ആര്‍ട്ടിനെ അതിന്റെ ഒറിജിനലായി സമീപിക്കുക, നമ്മള് ട്രൂ ആര്ട്ടിസ്റ്റായിരിക്കുക അത്രയും ചെയ്താല്‍ മതി. വിനയ് ഫോർട്ട്
മലയാള സിനിമയിൽ സ്വപ്രയത്നം കൊണ്ട് ഉയർന്നു വന്ന താരമാണ് വിനയ് ഫോർട്ട്. ഋതു എന്ന ചിത്രത്തിലൂടെയാണ് വിനയ് ഫോർട്ട് സിനിമയിലെത്തുന്നത്. പിന്നീട് അപൂർവ രാഗം എന്ന ചിത്രത്തിലെ വില്ലൻ വേഷം ഏറെ പ്രേക്ഷക പ്രീതി നേടുകയുണ്ടായി. ഏതെങ്കിലും ഒരു റോളിൽ തളച്ചിടപ്പെടാതെ ഒരേ സമയം ക്യാരക്ടർ റോളുകളും അതിനൊപ്പം വില്ലൻ വേഷങ്ങളും, ഹാസ്യ വേഷങ്ങളിലും വിനയ് തിളങ്ങുകയുണ്ടായി.
സോഷ്യല്‍ മീഡിയ വെല്ലുവിളി തന്നെയാണെന്ന് നടന് വിനയ് ഫോര്‍ട്ട്. എല്ലാവരും സെലിബ്രിറ്റികളാകുന്ന ഒരു കാലമാണിത്. റീല്‍സും സ്കിറ്റും ചാനലുകളുമെല്ലാമായി നല്ല കഴിവുള്ള ആളുകള്‍ ഓരോ ദിവസവും മണിക്കൂറിലും നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ നല്ല വെല്ലുവിളിയാണ് ഈ മേഖലയിലെന്ന് അദ്ദേഹം ദേശാഭിമാനിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
ഒരു ആക്ടര്‍ എന്ന നിലയില്‍ വളരെ ഓര്‍ഗാനിക്കായി നില്ക്കുക എന്നത് മാത്രമാണ് മുന്നിലുള്ള വഴി. സിനിമ ചെയ്യുന്നവര്‍ വളരെ സത്യസന്ധമായി വിഷയത്തെ സമീപിച്ചാല്‍ തീര്‍ച്ചയായും ശ്രദ്ധിക്കപ്പെടുകയും നമ്മളെ പ്രേക്ഷകര്‍ എറ്റെടുക്കുകയും ചെയ്യും. സോഷ്യല്‍ മീഡിയ വന്നതോടെ പുതിയ തലമുറയ്ക്ക് ഒരുപാട് സാധ്യതകളുണ്ടായെങ്കിലും വെല്ലുവിളികളുമുണ്ട്. ആര്‍ട്ടിനെ അതിന്റെ ഒറിജിനലായി സമീപിക്കുക. നമ്മള് ട്രൂ ആര്ട്ടിസ്റ്റായിരിക്കുക അത്രയും ചെയ്താല്‍ മതി. വിനയ് കൂട്ടിച്ചേര്‍ത്തു.
കൊള്ളയാണ് നടന്റെ പുതിയ ചിത്രം. ചുരുളി എന്ന സിനിമയിലും ശ്രദ്ധേയ വേഷമാണ് വിനയ് ഫോര്‍ട്ട് ചെയ്തത്. സിബി മലയില്‍, അല്‍ഫോന്‍സ് പുത്രന്, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവരുടെ സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്യാന്‍ വിനയ് ഫോര്ട്ടിന് സാധിച്ചു.
