Malayalam
എസ്.എസ്.എല്‍.സി ബുക്കിലെ മാര്‍ക്ക് കണ്ട് ഭാര്യ തകര്‍ന്നു പോയി; വിനയ് ഫോര്‍ട്ട്
എസ്.എസ്.എല്‍.സി ബുക്കിലെ മാര്‍ക്ക് കണ്ട് ഭാര്യ തകര്‍ന്നു പോയി; വിനയ് ഫോര്‍ട്ട്
2009-ല്‍ ശ്യമ പ്രസാദ് ചിത്രം ‘ഋതു’വിലൂടെയാണ് വിനയ് ഫോര്‍ട്ട് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത് . പിന്നീട് പ്രേമം’, ‘തമാശ’ എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായി . പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച താരം, താനൊരു നല്ല വിദ്യാര്‍ത്ഥി ആയിരുന്നില്ല എന്നാണ് പറയുന്നത്. തന്റെ എസ്.എസ്.എല്‍.സി ബുക്കിലെ മാര്‍ക്ക് കണ്ട് ഭാര്യ തകര്‍ന്നു പോയതായും വിനയ് ഫോര്‍ട്ട് പറയുന്നു.
വിനയ് ഫോര്‍ട്ടിന്റെ ഭാര്യ സൗമ്യ കെമിസ്ട്രിയില്‍ റിസര്‍ച്ച് ചെയ്ത ആളാണ്. പ്രണയിക്കുന്ന കാലത്ത് തന്റെ കെമിസ്ട്രി പരിജ്ഞാനം ഒന്നുമറിയാത്ത ഭാര്യ പിന്നീട് ഒരിക്കല്‍ തന്റെ എസ്.എസ്.എല്‍.സി ബുക്കിലെ മാര്‍ക്ക് കണ്ട് തകര്‍ന്നു പോയി. വെറും 12 മാര്‍ക്കാണ് കെമിസ്ട്രിക്ക് തനിക്ക് ഉണ്ടായിരുന്നതെന്നാണ് താരം പറയുന്നത്. കെമിസ്ട്രി, ഫിസിക്സ്, ബയോളജി എന്നീ വിഷയങ്ങള്‍ ഒക്കെ തനിക്ക് ചെകുത്താന്മാരെ പോലെ ആയിരുന്നു. എന്നാല്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ വിഷങ്ങള്‍ക്ക് നല്ല മാര്ക്കുണ്ടായിരുന്നതായും താരം പറയുന്നു.
