Connect with us

ശരീരം വിറ്റ് നടക്കുന്നവന്‍ എന്നാണ് എന്നെ അന്ന് അയാള്‍ വിളിച്ചത്; ടിനി ടോം

Actor

ശരീരം വിറ്റ് നടക്കുന്നവന്‍ എന്നാണ് എന്നെ അന്ന് അയാള്‍ വിളിച്ചത്; ടിനി ടോം

ശരീരം വിറ്റ് നടക്കുന്നവന്‍ എന്നാണ് എന്നെ അന്ന് അയാള്‍ വിളിച്ചത്; ടിനി ടോം

മലയാളികള്‍ക്കേറെ സുപരിചിനായ താരമാണ് ടിനി ടോം. സിനിമയില്‍ സജീവമാവുന്നതിന് മുന്‍പ് മിമിക്രി താരമായും, പിന്നീട് മമ്മൂട്ടിയുടെ ചില ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ ബോഡി ഡബിള്‍ ആയും പ്രവൃത്തിച്ചിരുന്ന താരമാണ് ടിനി ടോം.

ഇപ്പോഴിതാ അക്കാലത്ത് തനിക്കുണ്ടായ ഒരനുവഭവത്തെ പറ്റി തുറന്നുപറയുകയാണ് ടിനി ടോം. രഞ്ജിത് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പാലേരിമാണിക്യം എന്ന ചിത്രത്തില്‍ ബോഡി ഡബിള്‍ ആയി വേഷമിടാന്‍ ചെന്നപ്പോള്‍ ബോഡി സെയില്‍സ്മാന്‍ എന്ന് വിളിച്ചെന്നാണ് ടിനി ടോം പറയുന്നത്.

‘എന്റെ ഗുരുനാഥന്മാരില്‍ ഒരാളായിട്ടാണ് ഞാന്‍ സംവിധായകന്‍ രഞ്ജിത്തിനെ കാണുന്നത്. അദ്ദേഹത്തിനോടൊപ്പം പാലേരിമാണിക്യം എന്ന സിനിമയിലേക്ക് മമ്മൂക്ക എന്നെ വിളിപ്പിക്കുകയായിരുന്നു. അതില്‍ ട്രിപിള്‍ റോളായിരുന്നു.

പാട്ട് സീനൊക്കെ ഉണ്ടായിരുന്നു. അവിടെ ചെന്നപ്പോള്‍ ടി.എ. റസാഖ് എനിക്ക് ഒരു പേരിട്ടു. ബോഡി സെയില്‍സ് മാന്‍ എന്നായിരുന്നു അത്, ശരീരം വിറ്റ് നടക്കുന്നവന്‍. അവിടെ വെച്ച് ഞാന്‍ ഒരു കാര്യം പറഞ്ഞു. എനിക്ക് ശരീരം മാത്രമല്ല മുഖവും കാണിക്കാന്‍ അവസരം തരണമെന്നായിരുന്നു അത്.

അവിടുന്ന് രഞ്ജിത്തേട്ടന്‍ ഒരു ഓഫര്‍ തന്നു. അങ്ങനെ പ്രാഞ്ചിയേട്ടന്‍ സിനിമയിലേക്ക് എത്തി. പിന്നീട് മലയാള സിനിമയില്‍ ഒരുപാട് അവസരങ്ങള്‍ കിട്ടി. പ്രാഞ്ചിയേട്ടന്‍ കഴിഞ്ഞപ്പോഴാണ് ഇന്ത്യന്‍ റുപ്പി വരുന്നത്.’ എന്നാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ടിനി ടോം പറഞ്ഞത്.

Continue Reading
You may also like...

More in Actor

Trending