Connect with us

“കുറച്ച് കാലം മുൻപ് ഈ നടിയെ അറസ്റ്റ് ചെയ്തേക്കാം എന്ന് പറഞ്ഞവരാണ് ഇപ്പോൾ ഗർഭ വാർത്ത ആഘോഷിക്കുന്നത്;കാവ്യാ മാധവനെ വെറുതെ വിടുക”

Malayalam Breaking News

“കുറച്ച് കാലം മുൻപ് ഈ നടിയെ അറസ്റ്റ് ചെയ്തേക്കാം എന്ന് പറഞ്ഞവരാണ് ഇപ്പോൾ ഗർഭ വാർത്ത ആഘോഷിക്കുന്നത്;കാവ്യാ മാധവനെ വെറുതെ വിടുക”

“കുറച്ച് കാലം മുൻപ് ഈ നടിയെ അറസ്റ്റ് ചെയ്തേക്കാം എന്ന് പറഞ്ഞവരാണ് ഇപ്പോൾ ഗർഭ വാർത്ത ആഘോഷിക്കുന്നത്;കാവ്യാ മാധവനെ വെറുതെ വിടുക”

“കുറച്ച് കാലം മുൻപ് ഈ നടിയെ അറസ്റ്റ് ചെയ്തേക്കാം എന്ന് പറഞ്ഞവരാണ് ഇപ്പോൾ ഗർഭ വാർത്ത ആഘോഷിക്കുന്നത്;കാവ്യാ മാധവനെ വെറുതെ വിടുക”

കാവ്യാ മാധവൻ ഗർഭിണിയാകും മുൻപ് തന്നെ മാധ്യമങ്ങൾ അത് പലതവണ ആഘോഷമാക്കി. ഇപ്പോൾ ആ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് കാവ്യയും ദിലീപും. നിരവയറുമായുള്ള കാവ്യാ മാധവന്റെ ചിത്രങ്ങളും പുറത്തു വന്നു. എന്നാൽ ഇത്തരത്തിൽ കാവ്യയുടെ ഗർഭ വാർത്ത തരംഗമാക്കുന്ന മാധ്യമങ്ങളോട് പ്രതികരിക്കുകയാണ് എം എൽ എ പ്രതിഭ .

പ്രതിഭ എംഎൽഎയുടെ കുറിപ്പ് വായിക്കാം–

ഒരു സ്ത്രീ വിവാഹം കഴിക്കുന്നതും ഗർഭിണി ആകുന്നതും പ്രസവിക്കുന്നതുമൊക്കെ നാട്ടിൽ സർവസാധാരണമാണ്. ഇതിലൊക്കെ ആഘോഷിക്കാൻ നാട്ടുകാർക്ക് അവസരം ഒരുക്കേണ്ടതുണ്ടോ? ഈ ഒരു ചോദ്യം സുഹൃത്തുക്കളോടായി പങ്കുവെക്കുകയാണ്.

മുല്ലപ്പെരിയാർ ഡാമിന്റെ ബലക്ഷയത്തെക്കുറിച്ചും തുടർ നടപടികളെക്കുറിച്ചും ചർച്ച ചെയ്യാൻ കുറച്ച് വർഷങ്ങൾക്ക് മുൻപ് ഒരു പ്രത്യേക നിയമസഭാ സമ്മേളനം കൂടുകയുണ്ടായി. വളരെയധികം ചർച്ചകളും നിർദ്ദേശങ്ങളും വന്നു. പക്ഷേ തൊട്ടടുത്ത ദിവസം മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത് ദിലീപ്-മഞ്ജു ദാമ്പത്യത്തിന്റെ തകർച്ചയെ കുറിച്ചുള്ള വാർത്തകൾ ആയിരുന്നു.

മലയാളി സമൂഹം ആർത്തിയോടെ ആ വാർത്തകൾ വായിച്ചു. മുല്ലപ്പെരിയാർ വിസ്മൃതിയിലായി. ദിലീപ്-കാവ്യ വിവാഹം മംഗളമായി നടന്നു. മലയാളി വാർത്തകളിലൂടെ സദ്യ ഉണ്ടു, കൃതാർത്ഥരായി. പിന്നീട് ഒരു നിയമസഭാ സമ്മേളനത്തിൽ നടിയെ പീഡിപ്പിച്ച നടനെക്കുറിച്ച് ചർച്ച, ബഹളം, അറസ്റ്റ്, പിന്നിലുള്ള മാഡം, എന്തൊക്കെ കോലാഹലങ്ങൾ ആയിരുന്നു.

വാർത്തയിലൂടെ മലയാളികളായ നമ്മൾ ഉറക്കമൊഴിച്ചു കാത്തിരുന്നു. ഇപ്പോൾ പീഡനത്തിനിരയായി എന്നു പറഞ്ഞ നടിയും പീഡിപ്പിച്ചു എന്നു പറഞ്ഞ നടനും സന്തോഷത്തോടെ ജീവിക്കുന്നു.

നല്ല കാര്യം. എല്ലാവർക്കും നന്മ വരട്ടെ. മാധ്യമങ്ങളേ, കുറച്ച് കാലം മുൻപ് ഈ നടിയെ അറസ്റ്റ് ചെയ്തേക്കാം എന്ന് പറഞ്ഞ് നിങ്ങൾ വാർത്ത നൽകിയപ്പോൾ ഇവർ ഒരുപാട് മാനസിക സംഘർഷം അനുഭവിച്ച് കാണും (ഗർഭാവസ്ഥയിൽ ആ കുഞ്ഞും )…

അവർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച വാർത്ത ഞങ്ങൾ കേട്ടതും നിങ്ങൾ മാധ്യമങ്ങളിലൂടെയാണ്. സമർത്ഥരെന്ന് സ്വയം നടിച്ച് നടക്കുന്ന പല മാധ്യമ പ്രവർത്തകരും നടിയോ നടനോ അടുത്തുകൂടി പോയാൽ ഉൾക്കുളിരോടെ സെൽഫി എടുത്ത് പോസ്റ്റ് ചെയ്യുമ്പോൾ ചുമ്മാതല്ല ഇവരൊക്കെ ഇത്തരം വാർത്തകളുടെ പിന്നാലെ പോകുന്നത് എന്നും ചിന്തിച്ചിട്ടുണ്ട്.

വായനക്കാർ ഉണ്ട് അതാണ് ഗോസിപ്പ് വാർത്തകൾ ഇങ്ങനെ വരുന്നതെന്നാണ് നല്ലവരായ ചില മാധ്യമ സുഹ്യത്തുക്കൾ പറയുന്നത്‌. എന്തായാലും കാവ്യയെ സുഖമായി പ്രസവിക്കാൻ വിടുക. ലേബർ റൂമിലെങ്കിലും കാമറ ഒഴിവാക്കുക. സുഖ പ്രസവാശംസകൾ.

prathibha m l a facebook post

More in Malayalam Breaking News

Trending

Recent

To Top