News
എല്ലാരും ചേച്ചിയ്ക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ചു നല്ല ഒരു വികസനം ആലപ്പുഴയില്‍ കൊണ്ട് വരാന്‍ ചേച്ചിയ്ക്ക് സാധിക്കട്ടെ; വിവേക് ഗോപന്
എല്ലാരും ചേച്ചിയ്ക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ചു നല്ല ഒരു വികസനം ആലപ്പുഴയില്‍ കൊണ്ട് വരാന്‍ ചേച്ചിയ്ക്ക് സാധിക്കട്ടെ; വിവേക് ഗോപന്
മലയാളികള്‍ക്കേറെ പ്രിയങ്കരനാണ് വിവേക് ഗോപന്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ആലപ്പുഴ ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് വേണ്ടി വോട്ട് അപേക്ഷിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് വിവേക്. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ നടന്ന റോഡ് ഷോയുടെ ഭാഗമാകുകയും ചെയ്തിരുന്നു.
ഇന്നലെ കരുനാഗപ്പള്ളിയില്‍ നടന്ന ലോകസഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പര്യടനത്തില്‍ ആലപ്പുഴ സ്റ്റാനാര്‍ഥി ശ്രീ ശോഭ ചേച്ചിയുടെ കൂടെ പങ്കെടുക്കാന്‍ സാധിച്ചു പ്രിയ സുഹൃത്തും നടനുമായ നിതില്‍ ജേക്ക് ജോസഫും കൂടെ ഉണ്ടായിരുന്നു. ഒത്തിരി നന്മകള് ഉണ്ടാകട്ടെ ശോഭ ചേച്ചി ജയിച്ചു വരാന്‍ ആലപ്പുഴയിലെ എല്ലാരും ചേച്ചിക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ചു നല്ല ഒരു വികസനം ആലപ്പുഴയില്‍ കൊണ്ട് വരാന്‍ ചേച്ചിക്ക് സാധിക്കട്ടെ.
എല്ലാവരും ബിജെപിക്ക് വേണ്ടി വോട്ട് ചെയ്യുക എന്നും വിവേക് കുറിച്ചു, അതുപോലെ അദ്ദേഹം സുരേഷ് ഗോപിയെയും പിന്തുണച്ച് രംഗത്ത് വന്നിരുന്നു, വിവേക് ഗോപന്റെ വാക്കുകള്‍ ഇങ്ങനെ, സുരേഷേട്ടന് സപ്പോര്‍ട്ട് ഇല്ലെങ്കില്‍ നമ്മള് ആരെയാ സപ്പോര്‍ട്ട് ചെയ്യണ്ടേ. തീര്‍ച്ചയായിട്ടും ഉണ്ടാകും. പിന്നെ ബാക്കി കഴിയുന്നത് പോലെ എല്ലാ സ്ഥലത്തും പോയി എല്ലാവരെയും സപ്പോര്‍ട്ട് ചെയ്യാനുള്ള പ്ലാനും മനസിലുണ്ട്.
ഇനി സമയം കൊണ്ട് അങ്ങനെയുള്ള പരിപാടികളില്‍ ചില വ്യത്യാസം വരുന്നുണ്ടെങ്കിലേയുള്ളു. എന്നാലും കഴിയുന്നിടത്തോളം എല്ലായിടത്തും പോയി സപ്പോര്‍ട്ട് ചെയ്യണം എന്ന പ്രതീക്ഷയിലാണ് ഉള്ളത്. പാര്‍ലമെന്റ് ഇലക്ഷന് ഞാന്‍ എന്തായാലും ഗോദയിലേക്ക് ഇല്ല. പിന്നില്‍ നിന്നും പ്രവര്‍ത്തിക്കാനുള്ള തീരുമാനമാണ്. പക്ഷെ ഈ വരുന്ന നിയമസഭാ ഇലക്ഷനില്‍ താല്പര്യമുണ്ട്.
ശക്തിയായി മുന്നോട്ട്.. എത്രത്തോളം പരാജയങ്ങള്‍ ഉണ്ടാകുമോ അത്രത്തോളം ശക്തമായി മുന്നോട്ട് പോകും, ‘പുതിയ പുതിയ തലമുറകള്‍ വരട്ടെ. എല്ലാം നല്ലതിന് വേണ്ടിട്ട് എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. നല്ല കാര്യങ്ങള്‍ നമ്മുടെ നാടിനും രാജ്യത്തിനും നടക്കാന്‍ വേണ്ടിയുള്ള ചിന്താഗതിക്കാരനാണ് ഞാന്‍ എന്നാണ് വിവേക് ഗോപന് പ്രതികരിച്ചിരിക്കുന്നത്.
അതുപോലെ അടുത്തിടെ മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചു എന്ന പരാതിയില്‍ സുരേഷ് ഗോപി വിമര്‍ശനം നേരിട്ടപ്പോള്‍ അദ്ദേഹത്തെ സപ്പോര്‍ട്ട് ചെയ്ത് വിവേക് ഗോപന് എത്തിയിരുന്നു. ഇതൊന്നും കൂടാതെ ആ മനുഷ്യനൊപ്പം ഇവിടുത്തെ സര്‍വ്വ സാധാരണ അമ്മമാര്‍ ഉണ്ട്, നിഷ്ക്കളങ്കരായ സഹോദരിമാരുണ്ട്, പൊതുസമൂഹം ഒന്നാകെയുണ്ട്..
നിങ്ങളുടെ ഈ വിഷം ചീറ്റല്‍ കൊണ്ട് ഒന്നും തളര്‍ത്താനും തകര്‍ക്കാനും കഴിയില്ല.. എന്നാലും എന്റെ സുരേഷേട്ടാ ‘പാമ്പിന് ‘വരെ നിങ്ങള്‍ പാല് കൊടുത്തോളൂ.. പക്ഷേ അവിടം കൊണ്ട് നിര്‍ത്തിക്കൊള്ളുക..അതിനുമപ്പുറം വിഷജന്തുക്കള്‍ ഉണ്ട്.. ചവിട്ടാതെ തന്നെ കടിക്കുന്നവര്‍.. അവരില്‍ നിന്നും മാത്രം സാമൂഹിക അകലം പാലിക്കുക, പറഞ്ഞു കേട്ടിട്ടില്ലേ ഭയമല്ല ജാഗ്രതയാണ് വേണ്ടത്.. എന്നും വിവേക് ഗോപന് പറയുന്നു.
