News
എനിക്ക് വേണ്ടി നിങ്ങള്‍ ഒരുപാട് കാത്തിരുന്നു, നിങ്ങളുടെ സ്‌നേഹത്തിന് നന്ദി; ക്ഷമ ചോദിച്ച് വിക്രം
എനിക്ക് വേണ്ടി നിങ്ങള്‍ ഒരുപാട് കാത്തിരുന്നു, നിങ്ങളുടെ സ്‌നേഹത്തിന് നന്ദി; ക്ഷമ ചോദിച്ച് വിക്രം
കഴിഞ്ഞ ദിവസമായിരുന്നു മണിരത്‌നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിന്‍ സെല്‍വന്‍ 2’ന്റെ ട്രെയ്‌ലര്‍ റിലീസിനെത്തിയത്. ചെന്നൈയില്‍ വെച്ച് നടന്ന പ്രൗഢഗംഭീരമായാണ് ചടങ്ങ് നടന്നത്. പൊന്നിയിന്‍ സെല്‍വനിലെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു.
എന്നാല്‍ വിചാരിച്ചതിലും ഏറെ വൈകിയാണ് പരിപാടി നടന്നത്. ചടങ്ങില്‍ നടന്‍ വിക്രം ഏറെ താമസിച്ചാണ് എത്തിയത്. തനിക്ക് വേണ്ടി കാത്തിരുന്ന ആരാധകരോട് ക്ഷമ ചോദിക്കുകയാണ് ഇപ്പോള്‍ താരം.
എനിക്ക് വേണ്ടി നിങ്ങള്‍ ഒരുപാട് കാത്തിരുന്നു, ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിന് നന്ദി, വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങിയ ആവേശം രാത്രിയിലും ഒട്ടും ചോരാതെ ആവേശഭരിതരായി നിന്നു. ഇനി കെജിഎഫിലേക്ക്, എന്നാണ് താരം സമൂഹ മാധ്യമത്തില്‍ കുറിച്ചത്. തങ്കാലന്റെ ലുക്കിലാണ് താരം ഓഡിയോ ലോഞ്ചിന് പ്രത്യക്ഷപ്പെട്ടത്. വിക്രമിന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചോള രാജ്യത്തിന്റെ സിംഹാസനത്തിനായി ഒന്നിലധികം ശക്തികളുടെ മത്സരമാണ് ട്രെയ്‌ലറില്‍ കാണാനാകുന്നത്.
വന്തിയദേവന്റെയും അരുണ്‍മൊഴി വര്‍മ്മന്റെയും തിരിച്ചുവരവും നന്ദിനിയുടെ നിഗൂഢതകള്‍ക്കുമുള്ള ഉത്തരവുമാണ് രണ്ടാം ഭാഗത്തിലുള്ളത്. കല്‍ക്കി കൃഷ്!ണമൂര്‍ത്തി എഴുതിയ നോവലിനെ ആസ്പദമാക്കി പുറത്തിറങ്ങിയ ചിത്രം ഏപ്രില്‍ 28ന് തിയേറ്ററില്‍ എത്തും.