Movies
മഞ്ജു വാര്യര്‍ ചിത്രം ‘ആയിഷ’ ഒ.ടി.ടിയില്‍
മഞ്ജു വാര്യര്‍ ചിത്രം ‘ആയിഷ’ ഒ.ടി.ടിയില്‍
മഞ്ജു വാര്യര്‍ ചിത്രം ‘ആയിഷ’ ഒ.ടി.ടിയില്‍. സ്ട്രീമിംഗ് ആരംഭിച്ചു. ആമസോണ്‍ പ്രൈമിലാണ് സിനിമ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ചിത്രം ബിഗ് ബജറ്റില്‍ ആയിരുന്നു ഒരുക്കിയത്
മലയാളത്തിന് പുറമെ ഇംഗ്ലീഷ്, അറബിക്, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി ജനുവരി 20ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രമാണിത്. അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് ചിത്രം ഇപ്പോള്‍ ഒ.ടി.ടിയില്‍ എത്തിയിരിക്കുന്നത്.
സിനിമ പ്രേക്ഷകരെ സ്വാധീനിച്ചില്ല. ആദ്യ ആഴ്ച തന്നെ ചിത്രം തിയേറ്ററുകളില്‍ നിന്നും മാറിയിരുന്നു.
‘ക്ലാസ്‌മേറ്റ്‌സ്’ ഫെയിം രാധിക വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവന്ന സിനിമ കൂടിയായിരുന്നു ഇത്. സജ്ന, പൂര്‍ണിമ, ലത്തീഫ, സലാമ, ജെന്നിഫര്‍, സറഫീന, സുമയ്യ, ഇസ്ലാം എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് ചിത്രം നിര്‍മ്മിച്ചത്.
ഫെദര്‍ ടച്ച് മൂവി ബോക്സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ഷംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി. എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍. മാജിക് ഫ്രെയിംസാണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്.
