Malayalam
പ്രണവ് സ്ക്രിപ്റ്റ് ഇംഗ്ലീഷിലേയ്ക്ക് ട്രാന്‍സലേറ്റ് ചെയ്ത് പഠിച്ച് മനസിലാക്കും, ഈ സിനിമയ്ക്കായി പുതിയ സ്കില്ലും പ്രണവ് പഠിച്ചു; വിനീത് ശ്രീനിവാസന്
പ്രണവ് സ്ക്രിപ്റ്റ് ഇംഗ്ലീഷിലേയ്ക്ക് ട്രാന്‍സലേറ്റ് ചെയ്ത് പഠിച്ച് മനസിലാക്കും, ഈ സിനിമയ്ക്കായി പുതിയ സ്കില്ലും പ്രണവ് പഠിച്ചു; വിനീത് ശ്രീനിവാസന്
ഹൃദയം എന്ന സിനിമയ്ക്ക് ശേഷം വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ് വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും. ഹൃദയത്തിന്റ വിജയം പ്രണവിന് സ്വീകാര്യത നല്‍കിയെങ്കിലും ഒരു വര്‍ഷം മറ്റൊരു സിനിമയും ചെയ്യാതെയാണ് വിനീതിനോടൊപ്പം തന്നെ വീണ്ടും ഒന്നിക്കുന്നത്.
എന്നാല്‍ വളരെ സൂക്ഷ്മതയോടെയാണ് പ്രണവ് സിനിമകള്‍ തിരഞ്ഞെടുക്കുന്നത് എന്നും കഥാപാത്രങ്ങള്‍ക്ക് വേണ്ടി പൂര്‍ണമായും സമര്‍പ്പിക്കുന്ന നടനാണ് പ്രണവെന്നും വിനീത് ഒടിടി പ്ലേയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
കഥാപാത്രത്തിനായി പൂര്‍ണമായും തയ്യാറെടുക്കണമെന്ന് ശക്തമായി വിശ്വസിക്കുന്ന നടനാണ് പ്രണവ് മോഹന്‍ലാല്‍. ഷൂട്ടിന് മുന്‍പ് സ്ക്രിപ്റ്റിനെ കുറിച്ച് വ്യക്തമായ ധാരണ അദ്ദേഹത്തിനുണ്ട് എന്ന് സ്വയം ഉറപ്പ് വരുത്താറുണ്ട്. അതിനു കാരണം, അദ്ദേഹം കൂടുതല്‍ കാലം ചെലവഴിച്ചതും കേരളത്തിന് പുറത്തു നിന്നാണ്. അതുകൊണ്ടു തന്നെ മലയാളം നന്നായി സംസാരിക്കാനുള്ള ബുദ്ധിമുട്ടുണ്ട്.
സ്ക്രിപ്റ്റ് കിട്ടിയാല്‍ പ്രണവ് അത് ഇംഗ്ലീഷിലേയ്ക്ക് ട്രാന്‍സലേറ്റ് ചെയ്ത് പഠിച്ച് മനസിലാക്കും, മാത്രമല്ല ഒരു പരിശീലകന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് സിനിമയ്ക്ക് വേണ്ടി പ്രത്യേക സ്കില്ലും അദ്ദേഹം പഠിച്ചെടുക്കാറുണ്ട്, വിനീത് പറഞ്ഞു. എന്നാല്‍ എന്താണ് ആ പുതിയ സ്കില്‍ എന്ന് വിനീത് വെളിപ്പെടുത്തിയില്ല.
വിനീത് ശ്രീനിവാസന് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവിനും ധ്യാനിനുമൊപ്പം നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, കല്യാണി പ്രിയദര്ശന്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്, നീരജ് മാധവ്, നീത പിള്ളൈ, അര്ജുന് ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്മാന് എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
