മഹാവീര്‍ കര്‍ണയ്ക്കായി ഞെട്ടിക്കുന്ന മേക്ക്ഓവറുമായി ചിയാൻ വിക്രം !
‘എന്ന് നിന്റെ മൊയ്‌തീൻ’ എന്ന ചിത്രം മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ ആര്‍എസ് വിമല്‍ മഹാവീര്‍ കര്‍ണയുമായി എത്തുന്നു. ഏറെ പ്രതീക്ഷയിലാണ് ഈ സിനിമയെ ആരാധകർ കാത്തിരിക്കുന്നത്. ഈ സിനിമക്ക് വേണ്ടി ഒരുക്കത്തിലാണ് വിക്രം.
അതിനായുള്ള കഠിന പരിശ്രമത്തിലാണ് ചിയാൻ വിക്രം.സിനിമക്ക് വേണ്ടി എന്ത് റിസ്ക് എടുക്കാൻ തയ്യാറാവുന്ന നടനാണ് വിക്രം. ഒക്ടോബറിൽ ആരംഭിക്കുന്ന ഷൂട്ടിങ്ങിന് മുൻപായി സിനിമക്കായുള്ള ഒരുക്കത്തിലാണ് വിക്രം.
ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നു. സാധാരണ സിനിമകൾക്ക് വേണ്ടി തടി കുറക്കാറുണ്ട്.
കഥാപാത്രത്തിനു വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ തയാറാകുന്ന വ്യക്തിയാണു വിക്രമെന്ന് അദ്ദേഹത്തിന്റെ കഴിഞ്ഞകാല സിനിമകള്‍ കണ്ടവര്‍ക്കറിയാം.
ശരീരഘടനയില്‍ കാര്യമായ മാറ്റമുണ്ടാക്കാനുള്ള നീക്കത്തിലാണ് അദ്ദേഹം. എന്നാൽ ഇതിന് വേണ്ടി ഉള്ള തടി വർദ്ധിപ്പിക്കാനാണ് വിക്രം ശ്രമിക്കുന്നത്.ഇതിനായി നടത്തുന്ന വര്‍ക്കൗട്ടിന്റെ ചിത്രങ്ങളും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു.
ചിത്രത്തിനായുള്ള രാമോജി റാവു ഫിലിം സിറ്റിയിലാകും കൂറ്റന്‍ സെറ്റുകള്‍ ഒരുക്കുകയെന്നും സൂചനയുണ്ട്. ഹസ്തിനപുരിയും ഇന്ദ്രപ്രസ്ഥവും എല്ലാം ഇതിലുണ്ടാകും. അയ്യായിരത്തിലേറെ തിയേറ്ററുകളാണു ലക്ഷ്യമെന്നും സംവിധായകന്‍ പറയുന്നു.ഇന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രിയെ ഞെട്ടിക്കാനുള്ള വരവിനായി ഒരുങ്ങുന്ന സിനിമയില്‍ ബോളിവുഡില്‍ നിന്നും താരങ്ങളുണ്ടാവും. എന്നാല്‍ അവര്‍ ആരൊക്കെയായിരിക്കും എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല.മഹാവീര്‍ കര്‍ണയായ സിനിമയ്ക്ക് പിന്നില്‍ ഹോളിവുഡില്‍ നിന്നുള്ള പല ടെക്‌നീഷ്യന്മാരും ഉണ്ടാവുമെന്നാണ് പറയുന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് കിങ്ഡമാണ് സിനിമ നിര്‍മ്മിക്കുന്നത്.