Actor
റഹ്മാന്‍ എന്നെ തല്ലുന്ന ഷോട്ട് വെക്കരുതെന്ന് സുരേഷ് ഗോപി, ഏറ്റവും വലിയ അപമാനമെന്ന് പൊട്ടിക്കരഞ്ഞ് രഹ്മാന്‍; ആ സംഭവത്തെ കുറിച്ച് വിജി തമ്പി
റഹ്മാന്‍ എന്നെ തല്ലുന്ന ഷോട്ട് വെക്കരുതെന്ന് സുരേഷ് ഗോപി, ഏറ്റവും വലിയ അപമാനമെന്ന് പൊട്ടിക്കരഞ്ഞ് രഹ്മാന്‍; ആ സംഭവത്തെ കുറിച്ച് വിജി തമ്പി
മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് റഹ്മാന്‍. നടനായും സഹനടനായും മലയാള സിനിമയില്‍ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക മനസ്സിലേയ്ക്ക് ചേക്കേറിയ താരം റഹ്മാന്‍ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്. പത്മരാജന്‍ സംവിധാനം ചെയ്ത കൂടെവിടെ എന്ന ചിത്രത്തിലൂടെയായിരുന്നു നടന്‍ സിനിമയില്‍ എത്തിയത് ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളത്തില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴ്. തെലുങ്ക് ഭാഷകളിലും റഹ്മാന്‍ അഭിനയിച്ചിരുന്നു. നായകനായി മാത്രമല്ല ഉപനായകനായും നടന്‍ തിളങ്ങിയിരുന്നു. ഇന്നും സിനിമയില്‍ സജീവമാണ് നടന്‍.
സൂപ്പര്‍ താരമായി വളരുമെന്ന് ഏവരം കരുതിയെങ്കിലും കരിയറിന്റെ ഒരു ഘട്ടത്തില്‍ റഹ്മാന് വീഴ്ച സംഭവിച്ചു. നായക നിരയില്‍ റഹ്മാന്റെ സ്ഥാനം നഷ്ടപ്പെട്ടു. ഇതേക്കുറിച്ച് പല അഭ്യൂഹങ്ങളും അന്ന് വന്നിട്ടുണ്ട്. അതേസമയം തന്റെ കരിയര്‍ തകര്‍ക്കാന്‍ നടന്‍മാര്‍ ശ്രമിച്ചു എന്ന വാദം റഹ്മാന്‍ അംഗീകരിക്കുന്നില്ല. താന്‍ കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നല്‍കിയപ്പോള്‍ കരിയറിനുള്ള പ്രാധാന്യം കുറഞ്ഞതാണെന്ന് റഹ്മാന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ റഹ്മാനും നടന്‍ സുരേഷ് ഗോപിയും തമ്മിലുണ്ടായ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ വിജി തമ്പി. ‘സുരേഷ് ഗോപിയും റഹ്മാനും ജയറാമും സിദ്ദിഖും ചേര്‍ന്നുള്ള ഒരു സംഘട്ടന രംഗം എടുക്കണം. അത് കൂടെ എടുത്ത് കഴിഞ്ഞാല്‍ ആ പടത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞു. അന്ന് ജയറാമും സുരേഷ് ഗോപിയുമാെക്കെ കോഴിക്കോട് ഒരു പടത്തിന്റെ ഷൂട്ടിംഗിലാണ്. ഞങ്ങള്‍ കോഴിക്കോട് പോയി അവിടെ വെച്ച് ഷൂട്ട് ചെയ്യാമെന്ന് തീരുമാനിക്കുന്നു’.
സുരേഷ് ഗോപി ആ സിനിമയിലെ സെക്കന്റ് വില്ലനാണ്. മെയിന്‍ വില്ലന്‍ രതീഷാണ്. സുരേഷ് ഗോപി അന്ന് വില്ലന്‍ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന കാലഘട്ടമാണ്. എന്നാല്‍ കാലാള്‍പ്പടയുടെ ഷൂട്ടിംഗ് മുടങ്ങിയ സമയത്ത് വടക്കന്‍ വീരഗാഥയില്‍ ആരോമല്‍ ചേകവരുടെ വേഷം ചെയ്തു. എന്റെ ന്യൂ ഇയര്‍ എന്ന സിനിമയില്‍ നെഗറ്റീവ് ക്യാരക്ടറാണെങ്കിലും ഹീറോ ഇമേജുള്ള വേഷം ചെയ്തു. കാലാള്‍പ്പട തുടങ്ങുമ്പോഴേക്കും സുരേഷ് ഗോപി വില്ലന്‍ മാറി ഹീറോയായി.
സുരേഷ് ഗോപി രഞ്ജിത്തിനെ വിളിച്ച്, രഞ്ജീ, റഹ്മാന്റെ കൈയില്‍ നിന്ന് അടി വാങ്ങാന്‍ എനിക്ക് പറ്റില്ല. റഹ്മാന്‍ എന്നെ തല്ലുന്ന ഷോട്ട് വെക്കരുതെന്ന് പറഞ്ഞു. രഞ്ജിത്തിന് ആകെപ്പാടെ വിഷമമായി. റഹ്മാനാണെങ്കില്‍ അത്രയും നല്ല സ്വഭാവം. സുരേഷിന് എപ്പോഴും നിസാര കാര്യങ്ങള്‍ മതി പിണങ്ങാന്‍. വികാര ജീവിയാണ്. അവര്‍ തമ്മില്‍ എന്താണ് പ്രശ്‌നമെന്ന് എനിക്കറിയില്ല. ത്യാഗരാജന്‍ മാസ്റ്ററാണ് ഫൈറ്റ് മാസ്റ്റര്‍. മാഷൊന്ന് രക്ഷിക്കണം, കഴിയുന്നിടത്തോളം ജയറാമും സുരേഷ് ഗോപിയുമായുള്ള ഫൈറ്റ് വെക്കുകയെന്ന് പറഞ്ഞു.
മാഷൊന്ന് രക്ഷിച്ചില്ലെങ്കില്‍ പടം നടക്കില്ലെന്നും പറഞ്ഞു. അവസാനം മാഷ് അഡ്ജസ്റ്റ് ചെയ്തു. പക്ഷെ റഹ്മാന്‍ ബുദ്ധിമാനാണ്. അയാള്‍ക്കത് മനസിലായി. അയാള്‍ എക്‌സ്ട്രാ ജെന്റിമാനാണ്. അദ്ദേഹം ഷൂട്ട് ചെയ്ത് തീര്‍ത്ത് മദ്രാസിലേക്ക് പോകാന്‍ നോക്കുകയാണ്. രാവിലെ പത്ത് മണിയായപ്പോള്‍ റഹ്മാന്‍ എന്റെ റൂമില്‍ തട്ടി വിളിച്ചു. എന്റെയടുത്ത് വന്ന് കുറേ സംസാരിച്ച് കുറച്ച് കഴിഞ്ഞ് കട്ടിലില്‍ കമിഴ്ന്ന് കിടന്ന് പൊട്ടിക്കരയാന്‍ തുടങ്ങി. ജീവിതത്തിലെ ഏറ്റവും വലിയ അപമാനമാണ് ഇന്നലെ സംഭവിച്ചത്, തമ്പിയായത് കൊണ്ടാണ് സഹിച്ചത്, ഇല്ലെങ്കില്‍ കളഞ്ഞിട്ട് പോയേനെയെന്ന് റഹ്മാന്‍ പറഞ്ഞു. ആ കാലഘട്ടത്തില്‍ റഹ്മാന്റെ പടങ്ങള്‍ മോശമായിക്കൊണ്ടിരിക്കുകയായിരുന്നെന്നും വിജി തമ്പി ഓര്‍ത്തു.
കരിയറിനെ പലപ്പോഴും ഗൗരവമായി കണ്ടിരുന്നില്ലെന്ന് റഹ്മാന്‍ തുറന്ന് സമ്മതിച്ചിട്ടുണ്ട്. ഒരു ഘട്ടത്തില്‍ സിനിമയ്ക്കപ്പുറം കുടുംബജീവിതത്തിലേക്ക് പൂര്‍ണ ശ്രദ്ധ നല്‍കുകയായിരുന്നെന്നും നടന്‍ വ്യക്തമാക്കി. നായക നിരയില്‍ നിന്നും വില്ലന്‍ വേഷങ്ങളിലേക്ക് മാറിയ കാലഘട്ടത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് റഹ്മാനിപ്പോള്‍. തുടക്കത്തില്‍ ഈ മാറ്റം തനിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റിയിരുന്നില്ലെന്ന് റഹ്മാന്‍ തുറന്ന് പറഞ്ഞു.
ആദ്യമായി നെഗറ്റീവ് വേഷം ചെയ്യുമ്പോള്‍ എതിരി എന്ന സിനിമയിലാണ്. മാധവന്റെ സിനിമ. അന്ന് അത് ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. പൊതുവെ ഹീറോ സെറ്റിലേക്ക് പോകുമ്പോള്‍ കൊടുക്കുന്ന മര്യാദകളുണ്ട്. വില്ലനായി വരുമ്പോള്‍ കുറച്ച് വ്യത്യാസമുണ്ടാകും. അത്തരം സന്ദര്‍ഭങ്ങള്‍ ഒരുപാട് കണ്ടിട്ടുണ്ട്. പുതുമുഖ നായകന് ലഭിക്കുന്ന പ്രാധാന്യം പോലും പലപ്പോഴും മുതിര്‍ന്ന നടന്‍മാര്‍ക്ക് ലഭിക്കില്ല. കാരണം അവര്‍ സിനിമയിലെ ഹീറോയാണ്. പക്ഷെ ബിസിനസ് ചെയ്യുന്നത് എന്റെ പേരിലായിരിക്കും. ഹീറോയില്‍ നിന്ന് ഇടി വാങ്ങി വീഴുന്നതൊക്കെ ഉള്‍ക്കൊള്ളാനും കുറച്ച് സമയമെടുത്തെന്ന് റഹ്മാന്‍ തുറന്ന് പറഞ്ഞു.
