Malayalam Breaking News
വയറ്റത്തടിച്ച് പാടി വൈറലായ ഈ കൊച്ചു ഗായകനെ തേടുകയാണ് സോഷ്യല്‍ മീഡിയ….
വയറ്റത്തടിച്ച് പാടി വൈറലായ ഈ കൊച്ചു ഗായകനെ തേടുകയാണ് സോഷ്യല്‍ മീഡിയ….
വയറ്റത്തടിച്ച് പാടി വൈറലായ ഈ കൊച്ചു ഗായകനെ തേടുകയാണ് സോഷ്യല്‍ മീഡിയ….
രണ്ട് ദിവസങ്ങളായി ഈ കുഞ്ഞു ഗായകന്റെ ഗാനം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഈ കൊച്ചു പയ്യന്റെ ഗാനം വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് ഈ കുഞ്ഞു ഗായകന് ആശംസകളുമായി എത്തിയിരിക്കുന്നത്.
വയലറ്റ് ഷര്‍ട്ട് ധരിച്ച് ഒരു തോര്ത്തുമുണ്ടുടുത്താണ് ഈ കൊച്ചു ഗായകന് തകര്‍ത്തു പാടുന്നത്. 1997ല്‍ പുറത്തിറങ്ങിയ ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ എന്ന ചിത്രത്തിലെ വാതില്‍ തുറക്കൂ നീ കാലമേ എന്ന് തുടങ്ങുന്ന ഗാനമാണ് കുഞ്ഞു ഗായകന് പാടുന്നത്.
യൂസുഫലി കേച്ചേരിയുടെ വരികള്‍ക്ക് ബോംബെ രവിയുടെ സംഗീതത്തില്‍ കെ.എസ്.ചിത്രയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. കെ.എസ്.ചിത്ര പാടിയ ഈ ഗാനം അനായാസമായാണ് ഈ കുട്ടി പാടുന്നത്. ഇതുപോലെ സോഷ്യല്‍ മീഡിയയിലൂടെ നിരവധി ഗായകരെ കണ്ടെടുത്തിട്ടുണ്ട്. ഇപ്പോള്‍ ഈ കൊച്ചു ഗായകന്റെ പിറകെയാണ്.. ഈ കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍ സോഷ്യല്‍ മീഡിയ.
Viral song by a small boy
