തമിഴ്നടന്‍വിശാലിനെതിരെ ജാമ്യമില്ലാ വാറണ്ട്
തമിഴ് നടൻ വിശാലിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി. നടന്റെ പേരിലുള്ള നിര്‍മാണ കമ്പനി നികുതിവെട്ടിപ്പ് നടത്തിയെന്ന കേസിലാണ് എഗ്മോര്‍ ചീഫ് മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നിര്‍മ്മാണ കമ്പനിയിലെ ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളത്തില്‍ നിന്ന് നികുതി പണം പിടിച്ചിട്ടും അത് അടച്ചില്ല എന്നതാണ് കേസ്.
ചെന്നൈയിലെ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകേണ്ടിയിരുന്ന വിശാല്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇതേതുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
രണ്ട് തവണയാണ് സമന്‍സ് അയച്ചിട്ടും വിശാല്‍ കോടതിയില്‍ ഹാരാകാതിരുന്നത്. എന്നാല്‍ സമന്‍സ് ലഭിച്ചില്ലെന്നായിരുന്നു വിശാലിന്റെ അഭിഭാഷകന്റെ വാദം.
അഞ്ചു വര്‍ഷമായി ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും തുക നികുതിയ്ക്കായി പിടിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ആ തുക അടച്ചില്ല. പരാതിയുമായി ബന്ധപ്പെട്ട് നേരത്തെ വടപളനിയിലെ വിശാല്‍ ഫിലിം ഫാക്ടറിയില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.ജൂലൈ 24നായിരുന്നു കേസില്‍ വിശാല്‍ ഹാജരാകേണ്ടിയിരുന്നത്.ഓഗസ്റ്റ് 28ന് കേസ് വീണ്ടും പരിഗണിക്കും.
vishal- arrest warrant – egmore court
