Connect with us

കണ്ണിൽ കാണുന്നതെല്ലാം ‘മഞ്ഞ’യായി മാത്രം കാണുന്ന മഞ്ഞപ്പിത്തം ബാധിച്ച ചിലർ അദ്ദേഹത്തെ കുരിശിലേറ്റാൻ ശ്രമിക്കുന്നു; സുരേഷ് ഗോപിയെ പിന്തുണച്ച് വിവേക്

Movies

കണ്ണിൽ കാണുന്നതെല്ലാം ‘മഞ്ഞ’യായി മാത്രം കാണുന്ന മഞ്ഞപ്പിത്തം ബാധിച്ച ചിലർ അദ്ദേഹത്തെ കുരിശിലേറ്റാൻ ശ്രമിക്കുന്നു; സുരേഷ് ഗോപിയെ പിന്തുണച്ച് വിവേക്

കണ്ണിൽ കാണുന്നതെല്ലാം ‘മഞ്ഞ’യായി മാത്രം കാണുന്ന മഞ്ഞപ്പിത്തം ബാധിച്ച ചിലർ അദ്ദേഹത്തെ കുരിശിലേറ്റാൻ ശ്രമിക്കുന്നു; സുരേഷ് ഗോപിയെ പിന്തുണച്ച് വിവേക്

നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ​ഗോപി കഴിഞ്ഞ ദിവസം വനിതാ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ വിഷയം ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്.
ഈ വിഷയത്തിൽ പ്രതികരണവുമായി നടൻ വിവേക് ഗോപൻ. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നടിമാരായ അശ്വതി, ജീജ സുരേന്ദ്രൻ, ഭാഗ്യലക്ഷ്മി, ദേവിക ന തുടങ്ങിയവരും പ്രതികരണവുമായി എത്തിയിരുന്നു. പിന്നാലെയാണ് വിവേക് ഗോപന്റെ പ്രതികരണം വൈറലാകുന്നത്.

ഒരിക്കൽ ഒരു മുതിർന്ന അദ്ധ്യാപകൻ എന്നോട് കണ്ണുനിറഞ്ഞുകൊണ്ട് പറയുകയുണ്ടായി… പഠിപ്പിച്ചു കൊതി തീർന്നിട്ടില്ല പക്ഷേ എത്രയും വേഗം റിട്ടേർഡ് ആകണമെന്ന് തോന്നിപ്പോകുന്നു. കാരണം ഭയമാണ്… ഞാൻ എൻറെ കുട്ടികളെ എൻറെ മക്കളെപ്പോലെ സ്നേഹിക്കും, ലാളിക്കും,ശാസിക്കും അത് എന്റെ ശീലവും രീതിയും ആയിപ്പോയി യന്ത്രം പോലെ പ്രവർത്തിക്കാൻ എനിക്ക് അറിയില്ല എന്ന്..പക്ഷേ അതിനൊക്കെ ഇല്ലാത്ത അർത്ഥങ്ങൾ ചമയ്ക്കാൻ കഴുകൻ കണ്ണുകളുമായി ചുറ്റും പറക്കുന്നവർ ഇന്നുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നു… ഭയപ്പെടുന്നു..

പ്രിയപ്പെട്ട സുരേഷേട്ടനും സംഭവിച്ചത് നോക്കുക..എനിക്ക് വ്യക്തിപരമായി ഏറെ അടുപ്പമുള്ള,കാണുമ്പോൾ ഒക്കെയും സ്നേഹത്തോടെ മാത്രം സംസാരിക്കുന്ന, കുടുംബ വിശേഷങ്ങൾ തിരക്കുന്ന നന്മയും നൈർമ്മല്യവും മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു സാധാരണക്കാരൻ…. സ്ത്രീകളോട് അത്രയും ആദരവോടെ, സ്വന്തം അമ്മയെപ്പോലെ സ്വന്തം മക്കളെപ്പോലെ കാണുന്ന ഒരു മനുഷ്യൻ..ഞാൻ അഭിമാനത്തോടെ നേരിട്ട് കണ്ടിട്ടുണ്ട് പല തവണ…

എന്താണ് ശെരിക്കും സംഭവിച്ചത് എന്ന് എല്ലാവർക്കും അറിയാം.. തികച്ചും സൗഹൃദ അന്തരീക്ഷത്തിൽ ചിരിച്ചുകൊണ്ട് ചോദിച്ച ചോദ്യത്തിന് അതേ തരത്തിൽ തോളിൽ തട്ടി മറുപടി പറഞ്ഞതിന്റെ പേരിൽ കണ്ണിൽ കാണുന്നതെല്ലാം ‘മഞ്ഞ’യായി മാത്രം കാണുന്ന മഞ്ഞപ്പിത്തം ബാധിച്ച ചിലർ അദ്ദേഹത്തെ കുരിശിലേറ്റാൻ ശ്രമിക്കുന്നു.. പക്ഷെ നിങ്ങൾ ഒന്ന് അറിയുക..സമരകോലാഹലത്തിനിടയിൽ തിക്കും തിരക്കും മുതലെടുത്ത് മുഖം നിറയെ നിഷ്കളങ്കത്വം വാരിപൂശി അവസരം മുതലെടുത്ത് സർവ ലോക തൊഴിലാളികളെ സം(പി )ടിക്കാൻ അദ്ദേഹം ഇന്നുവരെ പരിശ്രമിച്ചിട്ടില്ല.. പ്രശ്നത്തിന്റെ തീവ്രത എത്രത്തോളം ഉണ്ടെന്ന് ബോധ്യപ്പെടാൻ ചൈനയിൽ നിന്നോ ക്യൂബയിൽ നിന്നോ പാർട്ടി ഓഫീസിൽ നിന്നോ അളവു യന്ത്രങ്ങൾ വരട്ടെ എന്ന് ശാട്യം പിടിച്ചതുമില്ല….ഇന്ത്യൻ ഭരണഘടനക്കും മേലെയാണ് ഞങ്ങൾ എന്നു പറഞ്ഞ് പാർട്ടി അന്വേഷണം ആവശ്യപ്പെട്ടില്ല..

ഒരു മുഖംമൂടിയും ഇല്ലാതെ അദ്ദേഹം ആ പെൺകുട്ടിയോട്, ആ പെൺകുട്ടിക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ പരസ്യമായി മാപ്പ് പറഞ്ഞു തന്റെ ഔന്നിത്യം കാട്ടി… ഇതിനിടയിൽ പീഡന ആരോപണത്തിൽപെട്ട് അന്വേഷണം നേരിടുന്ന, എഫ്ഐആറിൽ പേരുള്ള ഒരു “ചാരിത്ര്യ ശുദ്ധ സമ്പൂർണ്ണ പണ്ഡിത”നാണ് സുരേഷേട്ടനെതിരെ നിയമനടപടിക്ക് മുന്നിൽ നിൽക്കുന്നത് എന്നത് മറ്റൊരു വിരോധാഭാസം..പീഡന വിഷയത്തിൽ താൻ ഒറ്റപ്പെട്ടു പോകുമോ എന്ന ഭയം കൊണ്ടാണെങ്കിൽ വേണ്ടടോ ഒന്ന് തിരിഞ്ഞു നോക്കിയാൽ ഒരു ചിന്താധാരയിൽ സമാനമനസ്കരായ ധാരാളം പേരെ നിങ്ങൾക്ക് കിട്ടും… അതുകൊണ്ട് ആടിനെ പട്ടിയും പിന്നെ പേപ്പട്ടിയും ആക്കി തല്ലിക്കൊന്നേക്കാം എന്നൊന്നും നിങ്ങൾ കരുതേണ്ട.. നടക്കില്ല അത്രതന്നെ..

അദ്ദേഹമുള്ളത് ജനഹൃദയങ്ങളിൽ ആണ്.. അദ്ദേഹം ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും.. നിങ്ങൾ മകുടി ഊതിക്കൊണ്ട് എത്ര പാമ്പിൻ കൂടകൾ അടുക്കി വച്ചു തുലാഭാരം തൂക്കിയാലും. അത് നഗ്‌ന തന്നെ ആയിരിക്കുമെന്നും വിവേക് ഗോപൻ പോസ്റ്റിലൂടെ പറഞ്ഞു

Continue Reading
You may also like...

More in Movies

Trending

Recent

To Top