നടൻ വിനായകൻ കുറ്റം സമ്മതിച്ചു
യുവതിയോട് അപമര്യാദയായി സംസാരിച്ചതിന് നടൻ വിനായകൻ കുറ്റം സമ്മതിച്ചു
ഫോണിലൂടെ ലൈംഗികച്ചുവയോടെ അപമര്യാദയായി പെരുമാറിയെന്ന യുവതിയുടെ പരാതിയില്‍ നടൻ വിനായകൻ കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം.
യുവതി ഹാജരാക്കിയ ഫോൺ രേഖയിലെ ശബ്ദം തന്റേതെന്ന് വിനായകൻ സമ്മതിച്ചു. പക്ഷേ യുവതിയോടല്ല താൻ സംസാരിച്ചത്. മറ്റൊരു പുരുഷനോടാണ് സംസാരിച്ചതെന്നും വിനായകൻ മൊഴി നൽകി. നടൻ സംസാരിച്ചത് സ്വബോധത്തിൽ അല്ല എന്നാണ് പോലീസ് ഭാഷ്യം
ഫോണില്‍ അശ്ലീല ചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം വിനായകന് ജാമ്യം ലഭിച്ചിരുന്നു. കല്‍പ്പറ്റ സ്റ്റേഷനില്‍ വിനായകന് നേരിട്ട് ഹാജരായി ജാമ്യം എടുക്കുകയായിരുന്നു.
പാമ്പാടി സ്റ്റേഷനിലാണ് മുന്മോഡലും ദളിത് ആക്ടിവിസ്റ്റുമായ യുവതി പരാതി നല്‍കിയിരുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസം വയനാട്ടില്‍ ദളിത് പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിച്ച ക്യാമ്പിലേക്ക് ക്ഷണിക്കുന്നതിനായി വിനായകനെ ഫോണില്‍ വിളിച്ചപ്പോള്‍ ലൈഗിക ചുവയോടെ സംസാരിച്ചെന്നാണ് യുവതിയുടെ പരാതി.
തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത കല്‍പ്പറ്റ പോലീസ് സ്ത്രീയോട് മോശമായി സംസാരിച്ചുവെന്നതടക്കം നാല് വകുപ്പുകളാണ് നടനെതിരെ ചുമത്തിയത്.
സ്ത്രീത്വത്തെ അപമാനിച്ചതിനും അസഭ്യം പറഞ്ഞതിനും ഇലക്ട്രോണിക് മീഡിയ വഴി അപമാനിച്ചതിനുമാണ് വിനായകനെതിരെ കേസെടുത്തത്.
വിനായകനുമായുള്ള സംഭാഷണം ഫോണില്‍ റെകോഡ് ചെയ്തിട്ടുണ്ടെന്നു യുവതി പറഞ്ഞു ..
‘എനിക്ക് ഒന്നും പറയാനില്ല. അവള് എന്താണോ ചെയ്യുന്നത് അത് പൂര്‍ത്തിയാക്കാന്‍ അവളെ അനുവദിക്കൂ.
അവരുടെ കയ്യില്‍ തെളിവുണ്ടെങ്കില്‍ ഞാനാണ് അത് ചെയ്തതെന്ന് അവര്‍ക്ക് അത് തെളിയിക്കാന്‍ സാധിക്കുമെങ്കില്‍, എന്നെ ശിക്ഷിക്കാം, അറസ്റ്റ് ചെയ്യാം ജയിലിലിടാം. അത്ര തന്നെ,’ എന്നാണു ഇതിനു മുൻപ് വിനായകന് പറഞ്ഞിരുന്നത് ..
എന്നാൽ ഇപ്പോൾ വിനായകൻ കുറ്റം സമ്മതിച്ചതായി ആണ് അന്വേഷണ സംഘം പറഞ്ഞത്
Vinayakan
