Malayalam Breaking News
രണ്ടാമൂഴത്തിൽ വിക്രമും ?! സൂചനകൾ നൽകി അണിയറപ്രവർത്തകർ… !! വിക്രം എത്തുന്നത് ഈ കഥാപാത്രമായി….
രണ്ടാമൂഴത്തിൽ വിക്രമും ?! സൂചനകൾ നൽകി അണിയറപ്രവർത്തകർ… !! വിക്രം എത്തുന്നത് ഈ കഥാപാത്രമായി….
രണ്ടാമൂഴത്തിൽ വിക്രമും ?! സൂചനകൾ നൽകി അണിയറപ്രവർത്തകർ… !! വിക്രം എത്തുന്നത് ഈ കഥാപാത്രമായി….
രണ്ടാമൂഴം, പ്രശസ്‌ത സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ നോവലിനെ അടിസ്ഥാനമാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ കുറിച്ചാണ് ഇപ്പോൾ ഇന്ത്യൻ സിനിമാലോകത്തെ ചർച്ചകൾ മുഴുവൻ. മോഹൻലാലിനെ നായകനാക്കി ആയിരം കോടി ബഡ്‌ജറ്റിൽ ഒരുങ്ങുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിലെ അഭിനേതാക്കളെ കുറിച്ചും ഒരുപാട് ഗോസിപ്പുകൾ പുറത്തു വരുന്നുണ്ട്.
ഇപ്പോഴിതാ പ്രശസ്ത നടൻ ചിയാൻ വിക്രം ചിത്രത്തിന്റെ ഭാഗമാകും എന്നുള്ള സൂചനകൾ പുറത്തു വന്നിരിക്കുകയാണ്. മോഹൻലാലും വിക്രമും ഒരുമിച്ചു നിൽക്കുന്ന ഒരു പുതിയ ഫോട്ടോ തന്നെയാണ് ആരാധകരിൽ ഇത്തരമൊരു സംശയം ജനിപ്പിക്കാൻ കാരണം. കർണ്ണൻ ആയാകും വിക്രം എത്തുക എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ.
ഇന്ത്യയിലെ എല്ലാ ഭാഷകളിലെയും മുൻ നിര നടന്മാർക്ക് പുറമെ ഹോളിവുഡിൽ നിന്നുള്ള അഭിനേതാക്കളും ടെക്‌നീഷ്യന്മാരും ചിത്രത്തിന്റെ ഭാഗമാകുമെന്നറിയുന്നു.
Vikram is a part of Mohanlal’s Randamoozham