Malayalam Articles
സംവിധായകന് വിനയന് മോഹന്‍ലാല്‍ ഡേറ്റ് കൊടുക്കാത്തതിന്റെ കാരണം അറിയുമോ ?
സംവിധായകന് വിനയന് മോഹന്‍ലാല്‍ ഡേറ്റ് കൊടുക്കാത്തതിന്റെ കാരണം അറിയുമോ ?
സംവിധായകന് വിനയന് മോഹന്‍ലാല്‍ ഡേറ്റ് കൊടുക്കാത്തതിന്റെ കാരണം അറിയുമോ ?
കോമഡിയും, ഫാമിലിയും , ആക്ഷനും , ഫാന്റസിയും , ഹൊററും വഴങ്ങുമെന്ന് തെളിയി ച്ച സംവിധായകനാണ് വിനയന്. താരപകിട്ടില്ലാതെ വമ്പന്‍ വിജയങ്ങള്‍ സ്വന്തം പേരില്‍ കുറിച്ച സംവിധായകന് . എന്നാല്‍ , മുപ്പത്തി അഞ്ചോളം ചിത്രങ്ങള്‍ സംവിധാനം ചെയ്ത വിനയന് ഇന്നോളം ഒരു മോഹന്‍ലാല്‍ ചിത്രം ഒരുക്കാന്‍ കഴിഞ്ഞിട്ടില്ല . മോഹന്‍ ലാല്‍ ഡേറ്റ് കൊടുത്തില്ല എന്ന് പറയുന്നതാവും ശരി .
Mohanlal in Janatha Garage Latest Photos
ഇലക്ട്രിസിറ്റി ജീവക്കാരനായ വിനയന് തന്റെ ആദ്യചിത്രത്തിന്റെ മോഹവുമായി പോയത് മോഹന്‍ ലാലിന്റെ അടുത്താണ് . മോഹന്‍ലാലിന് അക്കാലത്ത് പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കാനോ അവരെ പരീക്ഷിക്കാനോ ഒന്നും സമയം തികയില്ല . ലാല്‍ സനിമകള്‍ തുടര്‍ച്ചയായി ചെയ്യുന്ന സൂപ്പര്‍ സംവിധായകര്‍ ഒന്നിന് പിറകെ ഒന്നായി ലാലിനെ കാത്തിരിക്കുന്നുണ്ടാവും.
ഈ , കാരണം കൊണ്ട് വിനയനോട് മോഹന്‍ലാല്‍ സോറി പറഞ്ഞു . എന്നാല്‍ , വിനയന് മലയാള സിനിമാലോകത്തെ ഞെട്ടികൊണ്ടായിരുന്നു മോഹന്‍ലാലിന്റെ രൂപമുള്ള മദന്‍ലാലിനെ തേടിപ്പിടിച്ച് നായകനാക്കിയത് ”സൂപ്പര്‍ സ്റ്റാര്‍ ” എന്ന പേരില്‍ പുറത്തുവന്ന ചിത്രം എട്ടുനിലയില്‍ പൊട്ടിയെങ്കിലും വിനയന് മലയാളസിനിമയുടെ വാര്‍ത്തയായിമാറി . പക്ഷേ , മദന്‍ലാലിനെ രംഗത്ത് ഇറക്കിയതോടെ മോഹന്‍ലാലിന്റെ മനസ്സില്‍ വിനയന് അയോഗ്യനായിമാറുകയായിരുന്നു .
by AshiqRock
