Connect with us

പിഞ്ച് കുഞ്ഞിനെ വെറുതെ വിടാത്തവൻ; അഭിഷേക് ബിഗ്ബോസ്സിൽ എന്തിനാ വന്നേ; പൊട്ടിത്തെറിച്ച് കൊറിയൻ മല്ലു !!

Bigg Boss

പിഞ്ച് കുഞ്ഞിനെ വെറുതെ വിടാത്തവൻ; അഭിഷേക് ബിഗ്ബോസ്സിൽ എന്തിനാ വന്നേ; പൊട്ടിത്തെറിച്ച് കൊറിയൻ മല്ലു !!

പിഞ്ച് കുഞ്ഞിനെ വെറുതെ വിടാത്തവൻ; അഭിഷേക് ബിഗ്ബോസ്സിൽ എന്തിനാ വന്നേ; പൊട്ടിത്തെറിച്ച് കൊറിയൻ മല്ലു !!

നാലാമത്തെ ആഴ്ച പിന്നിടുമ്പോൾ തന്നെ സംഭവബഹുലമായ രംഗങ്ങളാണ് ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കുന്നത്. സോഷ്യൽ മീഡിയയിലെങ്ങും ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിശേഷങ്ങളാണ് ചർച്ചയായിക്കൊണ്ടിരിക്കുന്നത്. എല്ലാം മാറ്റിപ്പിടിച്ച ഒരു സീസൺ എന്ന് അവകാശപ്പെടുന്ന സീസണിൽ അടിമുടി മാറ്റത്തോടെയോടെയാണ് ബിഗ് ബോസ് വന്നിരിക്കുന്നത്.

ഇതുവരെ നടന്ന ബിഗ്‌ ബോസ് സീസോണുകളെയെല്ലാം വെല്ലുന്ന വമ്പൻ സർപ്രൈസുകളായിരുന്നു ഇത്തവണത്തെ ബിഗ് ബോസ് സീസൺ 6ൽ സംഭവിച്ചിരിക്കുന്നത്. പവർ റൂം ഉൾപ്പെടെ നിരവധി സർപ്രൈസ് നിമിഷങ്ങൾ കൊണ്ടുവന്ന ബിഗ് ബോസ് പ്രതീക്ഷിക്കാത്ത ഒരു പ്രഖ്യാപനമായിരുന്നു കഴഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ടത്. ബിഗ് ബോസ് മലയാളം ഷോയിൽ ഇതാദ്യമായി ഒരുമിച്ച് 6 വൈൽഡ് കാർഡ് എൻട്രിയാണ് മോഹൻലാല്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഇതോടെ ശരിക്കും ഞെട്ടിയിരിക്കുയാണ് ആരാധകരും. ബിഗ്‌ ബോസിലെ കളികൾ ഒന്നടങ്കം മാറ്റിപ്പിടിക്കാൻ ആറ് വൈൽഡ് കാർഡുകളും എത്തിക്കഴിഞ്ഞു. ഇതോടെ എന്തൊക്കെയായിരിക്കും സംഭവിക്കാൻ പോകുന്നത് എന്നുള്ള ആകാംക്ഷയിലാണ് ആരാധകർ. എന്നാൽ മാസ് എൻട്രിയുമായി എത്തിയ ഈ ആറ് പേരും അകത്തുള്ള മത്സരാർത്ഥികളെപ്പോലെയാകുമോ,അതോ മാറ്റങ്ങൾ കൊണ്ട് വരുമോ എന്നുള്ള ആശങ്കയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഇപ്പോഴിതാ ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രിയായി കയറിയ അഭിഷേക് ജയ്ദീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കൊറിയൻ മല്ലു എന്നറിയിപ്പെടുന്ന ഡോ സനോജ് റെജിനോള്‍ഡ്.

മുൻപ് അഭിഷേക് റെജിനോൾഡിനെ അധിക്ഷേപിച്ചുകൊണ്ടുള്ള സ്ക്രീൻഷോട്ട് പങ്കിട്ടുകൊണ്ടാണ് താരത്തിനെതിരായ പ്രതികരണം. തന്റെ കുഞ്ഞിനെ കുറിച്ച് വരെ മോശമായി പ്രതികരിച്ചെന്നും അഭിഷേകിനെയൊക്കെ പങ്കെടുപ്പിച്ച് കൊണ്ട് ബിഗ് ബോസ് എന്ത് മെസേജ് ആണ് നൽകാൻ ഉദ്ദേശിക്കുന്നതെന്നും റെജിനോൾഡ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:- ഇവനൊക്കെ ആരാ മിച്ചർ ഗേ പട്ടം കൊടുത്തത്? ഏത് സംഘടന ആണേലും അവര് ഇത്‌ കാണണം.വെറും നാല് വയസ്സുള്ള എന്റെ എല്ലാമായ, ജീവിക്കുന്നത് തന്നെ ഈ കുഞ്ഞു മോനു വേണ്ടിയാ! ഈ കുഞ്ഞിനേയൊക്കെ എത്ര വൃത്തികെട്ട രീതിയിൽ, ഒരു അച്ഛൻ എന്ന രീതിയിൽ ഒരാളുപോലും കേൾക്കാൻ ആഗ്രഹിക്കാത്ത അറപ്പുള്ളവാക്കുന്ന വാക്കുകൾ ആണ് പറയുന്നത്!

ആലോചിച്ചു നോക്ക് എന്ത് തരം മാനസിക നിലയായിരിക്കണം ഇവന്റെയൊക്കെ?. 4 വയസ്സുള്ള ഒരു കുട്ടിയെക്കുറിച്ച് ഒരാൾക്ക് എങ്ങനെ ഈ അഹങ്കാരത്തോടെ ചിന്തിക്കാനും സംസാരിക്കാനും കഴിയുമെന്ന് ഞാൻ ഗൗരവമായി ഉദ്ദേശിച്ചത് പോലെയായിരുന്നു! ഇത് പങ്കിടുന്നതിൽ എനിക്ക് വളരെ ഖേദമുണ്ട്, പക്ഷേ എനിക്ക് അത് ചെയ്യണം. ഇതൊക്കെ ഇവനെപ്പോലുള്ളവരുടെ മാനസിക വൈകൃതങ്ങൾ എത്ര ക്രൂരമാണെന്നാണ് കാണിക്കുന്നത്!

കൂടെ ദൂരെ ജോലി ചെയ്യുന്ന ഭാര്യയെയും എത്ര വൃത്തികെട്ട രീതിയിൽ ആണിവൻ പറയുന്നത്.ഇവനെപ്പോലുള്ള മഴവിൽ ആളുകൾക്ക് കൊറേ നിർബന്ധങ്ങൾ ഉണ്ട് അതിൽ ഫിറ്റ് ആയില്ലേൽ അവരുടെ മാനസിക വൈകൃതങ്ങൾ ആൾക്കാരിൽ അടിച്ചേൽപ്പിക്കുന്ന തരം പ്രത്യയ നയങ്ങൾ ഒരിക്കലും അംഗീകരിച്ചു കൊടുക്കില്ല. ആണൊരുത്തനു കുറച്ചു ഫെമിനിൻ ആയാൽ ഒന്നുകിൽ അവൻ ഗേ, ബൈ അല്ലെങ്കിൽ ട്രാൻസ് ആയെ മതിയാകൂ എന്നൊരു നിർബന്ധങ്ങൾ വെച്ച് പുലർത്തുന്ന ഒരു വിഭാഗം .

ഇത്രയും പ്രായമുള്ള എന്നെയൊക്കെ ഇങ്ങനെ പബ്ലിക്കലി വന്ന് പറയാമെങ്കിൽ കുഞ്ഞു മക്കളോടൊക്കെ എന്ത് തരം ചിന്താഗതി ആവും .ഇവനൊക്കെ ബിഗ്‌ബോസിൽ എന്ത് മെസ്സേജ് ആണുണ്ടാക്കാൻ പോകുന്നത്. ഈവൃത്തികെട്ടവനെയും ഇവന്മാരെ പോലെ ഉള്ളവരെയും ഒരിക്കലും സപ്പോർട്ട് ചെയ്യില്ല കൂടാതെ ഏഷ്യാനെറ്റിലേക്ക്, നിങ്ങളുടെ ബിബി ഷോ #നോമോറീസ്പ്പോർട്ടിങ്ങ്ൾഗ്റബ് എന്ന ഹാഷ് ടാഗോഡ് കൂടി പ്രദർശിപ്പിക്കാൻ ചില ഗുണനിലവാരമുള്ള മത്സരാർത്ഥികളെ ഉണ്ടായിരിക്കുക എന്നാണ് കൊറിയൻ മല്ലു പറഞ്ഞത്.  

More in Bigg Boss

Trending