Malayalam Breaking News
ഇടിവെട്ട് സ്റ്റൈലിൽ അഹമ്മദ് കാശ്മീരി തിരിച്ചെത്തുന്നു !! വിശ്വരൂപം 2വിന്റെ പുതിയ പോസ്റ്ററുകൾ പുറത്ത്
ഇടിവെട്ട് സ്റ്റൈലിൽ അഹമ്മദ് കാശ്മീരി തിരിച്ചെത്തുന്നു !! വിശ്വരൂപം 2വിന്റെ പുതിയ പോസ്റ്ററുകൾ പുറത്ത്
ഇടിവെട്ട് സ്റ്റൈലിൽ അഹമ്മദ് കാശ്മീരി തിരിച്ചെത്തുന്നു !! വിശ്വരൂപം 2വിന്റെ പുതിയ പോസ്റ്ററുകൾ പുറത്ത്
5 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഓഗസ്റ്റ് 10 ന് കമൽഹാസന്റെ ബ്രഹ്മാണ്ഡ ചിത്രം ‘വിശ്വരൂപം 2’ റിലീസിനൊരുങ്ങുകയാണ്. ജൂണിൽ പുറത്തിറങ്ങിയ ട്രെയിലറിനും പിന്നീട വന്ന പോസ്റ്ററുകൾക്കുമെല്ലാം മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.
ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്ററുകൾ അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്. റിസേർച്ച് അനാലിസിസ് വിങ് (RAW) ഏജന്റ് അഹമ്മദ് കാശ്മീരിയായി കിടിലൻ സ്റ്റൈലിൽ കമൽഹാസൻ പോസ്റ്ററിൽ നിറഞ്ഞു നിൽക്കുന്നു.
ആദ്യ ഭാഗത്തിൽ യൂ.എസിൽ ആയിരുന്നു കഥ പുരോഗമിച്ചിരുന്നതെങ്കിൽ രണ്ടാം ഭാഗം അതിൽ നിന്ന് വ്യത്യസ്തമായി പൂർണ്ണമായും ഇന്ത്യയിലാണ് കഥ പറയുന്നത്.ചിത്രത്തിലെ ഇത് വരെ പുറത്തിറങ്ങിയ രണ്ട് ഗാനങ്ങളും ഒരു മില്യണിലേറെ കാഴ്ചക്കാരുമായി യുട്യൂബ് ട്രെൻഡിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
ലോകത്ത് ദിനം പ്രതി നാശം വിതക്കുന്ന തീവ്രവാദത്തിനെതിരെ നല്ലൊരു സന്ദേശം തന്നെയായിരിക്കും ചിത്രം നൽകുക എന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്.
220 കോടി രൂപയോളം കളക്ഷൻ നേടിയ വിശ്വരൂപത്തിന്റെ ഈ രണ്ടാം ഭാഗം നിലവിലുള്ള എല്ലാ കളക്ഷൻ റെക്കോർഡുകളും ഭേദിക്കുമെന്ന പ്രതീക്ഷയിലാണ് കമൽ ആരാധകരും ഒപ്പം സിനിമ സ്നേഹികളും.
Vishwaroopam 2 new poster released