Connect with us

ഞാൻ ഒരിക്കലും ഇതാഗ്രഹിച്ചിരുന്നില്ല; എന്നാലിങ്ങനെയൊരു ഭാഗ്യമുണ്ടായി; അജു വർഗീസ്

News

ഞാൻ ഒരിക്കലും ഇതാഗ്രഹിച്ചിരുന്നില്ല; എന്നാലിങ്ങനെയൊരു ഭാഗ്യമുണ്ടായി; അജു വർഗീസ്

ഞാൻ ഒരിക്കലും ഇതാഗ്രഹിച്ചിരുന്നില്ല; എന്നാലിങ്ങനെയൊരു ഭാഗ്യമുണ്ടായി; അജു വർഗീസ്

മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന സിനിമയില്ലൂടെ അരങ്ങേറ്റം കുറിച്ച് മലയാളികളുടെ പ്രിയ നടനാണ് അജു വർഗീസ്. വളരെ പെട്ടന്നാണ് മലയാളി പ്രേക്ഷകരുടെ മനസ്സിൽ താരമിടം നേടിയത്. ചിരിയുടെ മലപ്പടക്കമായി ഇത്രയും നാൾ കാണികൾക്ക് മുന്നിൽ വന്നെങ്കിൽ ഇപ്പോൾ നായകനായും മാറാൻ തയ്യാറെടുക്കയാണ് താരം. രഞ്ജിത്ത് ശങ്കറിന്റെ പുതിയ സിനിമയില്‍ അജു നായകനായിട്ടാണ് അരങ്ങേറുന്നത്. കമല എന്നാണ് അജു നായകനാകുന്ന ചിത്രത്തിന്റെ പേര്. ത്രില്ലര്‍ ജോണറിലുള്ള ഒരു സിനിമ 36 മണിക്കൂറില്‍ സംഭവിക്കുന്ന കാര്യങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഇതിനു പുറമേ ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവെന്ന നിലയിലും എത്തി നിൽക്കുകയാണ് താരം

എന്നാല്‍ നായകനാകുക എന്നൊരു മോഹം തനിക്ക് ഉണ്ടായിരുന്നില്ലെന്നാണ് അജു പറയുന്നത്. ‘സത്യസന്ധമായി പറഞ്ഞാല്‍ നായകനാവാന്‍ മോഹിച്ചിട്ടില്ല. ഞാന്‍ ചെയ്യുന്ന സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമാകണമെന്നെ ആഗ്രിഹിച്ചിട്ടുള്ളു. ഇപ്പോള്‍ എനിക്ക് അങ്ങെനാരു ഭാഗ്യം വന്നിട്ടുണ്ട്. രഞ്ജിത്ത് ശങ്കര്‍ സാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഞാനാണ് നായകന്‍. വര്‍ഷത്തില്‍ കുറച്ച്‌ കോമഡി വേഷങ്ങളും കുറച്ച്‌ സീരീസ് വേഷങ്ങളും എന്ന പ്ലാനില്‍ ഞാന്‍ പോയിട്ടില്ല. എന്നാല്‍ എന്റെ ഉള്ളിലെ പ്രതിഭയുടെ മേച്ചില്‍പ്പുറങ്ങള്‍ തേടുന്ന വൈവിദ്ധ്യമായ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.’ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം തുറന്നു പറഞ്ഞു.

aju varghese- reveals

More in News

Trending

Recent

To Top