകരക്കാരനെ കൊണ്ടുവരികയോ ഇല്ല എന്ന വാര്‍ത്ത കൂടി എത്തുകയാണ്. അന്തരിച്ച നടനെ ബിഗ് സ്‌ക്രീനുകളില്‍ ഒരിക്കല്‍ കൂടി കാണാന്‍ വിവേകിന്റെ ആരാധകര്‍ക്ക് കഴിയും. വിവേകിന്റെ ഭാഗങ്ങളില്‍ ആരായിരിക്കും ഡബ്ബ് ചെയ്യുന്നത് എന്നത് വ്യക്തമല്ല.
ഇന്ത്യന്‍ 2വിന് ഏകദേശം 6 വില്ലന്മാരുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ചിത്രത്തിന്റെ ക്ലൈമാക്‌സ് ധനുഷ്‌കോടിയില്‍ ചിത്രീകരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ‘ഇന്ത്യന്‍ 2’ല്‍ കമല്‍ഹാസന്‍ സേനാപതിയായും അച്ഛനായും എത്തുമെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജയമോഹന്‍ നേരത്തെ അറിയിച്ചിരുന്നു.
ഇന്ത്യന്‍ ആദ്യ ഭാഗത്തിലെ പോലെ ഒരു അച്ഛനെയും മകനെയും കുറിച്ചുള്ളതാണെന്നും പ്രീക്വല്‍ ചിത്രമായെത്തുന്ന രണ്ടാം ഭാഗത്തില്‍ സേനാപതിയാണ് മകന്റെ വേഷത്തിലെത്തുന്നതെന്നും തിരക്കഥാകൃത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
കമലഹാസന് മികച്ച നടനുള്ള മൂന്നാമത്തെ ദേശീയ അവാര്‍ഡ് നല്‍കിയ 1996ലെ ബ്ലോക്ക്ബസ്റ്ററിന്റെ തുടര്‍ച്ചയാണ് ‘ഇന്ത്യന്‍ 2’. കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ത്ഥ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ഗുല്‍ഷന്‍ ഗ്രോവര്‍, ബോബി സിംഹ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.