Malayalam
ദിലീപിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല എന്ന് പറയാന്‍ സാധിക്കില്ല, ഒരു സൂപ്പര്‍ ചിത്രം വന്നാല്‍ എല്ലാം മാറിമറിയും; തുറന്ന് പറഞ്ഞ് ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍
ദിലീപിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല എന്ന് പറയാന്‍ സാധിക്കില്ല, ഒരു സൂപ്പര്‍ ചിത്രം വന്നാല്‍ എല്ലാം മാറിമറിയും; തുറന്ന് പറഞ്ഞ് ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍
കേരളത്തിലേറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം. വര്‍ഷങ്ങളേറെ കഴിഞ്ഞ കേസിന്റെ അന്തിമ വിധി വരാനിരിക്കുന്നേയുള്ളൂ. ഇതിനോടകം തന്നെ ഈ വിഷയത്തില്‍ എട്ടാം പ്രതിയായ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമാ രംഗത്ത് നിന്ന് പ്രത്യക്ഷ്യമായും പരോക്ഷമായും നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴും മലയാളികള്‍ക്കിടയില്‍ സജീവ ചര്‍ച്ചയാണ് ഈ സംഭവം.
എന്നാല്‍ ഇപ്പോഴിതാ വ്യത്യസ്തമായ അഭിപ്രായ പ്രകടനങ്ങളുമായി എത്തിയിരിക്കുകയാണ് സംവിധായകനും ഛായാഗ്രാഹകനുമായ വിപിന്‍ മോഹന്‍. ദിലീപ്നവ്യനായര് മുഖ്യ കഥാപാത്രങ്ങളായി 2003ല്‍ പുറത്തിറങ്ങിയ സിനിമയാണ് പട്ടണത്തില്‍ സുന്ദരന്‍. വിപിന്‍ മോഹനാണ് ചിത്രം സംവിധാനം ചെയ്തത്. ദിലീപിന്റെ താല്പര്യം കൂടിയാണ് സിനിമ പുറത്തിറങ്ങാന്‍ കാരണമെന്ന് വിപിന്‍ മോഹന്‍ പറയുന്നു. അന്നത്തെ ദിലീപിനെ എനിക്ക് ഇഷ്ടമായിരുന്നുവെന്നും ഇന്ന് അങ്ങനയല്ലെന്നും മാസ്റ്റര്‍ ബിന്‍ യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ദിലീപ് അന്നും ഇന്നും എന്റെ സുഹൃത്താണ്. അദ്ദേഹം എന്ത് ചെയ്താലും സുഹൃത്ത് തന്നെയാണ്. ചെയ്തത് ശരിയാണോ തെറ്റാണോ എന്നല്ല ഞാന്‍ പറയുന്നത്. ഇന്നും ഫോണ്‍ ചെയ്താല്‍ ആദ്യ റിങിന് എടുക്കുന്ന വ്യക്തിയാണ്. പക്ഷേ, എനിക്ക് ഫോണ്‍ വിളിക്കാന്‍ താല്‍പ്പര്യം കുറവാണെന്നും അങ്ങനെയാണ് സാഹചര്യമെന്നും വിപിന്‍ മോഹന്‍ പറയുന്നു.
ഇപ്പോഴത്തെ ദിലീപിന്റെ പോക്കും പഴയ ദിലീപും തമ്മില്‍ എനിക്ക് തീരെ യോജിപ്പില്ല. ഇപ്പോള്‍ ദിലീപ് ചെയ്യുന്ന കാര്യങ്ങളൊന്നും എനിക്ക് താല്‍പ്പര്യമില്ല. അദ്ദേഹവുമായി പിണക്കമില്ല. പക്ഷേ, മനസില്‍ എനിക്ക് ചെറിയ ഉടക്കുണ്ടായിട്ടുണ്ട്. ദിലീപ് ചെയ്തോ ഇല്ലയോ എന്നെനിക്കറിയില്ല. പക്ഷേ, ജനം പറയുന്ന കാര്യങ്ങള്‍ എനിക്ക് ഒരിക്കലും സമ്മതിക്കാന്‍ സാധിക്കില്ലെന്നും വിപിന്‍ മോഹന്‍ പറഞ്ഞു.
ക്യാരക്ടറായി വരുമ്പോള്‍ ദിലീപിനെ ഇപ്പോള്‍ പേടിയായി തുടങ്ങി. നല്ല തന്ത്രശാലിയായ ബിസിനസുകാരനാണ് അദ്ദേഹം. നല്ല കാലവും ചീത്ത കാലവുമെല്ലാം എല്ലാര്‍ക്കുമുണ്ടാകും. ദിലീപിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലേ എന്ന് പറയാന്‍ സാധിക്കില്ല. ഒരു സൂപ്പര്‍ ചിത്രം വന്നാല്‍ എല്ലാം മാറിമറിയുമെന്നും വിപിന്‍ മോഹന്‍ പറയുന്നു.
എനിക്കറിയുന്ന ദിലീപ് ഇത്തരം വിവാദത്തില്‍പ്പെടുന്ന വ്യക്തിയല്ല. അടുത്തിടെ ഒരാള്‍ എന്നോട് ഒരു കഥ പറഞ്ഞു. ദിലീപ് കേട്ടാല്‍ നന്നാകുമെന്നും പറഞ്ഞു. ഞാന്‍ ദിലീപിനെ വിളിച്ചു. കഥ കേള്‍ക്കാമെന്ന് ദിലീപ് സമ്മതിക്കുകയും ചെയ്തു. നാല് ദിവസം കഴിഞ്ഞപ്പോള്‍ പോലീസ് എന്നെ വിളിച്ചു. നിങ്ങള്‍ എന്തിനാണ് ദിലീപിനെ വിളിച്ചത് എന്ന് ചോദിച്ചു.
ഞാനാരാണെന്ന് പോലീസ് ചോദിച്ചു, എന്തിനാണ് ദിലീപിനെ വിളിച്ചത് എന്ന് അന്വേഷിച്ചു. ഒരു കഥ പറായാന്‍ വിളിച്ചതായിരുന്നുവെന്ന് മറുപടി നല്കി. അതില്‍ തെറ്റുണ്ട് എന്ന് എനിക്ക് തോന്നുന്നില്ലെന്നും ഞാന്‍ പോലീസിനോട് മറുപടി നല്‍കിയെന്നും വിപിന്‍ മോഹന്‍ പറഞ്ഞു. ഇത്തരത്തില്‍ പോലീസ് നീങ്ങുമ്പോഴുണ്ടാകുന്ന ഒരു ഇടയിളക്കമുണ്ട്. അനാവശ്യമായി വിവാദത്തിലാകുന്നത് എന്തിനാണ് എന്ന ചിന്ത വരും. എല്ലാ സിനിമാക്കാര്‍ക്കും ദിലീപിനെ വച്ച് പടം ചെയ്യാന്‍ പേടിയുള്ള പോലെ എനിക്ക് തോന്നുന്നു എന്നും വിപിന്‍ മോഹന്‍ പറയുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. മൂന്ന് മാസത്തോളം അദ്ദേഹം ജയിലില്‍ കഴിഞ്ഞിരുന്നു. ശേഷം ജാമ്യം ലഭിച്ചു. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പലതവണ വിചാരണയ്ക്കുള്ള സമയപരിധി സുപ്രീംകോടതി നീട്ടി നല്‍കിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസ് വിചാരണ നടപടികളിലേക്ക് കടന്നിരിക്കുകയാണ്.
2017ല്‍ നടന്ന സംഭവത്തില്‍ ഇപ്പോഴും വിചാരണ പൂര്‍ത്തിയായിട്ടില്ല എന്നതിന് കാരണം പലതാണ്. ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഹര്‍ജികളും ഉപഹര്‍ജികളുമെല്ലാം നടി ആക്രമിക്കപ്പെട്ട കേസിന്റെ നടപടികള്‍ വൈകിപ്പിക്കാനിടയാക്കി. അടുത്ത വര്‍ഷം വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ എത്രയും പെട്ടെന്ന് വിചാരണ പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിയ്ക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനുവരിയ്ക്കകം വിചാരണ പൂര്‍ത്തിയാക്കണമെന്നതാണ് നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ രണ്ടാം ഘട്ട വിചാരണ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നേരത്തേ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ മാത്രം വിസ്തരിക്കാന്‍ ഇരിക്കെ കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ വിചാരണ നിര്‍ത്തിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് ജൂലൈയില്‍ അധികപത്രം െ്രെകംബ്രാഞ്ച് സമര്‍പ്പിച്ചു. പിന്നാലെയാണ് ഇപ്പോള്‍ വിചാരണ പുനഃരാരംഭിച്ചത്.
